Tuesday, April 9, 2013
സംരക്ഷിക്കപ്പെടുന്നത് കോര്‍പറേറ്റുകളുടെ താല്പര്യം: എന്‍ജിഒ യൂണിയന് സെമിനാര്‍
കല്‍പ്പറ്റ: കാര്‍ഷിക മേഖലയില്‍ കോര്‍പറേറ്റുകളുടെ താല്പര്യം മാത്രമാണ് യുപിഎ സര്‍ക്കാര്‍ സംരക്ഷിക്കുന്നതെന്ന് കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും അതിജീവന സമരങ്ങളും എന്ന വിഷയത്തില്‍ എന്‍ജിഒ യൂണിയന് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. യൂണിയന് സുവര്‍ണ്ണജൂബിലിയുടെ ഭാഗമായാണ് കല്‍പ്പറ്റയില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
രണ്ട് പതിറ്റാണ്ട് കാലമായി രാജ്യം പിന്തുടരുന്ന സാമ്പത്തിക ഉദാരവല്‍ക്കരണമാണ് സാധാരണ കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കര്‍ഷകതൊഴിലാളി യൂണിയന് ദേശീയ ജനറല്‍സെക്രട്ടറി എ വിജയരാഘവന് പറഞ്ഞു. എല്ലാ മേഖലകളും ലാഭത്തിനുവേണ്ടി മാറ്റപ്പെടുകയാണ്. സാധാരണ ജനങ്ങളെ കാണാതെയാണ് രാജ്യത്തിന്റെ സാമ്പത്തിക നയം രൂപീകരിക്കുന്നത്. ഈ നയം കോര്‍പ്പറേറ്റുകളുടെ താല്പര്യമാണ്. രാജ്യത്തിന്റെ എഴുപത് ശതമാനവും കാര്‍ഷിക മേഖലയാണ്. ഇവിടെ കേരളം, ബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലൊഴികെ എവിടെയും കാര്‍ഷിക പരിഷ്ക്കരണം നടന്നിട്ടില്ല. വന്‍കിടക്കാര്‍ക്ക് കാര്‍ഷിക മേഖല തുറന്നുകൊടുത്തതോടെ സര്‍ക്കാര്‍ സഹായം പരിമിതമായി. കാര്‍ഷിക ധനസഹായം വന്‍കിടക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ഭക്ഷ്യസ്വയംപര്യാപ്തത വേണ്ടെന്നാണ് പുതിയ നയം. ഇതോടെ 1974ല്‍ എട്ട് ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെല്‍കൃഷി രണ്ട് ലക്ഷം ഹെക്ടറായി ചുരുങ്ങി. രാജ്യത്തിന്റെ ആവശ്യത്തിന്റെ അഞ്ച് ശതമാനം പോലും നെല്ലുല്പാദനം നടക്കുന്നില്ല. രണ്ട് വര്‍ഷം കൊണ്ട് നൂറ് ശതമാനമാണ് കേരളത്തില്‍ അരിവില ഉയര്‍ന്നത്. ലോകത്ത് ഭക്ഷ്യധാന്യ വില ഏറ്റവും ഉയര്‍ന്ന രാജ്യമായി ഇന്ത്യ മാറി. വിവിധ മേഖലകളിലെ നിക്ഷേപത്തിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുമ്പോള്‍ കാര്‍ഷിക മേഖല പിന്നിലാകുന്നു. പ്രതിരോധ മേഖലയിലാണ് ഏറ്റവുമധികം പൊതുപണം ചെലവഴിക്കപ്പെടുന്നത്. ഇവിടെയാണ് ഏറ്റവുമധികം അഴിമതി നടക്കുന്നതും.
കര്‍ഷക ആത്മഹത്യ, പട്ടിണിമരണം തുടങ്ങിയവയെല്ലാം കേട്ടുതുടങ്ങിയത് കാര്‍ഷിക കൊളോണിയല്വത്ക്കരണത്തിന് ശേഷമാണ്. 2,70,000 കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. പ്രതിവര്‍ഷം 75,0000 കോടിയുടെ കാര്‍ഷിക സബ്സിഡിയാണ് ഇല്ലാതാക്കിയത്. കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ വിത്ത്, വളം, ജലസേചനം, വൈദ്യുതി തുടങ്ങി എല്ലായിടങ്ങളിലും പൊതു നിക്ഷേപം ഇല്ലാതാക്കുകയാണ്. നാണ്യവിളകളില്‍ ഒന്നിന്റേയും വില വര്‍ദ്ധനയ്ക്ക് ഉദാരവല്‍ക്കരണം സഹായിച്ചില്ല. ഏറ്റവുമൊടുവില്‍ പഞ്ചസാരയുടെ വില നിര്‍ണ്ണയാധികാരവും ഒഴിവാക്കി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ഷിക വ്യവസായമായ പഞ്ചസാര ഉല്‍പ്പാദനത്തിന് സഹായിക്കുന്ന കരിമ്പ് കര്‍ഷകരും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഈ നയംകൊണ്ട് ദശലക്ഷക്കണക്കിന് കരിമ്പ് കര്‍ഷകര്‍ കാര്‍ഷിക മേഖലയ്ക്ക് പുറത്താകും. ഇത് വലിയ ദുരന്തത്തിന് കാരണമാകും. നഗരങ്ങളില്‍ ചെറിയ കൂലിക്ക് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളെ സൃഷ്ടിച്ചത് കാര്‍ഷിക മേഖലയിലെ ഇത്തരം പ്രതിസന്ധികളാണെന്ന് തിരിച്ചറിയണം. കോര്‍പ്പറേറ്റുകള്‍ക്ക് മുന്നിലേയ്ക്ക് കര്‍ഷകരെ വലിച്ചെറിയുകയാണ് സര്‍ക്കാര്‍. ഇതിനെതിരെ കര്‍ഷകരുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും വിജയരാഘവന് പറഞ്ഞു. പരിസ്ഥിതിയുടെ പേരില്‍ ജനങ്ങളെ കാണാതെ നടപ്പാക്കുന്ന നയങ്ങളാണ് ഏറ്റവുമൊടുവില്‍ വയനാട് നേരിടാന്‍ പോകുന്ന ദുരന്തമെന്ന് സെമിനാറില്‍ അധ്യക്ഷനായ സിഐടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് പറഞ്ഞു. കാര്‍ഷിക നയങ്ങളുടെ ദുരിതം നേരിടുന്ന ജനങ്ങളുടെ മേലെയാണ് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേല്പിക്കുന്നത്. കര്‍ഷക താല്പര്യമല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംരക്ഷിക്കുന്നതെന്നും പി എ മുഹമ്മദ് പറഞ്ഞു.
ഒമ്പതാം പഞ്ചവത്സര പദ്ധതിക്ക് ശേഷം ഇന്ത്യന്‍ കാര്‍ഷിക മേഖല പിന്നോട്ടാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് സെമിനാറില്‍ സംസാരിച്ച കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി വിശ്വന് പറഞ്ഞു. നാളെ രാജ്യം നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ആഭ്യന്തര ഉല്‍പ്പാദന രംഗത്ത് കര്‍ഷകന്റെ സംഭാവന 35 ശതമാനമായിരുന്നു. ഏറ്റവും പുതിയ സാമ്പത്തിക സര്‍വ്വെ അനുസരിച്ച് ഇത് പതിനാലര ശതമാനമായി കുറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കണക്കനുസരിച്ച് മൂന്ന് ശതമാനമാണ് കാര്‍ഷിക വളര്‍ച്ച. കാര്‍ഷിക മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയും, അതിന്റെ ഭാരം കര്‍ഷകരില്‍ അടിച്ചേല്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ എന്‍ജിഒ യൂണിയന് സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മായില്‍ സ്വാഗതവും ജില്ലാ സെക്രട്ടറി എസ് അജയകുമാര്‍ നന്ദിയും പറഞ്ഞു. വി പി ശങ്കരന്‍നമ്പ്യാര്‍ സംസാരിച്ചു. സെമിനാറിനു ശേഷം വയനാട് നാട്ടുകൂട്ടത്തിന്റെ "ഗോത്രമൊഴി"നാടന്‍ കലാപരിപാടികള്‍ അരങ്ങേറി.
deshabhimani
Labels:
കാർഷികം,
രാഷ്ട്രീയം,
വയനാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment