Friday, April 19, 2013

മാമക്കുട്ടിയുടെ വീടാക്രമണം: എഐവൈഎഫ് ജില്ലാ ജോ. സെക്രട്ടറി അറസ്റ്റില്‍


ചേര്‍പ്പ്: സിപിഐ എം നേതാവ് കെ കെ മാമക്കുട്ടിയുടെ വീടാക്രമിച്ച കേസില്‍ എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അറസ്റ്റില്‍. ചാഴൂര്‍ സ്വദേശിയായ എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി പി ആര്‍ കൃഷ്ണകുമാറി(33)നെയാണ് അന്തിക്കാട് എസ്ഐ പ്രേമാനന്ദകൃഷ്ണന്‍ അറസ്റ്റു ചെയ്തത്.

മാര്‍ച്ച് 24നാണ് മാമക്കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയത്. എട്ടുമനയില്‍ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കൃഷ്ണകുമാറും സംഘവും സിപിഐ എം പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായി. അന്ന് രാത്രിയാണ് മാമക്കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയത്. പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും ചേര്‍പ്പ് പൊലീസ് ഒരു നടപടിയും എടുത്തില്ല. തുടര്‍ന്ന് പ്രതിഷേധ യോഗങ്ങളും കഴിഞ്ഞ പത്തിന് ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും സിപിഐ എം സംഘടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്് മധ്യമേഖലാ ഡിഐജിയുടെ നിര്‍ദേശപ്രകാരം സ്പെഷ്യല്‍ ടീം ആണ് കേസ് അന്വേഷിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പിടികൂടാനാകുമെന്ന് ടീം ഓഫീസര്‍ പ്രേമാനന്ദ കൃഷ്ണന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അറസ്റ്റ് ചെയ്തിട്ടും വളരെ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്തതെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനമാകെ അറിയപ്പെടുന്ന മുതിര്‍ന്ന നേതാവിന്റെ വീട് ആക്രമിച്ചിട്ടും സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യത്തില്‍ വിടുകയായിരുന്നു. അതിക്രമിച്ചു കയറിയതിനും നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേസ്.

deshabhimani 190413

No comments:

Post a Comment