Saturday, April 13, 2013

സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നത് വ്യാജം സമഗ്ര അന്വേഷണം വേണം: സിപിഐ എം

എരുവട്ടി: ടി പി ചന്ദ്രശേഖരന്‍ കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പത്രവാര്‍ത്ത വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് സിപിഐ എം എരുവട്ടി ഈസ്റ്റ്ലോക്കല്‍സെക്രട്ടറി ടി സുധീര്‍ അറിയിച്ചു. വാര്‍ത്തയുണ്ടാക്കി വിചാരണയെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് ബോധപൂര്‍വം സൃഷ്ടിച്ച നാടകമായേ ഇതിനെ കാണാനാവൂ. പൊട്ടന്‍പാറ കോണ്‍ഗ്രസ് ഓഫീസിന്റെ ചുമരില്‍ പച്ചില ഉപയോഗിച്ച് ഭീഷണി എഴുതിയെന്നാണ് പറയുന്നത്. ഭീഷണി എഴുതിയതായി പറയുന്ന കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ പാച്ചപ്പൊയ്ക സ്വദേശിയാണ് സാക്ഷിയായ നിത്യാനന്ദന്‍. കള്ളസാക്ഷി പറഞ്ഞതിന്റെ ജാള്യം മറയ്ക്കാനും മാധ്യമ ശ്രദ്ധനേടാനും ഇയാള്‍ തന്നെയാണോ ഓഫീസ് ചുമരില്‍ എഴുതിയതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment