Sunday, April 14, 2013

പി ബി ശ്രീനിവാസ് അന്തരിച്ചു


വിഖ്യാത സംഗീതജ്ഞനും ആദ്യകാല ചലച്ചിത്ര പിന്നണി ഗായകനുമായ പി ബി ശ്രീനിവാസ് അന്തരിച്ചു 83 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആന്ധ്രപ്രദേശിലെ കാക്കിനാഡയിലെ ഒരു സാധാരണകുടുബത്തില്‍ മണിന്ദ്രസ്വാമിയുടേയും ശേഷഗിരി അമ്മാളിന്റെയും മകനായി ജനിചച ശ്രീനിവാസ് തെലുങ്ക്, തമിഴ്. മലയാളം. കന്നഡ, ഹിന്ദി ഭാഷകളിലായി ഒട്ടേറെ ചലച്ചിത്രഗാനങ്ങളും ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്.

1954 ല്‍ പുത്രധര്‍മ്മം എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തില്‍ എത്തിയത്. ഭമാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് (നിണമണിഞ്ഞകാല്‍്പ്പാടുകള്‍) ഭബലിയല്ല എനിക്കുവേണ്ടത് ബലിയല്ല(റബേക്ക) ഭ നിറഞ്ഞകണ്ണുകളോടെ.. ഭ(സ്കുള്‍മാസ്റ്റര്‍) ഭതുളസീ..വിളികേള്‍ക്കൂ.. (കാട്ടുതുളസി) ആകാശത്തിലെ കുരുവികള്‍ വിതക്കുന്നില്ല..(റെബേക്ക ) ഭ ക്ഷീരസാഗര... കുമാരസംഭവം) കരളില്‍കണ്ണീര്‍ നിറഞ്ഞാലും... (ബാബുമോന്‍) അത്യുന്നതങ്ങളില്‍ ഇരിക്കും... (ഇനിയൊരുജന്മം തരൂ) തുടങ്ങിയ ഒട്ടേറെ ഗാനങ്ങള്‍ പാടി. തമിഴ്, തെലുങ്ക്,കന്നട, ഉറുദു,ഹിന്ദി, ഇംഗ്ലീഷ്, സംസ്ക്യതം തുടങ്ങിയ വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പി ബിശ്രീനിവാസ് കവിയും സംഗീതപണ്ഡിതനുമാണ്. ഇംഗ്ലീഷിലും കവിതകള്‍ എഴുതിയിരുന്നു.

deshabhimani

No comments:

Post a Comment