Wednesday, April 17, 2013

ബംഗാളില്‍ എസ്.എഫ്.ഐ നേതാവിന്റെ ആശുപത്രിയില്‍ വിലങ്ങിട്ട് പൂട്ടി

deshabhimani 170413

ബംഗാളില്‍ എസ്എഫ്ഐ നേതാവിനെ ആശുപത്രിയില്‍ വിലങ്ങിട്ട് പൂട്ടി

കൊല്‍ക്കത്ത: അസുഖത്തെതുടര്‍ന്ന് ചികിത്സയിലുള്ള എസ്എഫ്ഐ നേതാവിനെ ആശുപത്രിക്കിടക്കയില്‍ വിലങ്ങണിയിച്ച സംഭവം വിവാദമാകുന്നു. സിലിഗുരിയിലെ അക്രമസംഭവത്തിന്റെപേരില്‍ കസ്റ്റഡിയിലെടുത്ത സന്തോഷ് സഹാനിയെന്ന വിദ്യാര്‍ഥിനേതാവിനെയാണ് ആശുപത്രിക്കിടക്കയില്‍ വിലങ്ങണിയിച്ചത്. ജയില്‍ അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് പൊലീസിന്റെ വാദം.

കഴിഞ്ഞയാഴ്ച സിലിഗുരിയില്‍ തൃണമൂല്‍ അക്രമത്തെ ചെറുത്തതിന്റെ പേരിലാണ് സന്തോഷ് സഹാനിയെ അറസ്റ്റുചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അസുഖബാധിതനായ സഹാനിയെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിയ സിപിഐ എം നേതാവ് അശോക് ഭട്ടാചാര്യയാണ് സന്തോഷ് സഹാനിയെ കട്ടിലില്‍ വിലങ്ങണിയിച്ച് കിടത്തിയത് കണ്ടത്. മമത സര്‍ക്കാരിന്റെ യഥാര്‍ഥ മുഖമാണ് ഇതിലൂടെ തെളിഞ്ഞതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ബസു പറഞ്ഞു. മമത സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബംഗാളില്‍ മനുഷ്യാവകാശലംഘനം തുടര്‍ക്കഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വവും അപലപിച്ചു. വിദ്യാര്‍ഥിനേതാവിനെ ആശുപത്രിക്കിടക്കയില്‍ വിലങ്ങണിയിച്ച സംഭവം കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ സുജാതോ ഭദ്ര പറഞ്ഞു.

No comments:

Post a Comment