വെല്ലിങ്ടണ്‍: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്‍ ന്യൂസിലന്‍ഡ് പാര്‍ലമെന്റും പാസാക്കി. 44ന് എതിരെ 77 വോട്ടിനാണ് സഭ ബില്‍ പാസാക്കിയത്. സന്ദര്‍ശക ഗ്യാലറിയിലിരുന്ന് നടപടികള്‍ വീക്ഷിക്കുകയായിരുന്നവര്‍ ബില്‍ പാസായതോടെ ആഹ്ലാദഗാനം പാടി. സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ലോകത്തെ പതിമൂന്നാമത്തെയും ഏഷ്യ-പസഫിക് മേഖലയിലെ ആദ്യത്തെയും രാജ്യമായി ന്യൂസിലന്‍ഡ്. നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, സ്പെയിന്‍, കനഡ, ദക്ഷിണാഫ്രിക്ക, നോര്‍വേ, സ്വീഡന്‍, പോര്‍ച്ചുഗല്‍, ഐസ്ലന്‍ഡ്, അര്‍ജന്റീന, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് നിലവില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കിയിട്ടുള്ളത്. ഉറുഗ്വേയില്‍ പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ നിയമമാകും.
deshabhimani 180413
No comments:
Post a Comment