Wednesday, April 17, 2013
റെയില്‍വേ റഫറണ്ടം 25 മുതല്‍ വോട്ടെണ്ണല്‍ മെയ് 2ന്
റെയില്‍വേയിലെ അംഗീകൃത യൂണിയനുകളെ നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന 25മുതല്‍ 27വരെ മൂന്ന് ദിവസങ്ങളിലായി നടക്കും. ഡിആര്‍ഇയു (സിഐടിയു), എസ്ആര്‍എംയു, എസ്ആര്‍ഇഎസ് യൂണിയനുകള്‍ തമ്മിലാണ് പ്രധാന പോരാട്ടം. 2007ലാണ് ആദ്യമായി റെയില്‍വേയില്‍ ഹിതപരിശോധ നടന്നത്. അതിന് ശേഷമുള്ള രണ്ടാമത്തെ ഹിതപരിശോധനയാണ് 25മുതല്‍ 27വരെ നടക്കുന്നത്. 30 ശതമാനം വോട്ട് നേടുന്ന യൂണിയനുകള്‍ക്ക് അംഗീകാരം ലഭിക്കും. 2007ലെ ഹിതപരിശോധനയില്‍ കേരളത്തില്‍ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍നിന്നും 42 ശതമാനം വോട്ട് നേടി ഡിആര്‍ഇയു ഒന്നാമത്തെ യൂണിയനായി. 29 ശതമാനം വോട്ട് എസ്ആര്‍എംയുവിനും 20 ശതമാനം വോട്ട് എസ്ആര്‍ഇഎസിനും ലഭിച്ചു. ദക്ഷിണ റെയില്‍വേയില്‍ എസ്ആര്‍എംയു 35 ശതമാനം വോട്ടും ഡിആര്‍ഇയു 31 ശതമാനം വോട്ടും നേടി ഒന്നും രണ്ടും സ്ഥാനത്തെത്തിയിരുന്നു. എസ്ആര്‍ഇഎസിന് 25 ശതമാനം വോട്ടേ കിട്ടിയുള്ളൂ.
റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ജീവനക്കാര്‍ക്ക് കടുത്ത അസംതൃപ്തിയുണ്ട്. ഒഴിവുകള്‍ നികത്താത്തതിനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാത്തതിനുമെതിരെയും ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. റെയില്‍വേയിലെ സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്കെതിരെ ഡിആര്‍ഇയു നിരന്തര സമരത്തിലാണ്. പുതിയ പെന്‍ഷന്‍ പദ്ധതിക്കെതിരെ ഡിആര്‍ഇയു സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിയമയുദ്ധം തുടരുന്നുണ്ട്. എട്ട് മണിക്കൂര്‍ ജോലി സമയം പൂര്‍ണമായും നടപ്പാക്കുക, ഒഴിവുകള്‍ നികത്തുക, സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഡിആര്‍ഇയു മുന്നോട്ട് വയ്ക്കുന്നുണ്ട്.
എഐആര്‍എഫ്, എന്‍എഫ്ഐആര്‍ ഘടകങ്ങളായ എസ്ആര്‍എംയു, എസ്ആര്‍ഇഎസ് സംഘടനകള്‍ കേന്ദ്രനയങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ റഫറണ്ടത്തെ അപേക്ഷിച്ച് ഇത്തവണ വോട്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ട്. ദക്ഷിണ റെയില്‍വേയില്‍ 2007ലെ റഫറണ്ടത്തില്‍ 98,000 ജീവനക്കാര്‍ക്ക് വോട്ടവകാശമുണ്ടായിരുന്നത് ഇപ്പോള്‍ 86,260 ആയി കുറഞ്ഞു. കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ 10,101 പേര്‍ക്കും പാലക്കാട് ഡിവിഷനില്‍ 6669 പേര്‍ക്കുമാണ് ഇത്തവണ വോട്ടവകാശം. വോട്ടെണ്ണല്‍ ഡിവിഷന്‍തലത്തില്‍ മേയ് രണ്ടിന് നടക്കും.
deshabhimani 170413
Labels:
ട്രേഡ് യൂണിയന്,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment