Sunday, April 7, 2013
അയോധ്യയില്‍ ഇസ്ലാം സ്ഥാപനമൊന്നും അനുവദിക്കില്ലെന്ന് അശോക് സിംഗാള്‍
അയോധ്യയില്‍ ഒരുവിധത്തിലുള്ള ഇസ്ലാം സ്ഥാപനവും അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് ആഗോള പ്രസിഡന്റ് അശോക്സിംഗാള്‍. അയോധ്യയില്‍ ഇസ്ലാം സാംസ്കാരികകേന്ദ്രം തുടങ്ങാന്‍ നീക്കം നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒന്നും അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളന സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് സിംഗാള്‍ പറഞ്ഞു.
വിഭവശേഷിയുടെ മുഖ്യ അധികാരം മുസ്ലിങ്ങള്‍ക്കാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കാണ് ഈ അധികാരം ലഭിക്കേണ്ടത്. ദാരിദ്ര്യം അകറ്റാന്‍ സമ്പൂര്‍ണ ഹിന്ദു ഐക്യത്തിനുമാത്രമേ കഴിയൂ. ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന സ്ഥിതി സംജാതമാകുന്നു. ഇതു തടയാന്‍ ഏകീകൃത സിവില്‍ കോഡ് വേണം. രാമന്റെ ജന്മഭൂമിയിലെ ബാബ്റി കെട്ടിടം പൊളിച്ചു. എന്നാല്‍, അവിടെ രാമന്‍ ഒരു തുണിക്കഷ്ണത്തിന്‍കീഴിലാണുള്ളത്. എന്ത് വിലകൊടുത്തും അവിടെ ക്ഷേത്രം പണിയും. കേരളത്തില്‍ ഗോവധം ഇല്ലാതാക്കണം. ഹിന്ദുക്കളുടെ വീടുകളില്‍ ഗോമാംസം കൊണ്ടുവരാന്‍ പാടില്ലെന്നും സിംഗാള്‍ പറഞ്ഞു. ഡോ. ജി മാധവന്‍നായര്‍ അധ്യക്ഷനായി. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ, കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, കെ പി ശശികല എന്നിവര്‍ സംസാരിച്ചു. കെ പി ശശികലയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കുമ്മനം രാജശേഖരന്‍, ഇ എസ് ബിജു, വി ആര്‍ സത്യവാന്‍, ആര്‍ വി ബാബു, കെ ടി ഭാസ്കരന്‍, ഭാര്‍ഗവറാം എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്.
deshabhimani 070413
Labels:
വാര്‍ത്ത,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment