Tuesday, March 18, 2014

കണ്ണൂര്‍ സ്പിന്നിങ് മില്‍: സുധാകരന്റെ വാദം അല്‍പത്തം

കണ്ണൂര്‍ സ്പിന്നിങ് മില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സ്പിന്നിങ് മില്ലാക്കിയെന്ന കെ സുധാകരന്‍ എംപിയുടെ അവകാശവാദം പരിഹാസ്യമാവുന്നു. മില്ലിന്റെ വികസനത്തിന് ഒരു സഹായവും ചെയ്യാത്ത എംപി ഇതിന്റെ സംരക്ഷകനായി ചമയുന്നത് ജനങ്ങളെ പറ്റിക്കാനാണ്. എന്‍ടിസി അടച്ചുപൂട്ടാന്‍ തീരുമാനിച്ചവയുടെ പട്ടികയിലായിരുന്ന മില്ലിനെ സംരക്ഷിക്കാന്‍ കെ സുധാകരന്‍ ഒരിക്കലും ഇടപെട്ടിട്ടില്ല. 2003ല്‍ അന്നത്തെ പാര്‍ലമെന്റില്‍ ടെക്സ്റ്റൈല്‍ കമ്മിറ്റി അംഗമായിരുന്ന എല്‍ഡിഎഫ് എംപി പൗലോസ് മാസ്റ്ററുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് മില്ല് നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. രണ്ട് ഘട്ടങ്ങളായുള്ള പദ്ധതിയില്‍ സ്പിന്റര്‍ കപ്പാസിറ്റി 25000ല്‍ നിന്ന് 50000 ആയി ഉയര്‍ത്തി. ഒന്നാംഘട്ടത്തില്‍ സ്പിന്റലുകള്‍ സ്ഥാപിക്കാന്‍ 58 കോടി രൂപ നല്‍കി. രണ്ടാം ഘട്ടത്തില്‍ ഇത് 64 കോടി രൂപയായി ഉയര്‍ത്തി. ആവശ്യമായ യന്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി ഒന്നാം യൂണിറ്റ് 2008ലും രണ്ടാം യൂണിറ്റ് 2013ലും കമീഷന്‍ ചെയ്തു. ഇതാണ് വസ്തുത. മില്ലിന്റെ പ്രവര്‍ത്തനങ്ങളില്‍ എംപി തിരിഞ്ഞുനോക്കിയിട്ടില്ല.

അഞ്ചുമാസത്തിലേറെക്കാലം ഐഎന്‍ടിയുസി യൂണിയന്‍ നേതാക്കളുടെ പിടിപ്പുകേടുമൂലം പൂട്ടിയിട്ട മില്ല് പ്രവര്‍ത്തന മികവില്‍ ഇപ്പോള്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ്. ഈ ഘട്ടത്തിലാണ് മില്ല്നവീകരണത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് സുധാകരന്‍ രംഗത്തുവരുന്നത്. വ്യവസായ പ്രമുഖനായ കായ്യത്ത് ദാമോദരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കണ്ണൂര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ല് നടത്തിപ്പിലെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് 1974ലാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള നാഷണല്‍ ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്‍ ഏറ്റെടുത്തത്. 92ല്‍ ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന് കൈമാറി.

deshabhimani

No comments:

Post a Comment