ണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍കോളേജുകള്‍ ചട്ടം മറികടന്ന് എംബിബിഎസ് സീറ്റുകള്‍ കച്ചവടം നടത്തിയ കേസില്‍ കോളേജുകള്‍ക്ക് അനുകൂലമായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാരിനും ആരോഗ്യ സര്‍വകലാശാലയ്ക്കും നിസംഗത. വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അപ്പീല്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി കേസില്‍ എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാതെ സര്‍ക്കാര്‍ ഒളിച്ചുകളിച്ചതാണ് ഇടക്കാല ഉത്തരവിന് കാരണം. ഉത്തരവനുസരിച്ച് നിശ്ചിത യോഗ്യതയില്ലാതെ എംബിബിഎസ് പ്രവേശനം നേടിയവര്‍ക്കടക്കം ആരോഗ്യ സര്‍വകലാശാല രജിസ്ട്രേഷന്‍ അനുവദിക്കണം. എംബിബിഎസ് പ്രവേശനത്തിന് പ്രാഥമികയോഗ്യതയായ പ്ലസ്-ടുവിന് 50 ശതമാനം മാര്‍ക്കുനേടാത്ത ഒമ്പതു വിദ്യാര്‍ഥികളുണ്ടെന്ന് ആരോഗ്യ സര്‍വകലാശാല അന്വേഷണ കമീഷന്‍ കണ്ടെത്തിയിരുന്നു. പ്രവേശനപ്പരീക്ഷക്ക് അപേക്ഷിക്കാത്തവര്‍ക്കും പ്രവേശനം നല്‍കിയിട്ടുണ്ട്. കോടതിയുത്തരവിന്റെ ബലത്തില്‍ ഇവരുടെ രജിസ്ട്രേഷന്‍ തിടുക്കത്തില്‍ നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യ സര്‍വകലാശാല അധികൃതര്‍.
സര്‍ക്കാരുമായുള്ള 50:50 എന്ന കരാര്‍ അവഗണിച്ച് 2012-13 വിദ്യാഭ്യാസവര്‍ഷം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ എംബിബിഎസിന്റെ 250 സീറ്റുകളിലേക്കും സ്വന്തമായി പ്രവേശനം നടത്തുകയായിരുന്നു. ആക്ഷേപത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, യോഗ്യതയില്ലാത്തവര്‍ക്ക് സീറ്റ് വിറ്റതായി കണ്ടെത്തി. തുടര്‍നടപടിക്കെതിരെ കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാരും ആരോഗ്യസര്‍വകലാശാലയും ഇവര്‍ക്കനൂകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ മാനേജുമെന്റുകള്‍ക്ക് അനുകൂലമായ നിലപാട് സര്‍ക്കാര്‍ എടുത്തത് വ്യക്തമാണെന്നും കേസില്‍ കക്ഷിചേരുമെന്നും സംസ്ഥാന മനുഷ്യാവകാശ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
deshabhimani
No comments:
Post a Comment