Friday, April 19, 2013
സുദീപ്തയുടെ സ്മരണ പുതുക്കി ബംഗാളിലെ വിദ്യാര്‍ഥികള്‍
പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്തയെ ബംഗാള്‍ അനുസ്മരിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, പ്രോഗ്രസീവ് വിദ്യാര്‍ഥി യൂണിയന്‍, എഐഎസ്ബി എന്നീ വിദ്യാര്‍ഥി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദക്ഷിണ കൊല്‍ക്കത്ത നസ്രുള്‍ മഞ്ചില്‍ സംഘടിച്ചിച്ച അനുശോചനയോഗം പൊലീസ് അതിക്രമത്തിനെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളും നൂറുകണക്കിന് ബഹുജനങ്ങളും യോഗത്തില്‍ പങ്കെടുത്തു.
ജനാധിപത്യ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സുദീപ്ത രക്തസാക്ഷിയായത്. ഈ പോരാട്ടം തുടരുമെന്നും യോഗം പ്രതിജ്ഞയെടുത്തു. സുദീപ്തയുടെ അച്ഛന്‍ പ്രണാബ് ഗുപ്ത വികാരഭരിതനായി മകനെ അനുസ്മരിക്കുകയും ആ ഓര്‍മയില്‍ വയലിന്‍ വായിക്കുകയും ചെയ്തു. എസ് എഫ്ഐ സംസ്ഥാന പ്രസിഡന്റ് മധുജ സെന്‍റായ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അടിയുറച്ചു വിശ്വസിച്ച ആദര്‍ശത്തിനുവേണ്ടിയാണ് സുദീപ്ത ഗുപ്ത പോരാടിയതെന്നും അതിനെ നിസ്സാരവല്‍ക്കരിക്കുന്നത് ജനാധിപത്യത്തോടുള്ള നിന്ദയാണെന്നും എസ്എഫ്ഐ ജനറല്‍ സെക്രട്ടറി റിതബ്രത ബാനര്‍ജി പറഞ്ഞു. സുദീപ്തയുടെ കൊലപാതകം വളരെ ചെറിയ കാര്യമായാണ് മുഖ്യമന്ത്രി മമത ബാനര്‍ജി വിശേഷിപ്പിച്ചത്. ബംഗാള്‍ മാത്രമല്ല രാജ്യമൊട്ടാകെ സുദീപ്തയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കുകയും പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ബംഗാള്‍ മന്ത്രിക്കെതിരെ നടന്ന കൈയേറ്റശ്രമം ഖേദകരമായിരുന്നു. എന്നാല്‍, അതിന്റെ പേരില്‍ ബംഗാളിലാകെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണ്. മെയ് രണ്ടിന് 24 സംസ്ഥാനങ്ങളിലും എസ്എഫ്ഐ സുദീപ്ത അനുസ്മരണം നടത്തുമെന്ന് റിതബ്രത അറിയിച്ചു
(ഗോപി)
deshabhimani 190413
Subscribe to:
Post Comments (Atom)
No comments:
Post a Comment