deshabhimani 140413
ആര്‍എംപി ബന്ധം പുറത്തുവന്നിട്ടും കേസ് ആയുധ നിയമപ്രകാരം
തലശേരി: പ്രതിയെ ജാമ്യത്തില്‍ വിട്ട് പിണറായി വധോദ്യമക്കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന. പ്രതിയുടെ നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടും ദുര്‍ബല വകുപ്പുകള്‍ മാറ്റാന്‍ അന്വേഷണസംഘം തയ്യാറാവാത്തത് ജാമ്യം ഉറപ്പാക്കാനാണെന്നാണ് സൂചന. ആര്‍എംപിയിലേക്ക് അന്വേഷണം നീളുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. ഗൂഢാലോചനക്കാരിലേക്ക് ഒരുകാരണവശാലും അന്വേഷണം എത്തരുതെന്ന നിര്‍ബന്ധം ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനുണ്ട്.
പിണറായി വിജയനെ വധിക്കാന്‍ തോക്കും കത്തിവാളുമായി എത്തിയ വളയത്തെ കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ക്കെതിരെ ആയുധനിയമപ്രകാരമാണിപ്പോള്‍ കേസ്. ഏപ്രില്‍ മൂന്നിന് രാത്രി എട്ടേകാലിന് പിടിയിലാവുമ്പോള്‍ ചേര്‍ത്ത ആയുധനിയമത്തിലെ 25-1(മ) വകുപ്പിലാണ് പ്രതിയെ റിമാന്‍ഡ്ചെയ്തത്. ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്താന്‍ വൈകിയാല്‍ പ്രതിക്ക് ജാമ്യം ലഭിക്കാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ പറയുന്നു. തലശേരി കോടതിയില്‍ പ്രതിഭാഗം ജാമ്യഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തില്‍ അന്വേഷണസംഘത്തിന്റെ നടപടി സംശയാസ്പദമാണ്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതല്ലാതെ പെറ്റികേസിന്റെ ലാഘവത്തോടെയാണ് വധോദ്യമക്കേസ് കൈകാര്യംചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ നേതാവിനെ വധിക്കാനാണ് ശ്രമം നടന്നതെങ്കിലും അതനുസരിച്ചുള്ള ഗൗരവം അന്വേഷണത്തില്‍ കാണുന്നില്ല. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ബ്രെയിന്‍മാപ്പിങ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയമായ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. മൊബൈല്‍ഫോണിലേക്കുള്ള കോളിന്റെ വിശദാംശം പരിശോധിക്കാം. ആര്‍എംപി നേതാക്കളുടെ കൊലവിളി പ്രസംഗങ്ങള്‍ പരിശോധിക്കാനുള്ള ആധുനിക സംവിധാനമുണ്ടെങ്കിലും അതും പ്രയോജനപ്പെടുത്തുന്നില്ല.
ടി പി ചന്ദ്രശേഖരന്‍ കേസില്‍ ഗൂഢാലോചനക്കുറ്റം ആദ്യം ചുമത്തി പിന്നീട് തെളിവ് ശേഖരിക്കുകയാണ് അന്വേഷണ സംഘം ചെയ്തത്. വര്‍ഷങ്ങള്‍ക്കുമുമ്പേയുള്ള പ്രസംഗങ്ങളടക്കം ഇതിന് ആയുധമാക്കി. പിണറായി വധോദ്യമക്കേസില്‍ പ്രതിയുടെ മൊഴിയും സാഹചര്യത്തെളിവുകളുമെല്ലാം ആര്‍എംപി ബന്ധം വ്യക്തമാക്കുന്നതായിട്ടും ഒരു ആര്‍എംപിക്കാരനെപോലും ചോദ്യംചെയ്തിട്ടില്ല. ശാസ്ത്രീയ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരികയും ആര്‍എംപി നേതാക്കള്‍ പലരും കുടുങ്ങുകയുംചെയ്യും. ഇത് എങ്ങനെയും തടയാനാണ് സര്‍ക്കാരിന്റെ നീക്കം. പ്രതിയെ കസ്റ്റഡിയിലെടുത്ത് ഏതാനും സ്ഥലത്ത് കൊണ്ടുപോയി തെളിവെടുക്കുകയാണ് ആകെ ചെയ്തത്. പ്രതിയെ ജാമ്യത്തില്‍ വിട്ട് അന്വേഷണം പതുക്കെ അവസാനിപ്പിക്കാനുള്ള പഴുതാണിപ്പോള്‍ തേടുന്നത്. ജാമ്യം അനുവദിച്ചാല്‍ കോടതി തീരുമാനമെന്ന് പറഞ്ഞ് കൈകഴുകാനും എളുപ്പമാണ്. മുഖ്യമന്ത്രിയുടെ മൗനവും പൊലീസിന്റെ മെല്ലെപ്പോക്കുമെല്ലാം ചേരുമ്പോള്‍ ഗൂഢാലോചകരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് വിശ്വസിക്കുക പ്രയാസം.

No comments:
Post a Comment