Wednesday, April 17, 2013
പ്രവാസി മലയാളികളെക്കുറിച്ച് സര്‍വെ നടത്തും
പ്രവാസി മലയാളികളെക്കുറിച്ച് സര്‍വെ നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സര്‍വെ. പ്രവാസി മലയാളികളെക്കുറിച്ച് കൃത്യമായ വിവരം സര്‍ക്കാരിന്റെ കയ്യിലില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രവാസികളെക്കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍വെ നടത്താനായി 3.25 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പ്രധാന നഗരങ്ങളില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആലപ്പുഴ മുന്‍സിപ്പാലിറ്റിയിലെ കുടിവെള്ളപദ്ധതിയിലെ രണ്ട് റീച്ചുകള്‍ക്ക് അനുമതി നല്‍കി. റീച്ച് രണ്ടിന് 23.14 കോടി രൂപയും റീച്ച് മൂന്നിന് 18.99 കോടി രൂപയും അനുവദിച്ചു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment