കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പൊതുരാഷ്ട്രീയ സ്വഭാവം യുഡിഎഫിന് അനുകൂലമാണ്. 1952ല്‍ എ കെ ജിയെ ആദ്യമായി ലോക്സഭയിലെത്തിച്ച മണ്ഡലം തുടര്‍ന്നുള്ള കാല്‍നൂറ്റാണ്ടുകാലം ഉണ്ടായിരുന്നില്ല. പകരം തലശേരി മണ്ഡലമായിരുന്നു. 1977ലെ മണ്ഡലപുനര്‍വിഭജനത്തോടെയാണ് വീണ്ടും കണ്ണൂര്‍ നിലവില്‍വരുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന് നിര്‍ണായകസ്വാധീനമുള്ള നോര്‍ത്ത് വയനാട് നിയമസഭാമണ്ഡലംകൂടി ഉള്‍പ്പെട്ട കണ്ണൂര്‍, യുഡിഎഫിന്റെ സുരക്ഷിത താവളമായി മാറുകയായിരുന്നു. 1977 മുതല്‍ "98 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലൊഴികെ തുടര്‍ച്ചയായി യുഡിഎഫ് സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1977ല്‍ സിപിഐ കൂടി ഉള്‍പ്പെട്ട കോണ്‍ഗ്രസ് മുന്നണി സ്ഥാനാര്‍ഥിയായി സി കെ ചന്ദ്രപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തവണ എല്‍ഡിഎഫിന്റെ ഭാഗമായി ജനവിധി തേടിയ ആന്റണി കോണ്‍ഗ്രസിലെ കെ കുഞ്ഞമ്പുവിനെയാണ് മണ്ഡലം വരിച്ചത്. പിന്നീട് തുടര്‍ച്ചയായി അഞ്ചു തവണ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഊഴം. എ പി അബ്ദുള്ളക്കുട്ടിയെ വിജയിപ്പിച്ച് 1999ലാണ് എല്‍ഡിഎഫ് മുല്ലപ്പള്ളിയുടെയും യുഡിഎഫിന്റെയും കുത്തക തകര്‍ക്കുന്നത്. 10247 വോട്ടിനാണ് അന്ന് മുല്ലപ്പള്ളി പരാജയപ്പെട്ടത്. 2004ല്‍ എല്‍ഡിഎഫ് കൂടുതല്‍ ശക്തമായ കുതിപ്പു നടത്തി. 83849 വോട്ടായിരുന്ന രണ്ടാം ഊഴത്തില്‍ അബ്ദുള്ളക്കുട്ടിയുടെ ഭൂരിപക്ഷം. മണ്ഡലം പുനഃസംഘടനയെ തുടര്‍ന്ന് 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുധാകരന്‍ വിജയിച്ചു. എന്നാല്‍, അഞ്ചുവര്‍ഷം എംപിയായിരുന്നിട്ടും മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാതിരുന്ന സുധാകരനോട് പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇക്കുറി കണക്കുതീര്‍ത്തു.
deshabhimani
No comments:
Post a Comment