നാല്മണിക്കായിരുന്നു കണ്‍വന്‍ഷന്‍ വിളിച്ചത്. മൂന്നേകാലോടെ ഹാളില്‍ നാലഞ്ച്പേരായിരുന്നു ഉണ്ടായത്. അപ്പോഴും രാഹുലിന്റെ വരവിനെക്കുറിച്ചാര്‍ക്കും ഉറപ്പില്ല. നാല്മണിയോടെ അമ്പതോളംപ്രവര്‍ത്തകരായി.നാലേ ഇരുപതോടെ ഡിസിസി പ്രസിഡന്റ് കെ സി അബുവും സെക്രട്ടറി പി കെ മാമുക്കോയയുമെത്തി. സന്ദര്‍ശനത്തെക്കുറിച്ച് ഒന്നും പറയാനാകില്ലെന്ന അബുവിന്റെ നിസ്സഹായമായ മറുപടി. പത്തുമിനിട്ടിനകം കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖുമെത്തി. അഞ്ചുമണിയോടെ യോഗം തുടങ്ങി. രാഹുലിന് ഡല്‍ഹിയില്‍ അടിയന്തര കോര്‍ കമ്മിറ്റിയുള്ളതിനാല്‍ വരുന്നകാര്യം സംശയമെന്ന് തട്ടിവിട്ടാണ് സിദ്ദിഖ് സ്ഥലംവിട്ടത്. തുടര്‍ന്ന് അബു അരമണിക്കൂറോളം മൈക്കിന് മുന്നില്‍. ഒടുവില്‍ ആറ്മണിക്ക് രാഹുല്‍ വരില്ലെന്ന് പ്രഖ്യാപിച്ച് പ്രസംഗം നിര്‍ത്തി.
തുടര്‍ന്നായിരുന്നു ആന്റിക്ലൈമാക്സ്. രാഹുല്‍ജി വരുമെന്ന് ഇപ്പോള്‍ സന്ദേശം കിട്ടിയെന്ന് പറഞ്ഞ് മണ്ഡലം പ്രസിഡന്റ് കെ ടി റസാഖ് രംഗത്തെത്തി. ഹാളിലുള്ള മുക്കാല്‍പങ്കും അപ്പോഴേക്കും പിരിഞ്ഞിരുന്നു. യോഗം പരിച്ചുവിട്ട് താഴെയിറങ്ങിയ കെ സി അബു ഫോണില്‍ നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ കരിപ്പൂരേക്ക് കാറില്‍ കുതിച്ചു. ആറേകാലോടെ അനിശ്ചിതത്വം അവസാനിച്ചു. രാഹുല്‍ വരില്ലെന്ന സ്ഥിരീകരണം കിട്ടിയതോടെ നേതാക്കള്‍ നെടുവീര്‍പ്പിട്ടു. ചാനല്‍പ്പടയും പൊലീസുമെല്ലാം മടങ്ങി. നൂറോളം പൊലീസ്സേനയെ സ്ഥലത്ത് സുരക്ഷക്കായി വിന്യസിച്ചിരുന്നു. മെറ്റല്‍ ഡിറ്റക്ടറടക്കം ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. ഖജനാവില്‍നിന്ന് ആയിരങ്ങള്‍ പാഴായതുമാത്രം ബാക്കി.
deshabhimani 170413
No comments:
Post a Comment