അണക്കെട്ടില് നിന്നും വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് സോളാപൂരിലെ കര്ഷകന് പ്രഭാകര് ദേശ്മുഖ് നടത്തിയ സമരത്തിലെ മുംബൈ ഹൈക്കോടതി ഇടപെട്ടു. കാര്ഷികാവശ്യത്തിന് ഉജനി ഡാമില് നിന്നും വെള്ളം തുറന്നു വിടാന് കോടതി ഉത്തരവിട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര് കഴിഞ്ഞ ദിവസം ഈ കര്ഷനെ അപമാനിച്ചിരുന്നു. വെള്ളം തുറന്നു വിട്ടാല് മൂത്രമൊഴിച്ചു നിറക്കാന് കഴിയുമോയെന്ന മന്ത്രിയുടെ പരാമര്ശം വലിയ വിമര്ശനത്തിനു വഴി വച്ചിരുന്നു. രാത്രിയില് വൈദ്യുതിയില്ലാത്തതാണ് ജനസംഖ്യ കൂടാന് കാരണമെന്നും ആക്ഷേപത്തോടെ മന്ത്രി സംസാരിച്ചു. കടുത്ത വിമര്ശനമുയര്ന്നതിനെത്തുടര്ന്ന് മന്ത്രി ഖേദം പ്രകടിപ്പിച്ചു. 24 മണിക്കൂറിനുള്ളില് വെള്ളം തുറന്നുവിടണമെന്നാണ് നിര്ദേശം. വെള്ളത്തിനായി 64 ദിവസമായി നിരാഹാരസമരം നടത്തുകയായിരുന്നു കര്ഷകന്.
മൂത്രപ്പുരയ്ക്ക് അജിത് പവാറിന്റെ പേരിട്ടു
പുണെ: വെള്ളത്തിനുവേണ്ടി നിരാഹാരസമരം നടത്തുന്ന കര്ഷകനെ, മൂത്രമൊഴിച്ച് ഡാമില് വെള്ളം നിറയ്ക്കാനാകില്ലെന്ന് പറഞ്ഞ് അപഹസിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനോടുള്ള പ്രതിഷേധസൂചകമായി ജല്നാ ജില്ലയിലെ ഒരു മൂത്രപ്പുരയ്ക്ക് അജിത് പവാറിന്റെ പേരിട്ടു. അജിത് പവാറിന്റെ ചിത്രം പതിച്ച പോസ്റ്റര് പ്രതിഷേധക്കാര് മുത്രപ്പുരയ്ക്കുമുന്നില് പതിച്ചു. പ്രസ്താവനയ്ക്കെതിരെ രോഷം ശക്തമായതോടെ അജിത് പവാറിന് നിയമസഭയില് ഖേദപ്രകടനം നടത്തേണ്ടിവന്നിരുന്നു.
deshabhimani 110413
No comments:
Post a Comment