Tuesday, April 16, 2013
ഡിആര്‍ഇയുവിനൊപ്പം അണിചേരുക: ടി കെ രംഗരാജന്‍
റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കണമെന്ന് ഡിആര്‍ഇയു പ്രസിഡന്റ് ടി കെ രംഗരാജന്‍ എംപി. പറഞ്ഞു. റെയില്‍വേയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളെ കണ്ടെത്താനുള്ള ഹിതപരിശോധനയുടെ മുന്നോടിയായി തിരുവനന്തപുരം കോച്ചിങ് ഡിപ്പോയുടെ മുന്നില്‍ നടന്ന പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കോര്‍പറേഷന്‍ രൂപീകരിക്കുമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ പ്രഖ്യാപിച്ചിരിക്കുകയാണ്. 2004 മുതല്‍ സര്‍വീസില്‍ കയറിയവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതിയും നടപ്പാക്കി. പുതിയ പെന്‍ഷന്‍ പദ്ധതിക്കെതിരെ ഡിആര്‍ഇയു സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിയമയുദ്ധം തുടരുകയാണ്. സ്വകാര്യവല്‍ക്കരണത്തിനെതിരെയും ജോലിസമയം 12ല്‍നിന്ന് എട്ടാക്കാനും ജീവനക്കാരുടെ ന്യായമായ മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടിയും ഡിആര്‍ഇയുവാണ് നിരന്തരം സമരംചെയ്യുന്നത്. എഐആര്‍എഫ്, എന്‍എഫ്ഐആര്‍ ഘടകങ്ങളായ എസ്ആര്‍എംയു, എസ്ആര്‍ഇഎസ് സംഘടനകള്‍ കേന്ദ്രനയങ്ങളോട് ഒത്തുപോകുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ 25നും 26നും 27നുംനടക്കുന്ന ഹിതപരിശോധനയില്‍ സംഘടനാഭേദമെന്യേ ജീവനക്കാര്‍ ഡിആര്‍ഇയുവിനോടൊപ്പം അണിനിരക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. യോഗത്തില്‍ ഡിവിഷണല്‍ പ്രസിഡന്റ് ബി സുശോഭനന്‍ അധ്യക്ഷനായി.
deshabhimani
Labels:
ട്രേഡ് യൂണിയന്,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment