Monday, April 15, 2013
മഡൂറോക്ക് വിജയം
കാരക്കാസ്: വെനസ്വല പ്രസിഡണ്ടായി നിക്കോളാസ് മഡൂറോ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ആക്ടിങ്ങ് പ്രസിഡണ്ടാണ്. പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹെന്‍റിക്ക് കാപ്രിലസിനെയാണ് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മഡൂറോ പരാജയപ്പെടുത്തിയത്. ഷാവേസിന്റെയും എതിരാളി കാപ്രിലസായരുന്നു. 51 ശതമാനം വോട്ട് നേടിയാണ് വിജയം. കാപ്രിലസിന് 49 ശതമാനം വോട്ടുണ്ട്. ഷാവേസിനെതിരെമത്സരിച്ചപ്പോള്‍ കാപ്രിലസിന് 44 ശതമാനം വോട്ടേ ഉണ്ടായിരുന്നുള്ളൂ.
അതെസമയം വിധി അംഗീകരിക്കില്ലെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കാപ്രിലസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഫലം അന്തിമമാണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
51 കാരനായ മഡൂറോ 2006 മുതല്‍ ഷാവേസിന്റെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു. 2012 മുതല്‍ വൈസ് പ്രസിഡണ്ടുമായി. ബസ് ഡ്രൈവറായിരുന്ന മഡൂറോ ട്രേഡ്യൂണിയന്‍ നേതാവായിരിക്കെയാണ് 2000ല്‍ ദേശീയ അസംബ്ലിയിലേക്ക് വിജയിച്ചത്. വിദ്യആര്‍ത്ഥി പ്രസ്ഥാനത്തിലും സജീവമായിരുന്നു. 1998ല്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ഷാവേസ് മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച ഫിഫ്ത്ത് റിപ്പബ്ലിക്ക് പ്രസ്ഥാനത്തിന്റെ നേതാവ്കൂടിയായിരുന്നു മഡൂറോ. കാരക്കാസില്‍ നിന്ന് ദേശീയ അസംബ്ലിയിലെത്തിയ അദ്ദേഹം 2005 മുതല്‍ 2006 വരെ സ്പീക്കറായിരുന്നു. മാര്‍ച്ച് അഞ്ചിന് ഷാവേസിന്റെ മരണശേഷം താല്‍ക്കാലിക പ്രസിഡണ്ടായ മഡൂറോ ഷാവേസിന്റെ നയങ്ങള്‍ പിന്തുടരുമെന്ന് പ്രചാരണവേളയില്‍ വ്യക്തമാക്കിയിരുന്നു.
അഭിഭാഷകയും തൊഴിലാളി നേതാവുമായ സിലിയ ഫേലവസാണ് ഭാര്യ. ദേശീയ അസംബ്ലി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സിലിയ ആ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ്.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment