മലപ്പുറം: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെ കാണാന്‍ മലപ്പുറം ജില്ലയില്‍ കാത്തിരുന്ന കോണ്‍ഗ്രസുകാര്‍ നിരാശരായി. രാഹുല്‍ എവിടെ പ്രത്യക്ഷപ്പെടുമെന്നറിയാതെ പൊലീസും പരക്കംപാഞ്ഞു. മലപ്പുറം ജില്ലയില്‍ അഞ്ചിടത്ത് എപ്പോള്‍ വേണമെങ്കിലും വന്നേക്കുമെന്ന അറിയിപ്പുണ്ടായെങ്കിലും ജില്ലാ കോണ്‍ഗ്രസ് ഓഫീസിലേ രാഹുലിന്റെ സന്ദര്‍ശനമുണ്ടായുള്ളൂ. അവിടെയാകട്ടെ പ്രവര്‍ത്തകരുടെ സാന്നിധ്യം വിരലിലെണ്ണാവുന്നത്രയും. ജില്ലാ നേതാക്കള്‍ രാഹുലിനെ അടുത്തുകിട്ടിയപ്പോള്‍ അവസരം മുതലാക്കി. മുസ്ലിംലീഗിന് കീഴ്പ്പെട്ടാണ് ജീവിതമെന്ന് അവര്‍ പരിതപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ട് സീറ്റ് നഷ്ടപ്പെടാന്‍ കാരണം ലീഗ് ഉറച്ച സീറ്റ് നല്‍കാത്തതാണെന്ന് അവര്‍ പരാതിപ്പെട്ടു. എല്ലാവരെയും ആശ്വസിപ്പിച്ചാണ് രാഹുല്‍ മടങ്ങിയത്.
അങ്ങാടിപ്പുറം, നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി യോഗങ്ങള്‍, പാണ്ടിക്കാട്, കാളികാവ് മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ എന്നിവിടങ്ങളി ല്‍ രാഹുല്‍ എത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു കെപിസിസിയുടെ അറിയിപ്പ്. അവിടെയെല്ലാം രാഹുലിനെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കവും നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ കാത്തിരുന്നു. രാഹുലിനായി ഉപഹാരങ്ങളും ഷാളും ബൊക്കെയും കരുതിവച്ചവരുണ്ട്. ചിലയിടത്ത് ഇളനീരും ആവശ്യംപോലെ കരുതി. എല്ലാം വെറുതെയായി. പട്ടാമ്പിയില്‍നിന്ന് രാഹുല്‍ നേരെ മലപ്പുറത്തെ കോണ്‍ഗ്രസ് ഓഫീസിലേക്ക് പറന്നതോടെ പ്രവര്‍ത്തകരുടെ കാത്തിരിപ്പ് വെറുതെയായി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും എം ഐ ഷാനവാസ് എംപിയും കൂടെയുണ്ടായിരുന്നൂ. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി രാഹുലിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. രാഹുല്‍ പ്രസംഗിക്കാതെ നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയായിരുന്നു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടെന്ന് ചിലര്‍ പരിതപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെക്കുറിച്ചും രാഹുല്‍ അന്വേഷിച്ചു.
കോണ്‍ഗ്രസുകാരെക്കാള്‍ ദയനീയമായിരുന്നു പൊലീസിന്റെ അവസ്ഥ. ചൊവ്വാഴ്ച ഉച്ചവരെ രാഹുല്‍ ഏതുവഴി പോകുമെന്നും വരുമെന്നും ഒരു വിവരവും പൊലീസില്‍ ഇല്ലായിരുന്നു. ഉച്ചയോടെയാണ് മലപ്പുറത്ത് കോണ്‍ഗ്രസ് ഓഫീസിലെത്തി നേതൃയോഗത്തില്‍ പങ്കെടുക്കുമെന്ന് വിവരം കിട്ടിയത്. അതോടെ പൊലീസ് നെട്ടോട്ടമായി. വൈകിട്ട് 4.45ന് രാഹുല്‍ ഇരച്ചെത്തി. അവിടെ നേതാക്കളുമായി ഒന്നേകാല്‍ മണിക്കൂറോളം ആശയവിനിമയം. ആറുമണിയോടെ മടങ്ങി. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഒന്നേകാല്‍ മണിക്കൂര്‍ ആശയവിനിമയത്തില്‍ നാട്ടുകാരും പൊലീസും നന്നേ വലഞ്ഞു. മൂന്നു മണിമുതല്‍ തന്നെ മഞ്ചേരി റോഡിലൂടെയുള്ള ബസ് ഗതാഗതം വഴി തിരിച്ചുവിട്ടു. പലരും കുന്നുമ്മലില്‍ ബസ് കിട്ടാതെ വിഷമിച്ചു. രാഹുല്‍ എത്തിയതോടെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മുന്ന് മണിക്കൂറിനുശേഷം ആറുമണിയോടെ രാഹുല്‍ മടങ്ങിയശേഷമാണ്ഗതാഗതംപുന:സ്ഥാപിച്ചത്.
deshabhimani 170413
No comments:
Post a Comment