Wednesday, April 17, 2013

കാര്‍ഷിക ഉല്‍പ്പാദനം 70 ശതമാനം വര്‍ധിപ്പിക്കണമെന്ന് ലോകബാങ്ക്


വാഷിങ്ടണ്‍: രണ്ടായിരത്തിഅമ്പതോടെ ലോകത്ത് 200 കോടി ജനങ്ങളെക്കൂടി പോറ്റേണ്ടിവരുമെന്ന് ലോകബാങ്ക്. ഇതിനായി കാര്‍ഷികമേഖല ഏറെ മെച്ചപ്പെടണമെന്നും ഉല്‍പ്പാദനം 70 ശതമാനത്തോളം വര്‍ധിപ്പിക്കണമെന്നും ലോകബാങ്ക് വിലയിരുത്തുന്നു. വാഷിങ്ടണില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനത്തില്‍ ലോകബാങ്ക് ഗ്രൂപ്പ് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഈ നിഗമനം. 

കാര്‍ഷികമേഖലയില്‍ വന്‍തോതില്‍ പുതിയ നിക്ഷേപം വേണം. പൊതു-സ്വകാര്യ സംരംഭങ്ങളില്‍ ചെറുകിട, വന്‍കിട പദ്ധതികള്‍ ആരംഭിക്കണം. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റവും കാലാവസ്ഥാ വ്യതിയാനവും വിഭവങ്ങള്‍ പരിമിതമാകുന്നതും വലിയ വെല്ലുവിളി ഉയര്‍ത്തും. ഉല്‍പ്പാദനക്ഷമത കാര്യമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ പല ജനവിഭാഗങ്ങളും പട്ടിണിയിലാകും. കൃഷിഭൂമിയുടെ വിസ്തൃതി കുറഞ്ഞുവരികയാണ്. ഊഹക്കച്ചവടക്കാരും തത്വദീക്ഷയില്ലാത്ത നിക്ഷേപകരും ചെറുകിട കര്‍ഷകരെ ചൂഷണംചെയ്യുന്നത് വ്യാപകമാകുന്നു. ഭൂവിനിയോഗ സംവിധാനം ദുര്‍ബലമായ രാജ്യങ്ങളിലാണ് ഇത്തരം ചൂഷണം കൂടുതല്‍- പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 180413

No comments:

Post a Comment