മാനന്തവാടി: സാമ്രാജ്യത്വ ആശയങ്ങള്‍ക്കുവേണ്ടിയാണ് കേരളത്തിലെ മാധ്യമങ്ങള്‍ നിലകൊള്ളുന്നതെന്ന് ഡിവൈഎഫ്ഐജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ നടന്"മാധ്യമങ്ങളും ജനാധിപത്യവും" എന്നസെമിനാര്‍ അഭിപ്രായപ്പെട്ടു.
ജനപക്ഷ വാര്‍ത്തകള്‍ തമസ്ക്കരിക്കുകയും ഇടതുപക്ഷ വിരുദ്ധവാര്‍ത്തകള്‍ക്ക് മുന്തിയ പരിഗണന നല്‍കുകയും ചെയ്യുക എന്നതായി മാധ്യമ പ്രവര്‍ത്തനം മാറിക്കഴിഞ്ഞു. മതങ്ങള്‍ക്കുള്ള സ്വാധീനമാണ് കേരളത്തിലെ വലതുപക്ഷത്തിന്റെ നിലനില്‍പ്പ്. അതുകൊണ്ടുതന്നെ അത്തരക്കാരെ പിന്തുണച്ചാണ് സാമ്രാജ്യത്വം വളരെ ഭംഗിയായി വാര്‍ത്തകള്‍ പോലും സൃഷ്ടിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ ചെറിയ സംഭവങ്ങള്‍ക്ക് പോലും വലിയ വാര്‍ത്തകള്‍ നല്‍കുന്ന പത്രങ്ങള്‍ ജനങ്ങളെ കൊള്ളയടിക്കുന്ന സര്‍ക്കാരിന്റെ നടപടികള്‍ വാര്‍ത്തകളാക്കുന്നില്ല. ഇടതുപക്ഷത്തിനെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന തിരക്കില്‍ വിജയികളെ കൊലപാതകികളാക്കിയും മോഷ്ടാക്കളെ പൊലീസുകാര്‍ ആദരിച്ച നല്ലമനസ്സുകളാക്കിയും വാര്‍ത്തകള്‍ നല്‍കുകകയാണ്. വാര്‍ത്തകള്‍ ജനാധിപത്യത്തെ ഇല്ലാതാക്കുകയും സമ്രാജ്യത്വത്തിന്റെ ഇരകളാക്കി മാറ്റുകയും ചെയ്യുന്ന നിലപാടുകള്‍ക്കെതിരായ കൂട്ടായ്മകള്‍ ഉണ്ടാകണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
സെമിനാറില്‍ ഡോ. പി ജെ വിന്‍സന്റ് വിഷയമവതരിപ്പിച്ചു. പി ടി ബിജു അധ്യക്ഷനായി. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ അമ്പെയ്ത്ത് മത്സരവിജയികള്‍ക്കും ദേശീയ ശരീരസൗന്ദര്യ മത്സരത്തിലെ വെങ്കല ജേതാവ് എം കെ രാജേഷിനും മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ ഉപഹാരം നല്‍കി. പ്രസ്സ്ഫോറം പ്രസിഡന്റ് ദാസന്‍ കക്കണ്ടി, പി സുരേഷ് ബാബു, കെ എം ഷിനോജ് എന്നിവര്‍ സംസാരിച്ചു. എന്‍ ജെ ഷജിത്ത് സ്വാഗതവും മനോജ് പട്ടേട്ട് നന്ദിയും പറഞ്ഞു. പ്രതിഭാസംഗമം 21ന് കല്‍പ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിഭാ സംഗമം 21ന് മീനങ്ങാടി ഷാല്‍പുത്തലന്‍ നഗറില്‍ നടക്കും. സംഗമം ചലചിത്രതാരം അനുപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയാകും. യുവകവി സാദിര്‍ തലപ്പുഴ, സീരിയല്‍ നടന്‍ സത്യപ്രകാശ്, ബാലതാരം എസ്തര്‍ തുടങ്ങിയവരെ ആദരിക്കും. കുടുംബസംഗമം 21ന് കല്‍പ്പറ്റ: ഡിവൈഎഫ്ഐ മുന്‍ കാലയുവജനനേതാക്കളുടെ കുടുംബസംഗമം 21ന് മീനങ്ങാടി എസ്എ മജിദ്ഹാളില്‍ നടക്കും.1980മുതല്‍ 2013വരെയുള്ള ജില്ലാകമ്മിറ്റി അംഗങ്ങളും കുടുംബങ്ങളുമാണ് സംഗമത്തില്‍ പങ്കെടുക്കുക.
deshabhimani

No comments:
Post a Comment