Thursday, April 18, 2013
ഒരു ലക്ഷം നഷ്ടപരിഹാരം വനിതാ മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതി വിധി
ചെന്നൈ: തെറ്റായ വിധിന്യായത്തിലൂടെ യുവതിയെ തടവില്‍ പാര്‍പ്പിച്ച ധര്‍മ്മപുരി വനിതാ മജിസ്‌ട്രേറ്റ് ഗുണവതിയെ ഹൈക്കോടതി ശിക്ഷിച്ചു. കൊല്ലപ്പട്ടി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് മദ്രാസ് ഹൈക്കോടതി മജിസ്‌ട്രേറ്റിനെതിരെ നഷ്ടപരിഹാരത്തിന് ശിക്ഷിച്ചത്. യുവതിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനാണ് ഉത്തരവ്. കോടതിയില്‍ തെറ്റായ സത്യാവാങ്മൂലം നല്‍കിയതിന് 10000 രൂപ പിഴയും ഒടുക്കണം.
അപൂര്‍വമായ കോടതി വിധിക്ക് ആധാരമായ സംഭവം ഇങ്ങനെ: യുവതിയെ വിവാഹം ചെയ്യാമെന്നേറ്റ് ഗര്‍ഭിണിയാക്കിയശേഷം സെല്ലയാമ്പതി സ്വദേശിയായ ജോണ്‍ കെന്നഡി വാഗ്ദാനത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കുന്നതിനായി ശ്രമം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധര്‍മപുരി പോലീസ് കേസെടുത്തു. തുടര്‍ന്ന് 2000 ഒക്‌ടോബര്‍ 16ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടുത്ത ദിവസം പ്രതിയെയും പരാതിക്കാരിയായ യുവതിയെയും വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കെന്നഡിയെ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോയശേഷം യുവതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. എന്നാല്‍ കേസിനെക്കുറിച്ച് വിശകലനം പോലും നടത്താതെ യുവതിയെ ഗുണവതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. മൂന്ന് ദിവസത്തെ ജയില്‍ പീഡനം അനുഭവിച്ച യുവതി പിന്നീട് ഒരു വക്കീലിന്റെ കാരുണ്യം കൊണ്ട് ജാമ്യം നേടി.
ജയില്‍ മോചിതയായശേഷം യുവതി മജിസ്‌ടേറ്റിന്റെ നടപടിയെ ചോദ്യം ചെയ്ത് വനിതാമ്മിഷന് പരാതി നല്‍കി. തുടര്‍ന്ന് മൗലികാവകാശ ലംഘനത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സമീപിച്ചു. കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് യുവതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നായിരുന്നു ഗുണവതി കോടതിയില്‍ ഉന്നയിച്ച വാദമുഖം. താന്‍ റിമാന്‍ഡ് ചെയ്തതിന് യാതൊരു തെളിവില്ലെന്നും മജിസ്‌ടേറ്റ് ചൂണ്ടിക്കാട്ടി. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത ധര്‍മപുരി പൊലീസും ജയില്‍ അധികാരികളും മജിസ്‌ടേറ്റിന്റെ വാദത്തെ ഖണ്ഡിച്ചു. യുവതിയെ സ്വമേധയാ ഗുണവതി റിമാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് അവര്‍ കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
janayugom
Subscribe to:
Post Comments (Atom)
No comments:
Post a Comment