തൃശൂര്‍: റേഷന്‍ അഴിമതിക്കേസില്‍ മന്ത്രി അനൂപ് ജേക്കബ്ബിനെതിരായ വിജിലന്‍സ് കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ജൂലൈ മൂന്നുവരെ സമയം നീട്ടി. അന്വേഷണറിപ്പോര്‍ട്ട് 17നകം ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. തുടര്‍ന്നാണ് തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജ് വി ഭാസ്കരന്‍ ജൂലൈ മൂന്നുവരെ സമയം നീട്ടിയത്.
റേഷന്‍ വിതരണത്തില്‍ അഴിമതിയാരോപിച്ച് അനൂപ് ജേക്കബടക്കം ആറുപേര്‍ക്കെതിരെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അഡ്വ. പോള്‍ സി വര്‍ഗീസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആറാം പ്രതിയാണ് മന്ത്രി അനൂപ് ജേക്കബ്. കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന സെക്രട്ടറി ബിജു മറ്റപ്പിള്ളി, ചെയര്‍മാന്‍ ജോണി നെല്ലൂര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ രാധാകൃഷ്ണന്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി മോഹനന്‍പിള്ള, സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ് അക്കൗണ്ട്സ് ഓഫീസര്‍ എസ് ശ്രീലത എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍. റേഷന്‍ വിതരണത്തില്‍ കോടികളുടെ ക്രമക്കേടും കോഴ ഇടപാടുകളും നടക്കുന്നതായി ഹര്‍ജിയില്‍ ബേബിച്ചന്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് കോട്ടയം ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസറായിരുന്ന എസ് ശ്രീലതയുടെ വെളിപ്പെടുത്തലുകള്‍ ഒളിക്യാമറയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.
deshabhimani 180413
No comments:
Post a Comment