Wednesday, April 17, 2013
പശ്ചിമഘട്ടത്തില്‍ ദുര്‍ബലമേഖല 37 ശതമാനമെന്ന് കസ്തൂരിരംഗന്‍
ആകെയുള്ള പശ്ചിമഘട്ട മേഖലയുടെ 37ശതമാനം മാത്രമേ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പരിണഗിക്കേണ്ടതുള്ളൂ എന്ന് ഡോ. കെ കസ്തൂരിരംഗന്‍ കമ്മിറ്റി നിര്‍ദേശിച്ചു. പശ്ചിമ ഘട്ടമാകെ പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് ഈ നിഗമനം.
കൂടുതല്‍ കൃത്യമായ സാറ്റലൈറ്റ് മാപ്പിങ്ങ് ഉപയോഗിച്ച് ഈ പ്രദേശമാകെ പരിശോധിച്ച് ഇവിടുത്തെ കൃഷിസ്ഥലങ്ങളും തോട്ടങ്ങളും മനുഷ്യവാസ പ്രദേശങ്ങളും കമ്മിറ്റി വേര്‍തിരിച്ചു. 58.44 ശതമാനം പ്രദേശം ഇക്കൂട്ടത്തില്‍ പെടുന്നതാണെന്ന് കമ്മിറ്റി പറയുന്നു. മനുഷ്യഇടപെടലില്ലാത്ത പ്രകൃതിയായി നിലനില്‍ക്കുന്നത് 41.56 ശതമാനം ഭൂമിയാണ്- കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു
.പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കസ്തൂരിരംഗനും റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നു. കസ്തൂരിരംഗന്‍ അടക്കം പത്തുപേരാണ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. വനം പരിസ്ഥിതിമന്ത്രി ജയന്തി നടരാജന് സമിതി റിപ്പോര്‍ട്ട് കൈമാറി. അതിരപ്പിള്ളി വൈദ്യുതി പദ്ധതി ഇപ്പോൾ പ്രായോഗികമല്ലെന്ന് കസ്തൂരിരംഗന്‍ കമ്മിറ്റിയും അഭിപ്രായപ്പെടുന്നു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment