Thursday, July 9, 2009

പൊട്ടക്കുളത്തിലെ പ്രത്യയശാസ്ത്രം

ആരോഗ്യ വിദ്യാഭ്യാസത്തില്‍ ഫാര്‍മോക്കോളജി സംബന്ധമായ വൈവയില്‍ സാധാരണ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഏതെങ്കിലുമൊരു മരുന്നിന്റെ പേരുപറഞ്ഞ് അത് മനുഷ്യരിലുണ്ടാക്കുന്ന പാര്‍ശ്വഫലം വയറിളക്കം, ഛര്‍ദി, തലവേദന എന്നിവയൊഴികെ എതൊക്കെ എന്നാണത്. സാധാരണ എല്ലാവരും മനഃപാഠമാക്കി ചെല്ലുന്നത് ഈ മൂന്ന് പാര്‍ശ്വഫലങ്ങളാണ്. അതൊഴികെ ഏത് എന്ന ചോദ്യത്തിനുമുന്നില്‍ പലപ്പോഴും ഉത്തരം മുട്ടിപ്പോകും. അതുപോലെയാണ് നമ്മുടെ നാട്ടിലെ ചില പത്രക്കാര്‍. അവര്‍ ഇപ്പോള്‍ ഏതു സിപിഐ എം നേതാവിനെ കണ്ടാലും ചോദിക്കുന്നത് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയം എന്തൊക്കെയാണ് എന്നത്രേ. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ എന്ന് ഉത്തരം കിട്ടിയാല്‍ അതില്‍ ലാവ്ലിന്‍ പ്രശ്നം വരുമോ എന്ന് അടുത്ത ചോദ്യം. ലാവ്ലിന്‍ വിഷയം കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ വലിയ തോതില്‍ കടന്നുവരുന്നുണ്ടെന്നത് രഹസ്യമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് അവലോകനത്തില്‍, പാര്‍ടി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത് ഇങ്ങനെയാണ്:

"അതുപോലെതന്നെ ലാവ്ലിന്‍ വിവാദത്തെയും യുഡിഎഫ് ഉപയോഗപ്പെടുത്തുകയുണ്ടായി. ലാവ്ലിന്‍ ആണ് തെരഞ്ഞെടുപ്പിലെ കേന്ദ്രപ്രശ്നം എന്ന നിലയ്ക്കായിരുന്നു മാധ്യമങ്ങള്‍ കൊണ്ടാടിയത്. യുഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ഉത്തമ വിശ്വാസത്തോടെ പൂര്‍ത്തീകരിക്കുക മാത്രമാണ് അന്നത്തെ വൈദ്യുതി വകുപ്പുമന്ത്രി പിണറായി വിജയന്‍ ചെയ്തിട്ടുള്ളത്. അതുതന്നെ കരാറിലെ നിബന്ധനകള്‍ സംസ്ഥാനത്തിന് കൂടുതല്‍ അനുകൂലമാക്കിക്കൊണ്ടാണ് ചെയ്തത്. രാഷ്ട്രീയ ലാക്കോടുകൂടിയാണ് യുഡിഎഫ് വിവാദമാക്കിയതും സിബിഐ പ്രോസിക്യൂഷന്‍ തീരുമാനമെടുത്തിട്ടുള്ളതും.''

ലാവ്ലിന്‍ വിഷയം പാര്‍ടിക്കെതിരായ പ്രചാരണായുധമാക്കി എതിരാളികള്‍ മാറ്റിയെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതികൂലഫലം ഉണ്ടാക്കിയെന്നും സിപിഐ എം സ്വീകരിച്ച് പ്രഖ്യാപിച്ച നിലപാടാണ്. പിഡിപി പ്രശ്നത്തിലും പാര്‍ടി നിലപാടെടുത്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പു റിവ്യൂ സംബന്ധിച്ച പത്രക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു:

"പിഡിപിയുമായുള്ള സഹകരണം തെരഞ്ഞെടുപ്പുവേളയില്‍ ഒരു വിവാദമാക്കുന്നതില്‍ യുഡിഎഫ് വിജയിച്ചു. പിഡിപി എല്‍ഡിഎഫിന്റെ ഘടകമായിരുന്നില്ല. ഏതെങ്കിലും പ്രത്യേക വ്യവസ്ഥയുടെ മേലെ പിഡിപി, എല്‍ഡിഎഫിനെ പിന്താങ്ങിയതുമല്ല. സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും സ്വീകരിക്കുന്ന നയങ്ങളോടുള്ള ആഭിമുഖ്യമാണ് എല്‍ഡിഎഫിനെ പിന്താങ്ങുന്നതിന് പിഡിപിയെ പ്രേരിപ്പിച്ചത്. ആ പിന്തുണ എല്‍ഡിഎഫിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് എല്‍ഡിഎഫ് വിരുദ്ധ ശക്തികളെല്ലാം പിഡിപി തീവ്രവാദ ശക്തിയാണെന്ന് ആക്ഷേപിച്ചുകൊണ്ട് രംഗത്തുവരാന്‍ ഇടയാക്കിയത്. തീവ്രവാദ ബന്ധം ആരോപിച്ച് എല്‍ഡിഎഫിനെ ദുര്‍ബ്ബലപ്പെടുത്തുക എന്ന തന്ത്രമാണ് യുഡിഎഫ് സ്വീകരിച്ചത്. കേരളത്തില്‍ വ്യാപകമായി അഴിച്ചുവിട്ട ഈ പ്രചരണത്തിനു എല്‍ഡിഎഫിനോടൊപ്പം അണിനിരന്ന ചിലരെ തെറ്റിദ്ധരിപ്പിക്കാനായിട്ടുണ്ട്.''

പിഡിപി, ലാവ്ലിന്‍ പ്രശ്നങ്ങള്‍ കേരളത്തിലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പുവിജയത്തെ ബാധിച്ചിട്ടുണ്ട്. അത് സംസ്ഥാനകമ്മിറ്റിയും തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയും വിശദമായിത്തന്നെ പറഞ്ഞതുമാണ്. അക്കാര്യം പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനുമാത്രം എന്ത് പ്രത്യേകത എന്ന് സംശയിക്കാന്‍പോലും കേരളത്തിലെ 'നിഷ്പക്ഷ' മാധ്യങ്ങളില്‍ ആരുമുണ്ടായില്ല. അത്തരം അജ്ഞതാനാട്യത്തിന്റെ തുടര്‍ച്ചയാണ് മാതൃഭൂമിയില്‍, സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട് സ്വതന്ത്ര്രമായി പാര്‍ടി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നയാളും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് 'ജനങ്ങള്‍ കാത്തിരിക്കുന്നത്' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനവും.

"ശനിയാഴ്ച ആരംഭിക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ലാവലിന്‍ പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് പി.ബി. യോഗത്തില്‍ അധ്യക്ഷത വഹിച്ച എം.കെ. പാന്ഥെ പറഞ്ഞത് പാര്‍ട്ടി പത്രമൊഴികെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ സംഘടനാപ്രശ്നങ്ങളില്‍ ലാവലിന്‍ പ്രധാന ഘടകമാണെന്നും പാന്ഥെ പറയുന്നു. പാന്ഥെയുടെ വാക്കുകള്‍ ശരിയാണെങ്കില്‍ പി.ബി. ചര്‍ച്ച ചെയ്ത കേരളത്തിലെ സംഘടനാപ്രശ്നങ്ങളില്‍ ലാവലിന്‍ കേസില്‍ പിണറായി പ്രതിയായ രാഷ്ട്രീയ പ്രശ്നവും ഉള്‍പ്പെടുന്നു .ആരോപണത്തിനുവിധേയനായ സെക്രട്ടറിയെ തത്സ്ഥാനത്ത് നിര്‍ത്തി രാഷ്ട്രീയമായി കേസ് നേരിടണമെന്നായിരുന്നു സി.പി.എം. കേരളഘടകത്തിനൊപ്പം പി.ബി.യും കേന്ദ്ര കമ്മിറ്റിയും ഇതുവരെ നിലപാടെടുത്തുപോന്നത്. അതില്‍നിന്ന് വ്യത്യസ്തമായ ഒരുê നിലപാട് പി.ബി. അംഗങ്ങളില്‍ ചിലരെങ്കിലും എടുത്തിരിക്കുന്നു. ഈ വിഷയം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വി.എസ്. അച്യുതാനന്ദന്‍ അച്ചടക്കം ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുന്നതോടൊപ്പം പിണറായി വിജയനെതിരെ നടപടി വേണമെന്ന കാര്യവും പരിഗണിക്കണമെന്നതാണ് പി.ബി.യിലെ ചിലരുടെ മാറിയ രാഷ്ട്രീയ നിലപാട്.''

-ഇതാണ് അപ്പുക്കുട്ടന്റെ വാദം.

ലേഖനത്തിന്റെ ആദ്യഭാഗത്ത്, "മാധ്യമങ്ങളില്‍നിന്ന് വ്യക്തമാകുന്നു'' എന്ന ഉറപ്പില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ അപ്പുക്കുട്ടന്‍ തൊട്ടടുത്തനിമിഷം മലക്കംമറിഞ്ഞ് ആ മാധ്യമ വാര്‍ത്തകള്‍ യഥാര്‍ഥ സംഭവങ്ങളാക്കി അതിന്മേല്‍ ആധികാരിക പ്രതികരണമാണ് നടത്തുന്നത്. പന്ഥെ പറഞ്ഞതായി ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളില്‍ വന്ന വാര്‍ത്തകളേ അപ്പുക്കുട്ടന്‍ മുഖവിലക്കെടുക്കുന്നുള്ളൂ. പന്ഥെ ലാവ്ലിന്‍ കാര്യം ദേശാഭിമാനിയോട് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ:

"ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് പിബിയും കേന്ദ്ര കമ്മിറ്റിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. രാഷ്ട്രീയവും നിയമപരവുമായി കേസ് നേരിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലാവ്ലിന്‍ കേസില്‍ അഴിമതിയില്ല. അതാണ് പാര്‍ടിനിലപാട്. അഴിമതി നടന്നതായി സിബിഐക്കുപോലും ആരോപിക്കാന്‍ കഴിഞ്ഞിട്ടില്ല. പിണറായി വിജയന്‍ വ്യക്തിപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കിയെന്ന് സിബിഐ ആരോപിച്ചിട്ടില്ല. ആകെ ഉന്നയിച്ച ആരോപണം ക്യാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ താല്‍പ്പര്യം കാണിച്ചു എന്നതാണ്. ലാവ്ലിന്‍ കേസ് സംബന്ധിച്ച് പിബിയുടെ നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. അതിനാല്‍ പിബി ഈ വിഷയം വീണ്ടും ചര്‍ച്ചചെയ്യുന്ന പ്രശ്നം ഉദിക്കുന്നില്ല.''

ഇതിനര്‍ഥം ലാവ്ലിന്‍ എന്ന പേരുപോലും കേന്ദ്രകമ്മിറ്റിയില്‍ ഉരിയാടില്ല എന്നാണോ? ആ കേസിലെ പാര്‍ടിനിലപാട് മാറ്റിയിട്ടില്ല എന്നാണാവര്‍ത്തിച്ചത്. താനടക്കമുള്ള നാലു പിബി അംഗങ്ങള്‍ ലാവ്ലിന്‍ കേസില്‍ വ്യത്യസ്ത നിലപാടെടുത്തു എന്ന വാര്‍ത്ത തികച്ചും വ്യാജമാണെന്നും പന്ഥെ സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കി. മാധ്യമ പ്രതിനിധികളോടാകെ ഇക്കാര്യങ്ങള്‍തന്നെയാണ് പന്ഥെ വിശദീകരിച്ചത്. അവര്‍ കുത്തിക്കുത്തിച്ചോദിച്ചത് ചര്‍ച്ചയില്‍ ലാവ്ലിന്‍ വിഷയവും വരുമോ എന്നാണ്. ചര്‍ച്ചയില്‍ ഒരു പ്രത്യേക കാര്യം വരില്ല എന്ന് അദ്ദേഹത്തിന് പറയാനാകുമോ? സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ഒരു പ്രശ്നം വരില്ലെന്നല്ല, വരുമെന്നുതന്നെയാണ് പന്ഥെ പറഞ്ഞത്. മനോരമയ്ക്കും മാതൃഭൂമിക്കും അതുമതി. അവര്‍ വാര്‍ത്തയെഴുതി: 'പിബി ലാവലിന്‍ പ്രശ്നം വീണ്ടും ചര്‍ച്ചചെയ്യും: പന്ഥെ' എന്ന്.

അതുതന്നെയാണ് അപ്പുക്കുട്ടനും വേണ്ടത്. പാല്‍പ്പായസം കുടിച്ച ആഹ്ളാദത്തോടെ അപ്പുക്കുട്ടന്‍ ആ വിഷയം കൈകാര്യംചെയ്യുന്നു. 'ജനങ്ങളുടെ' വക്കാലത്താണ് അപ്പുക്കുട്ടന്‍ സ്വയം ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം നയിക്കുന്ന 'പ്രസ്ഥാന'ത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് ബൂത്തില്‍ ഒന്ന് എന്ന കണക്കില്‍പോലും വരില്ല. അത്തരമൊരു പാര്‍ടിയുടെ നേതാവിന് 'ജനങ്ങളുടെ' കാര്യം പറയാനും എളുപ്പമാണ്. 'സി.പി.എമ്മിന്റെ സംഘടനാക്രമങ്ങളോ അതിന്റെ വക്താക്കള്‍ ഇപ്പോള്‍ ആവര്‍ത്തിച്ച് ഉരുവിടുന്ന ലെനിനിസ്റ്റ് സംഘടനാതത്ത്വങ്ങളോ വാഴ്ത്തുന്ന മഹത്തായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമോ ഒന്നുമല്ല കേരളത്തിലെ ജനങ്ങള്‍ക്ക് പ്രശ്നത്തിലുള്ള താത്പര്യം' എന്ന് അപ്പുക്കുട്ടന്‍ പറയുമ്പോള്‍, സ്വന്തം പാര്‍ടിയെ ഒറ്റുകൊടുത്ത് പിടിക്കപ്പെട്ട് നാണംകെട്ട് പുറത്തുപോകേണ്ടിവന്ന ഒരുവന്റെ പ്രതികാരം നുരഞ്ഞുപൊന്തുന്ന മനസ്സ് വായിച്ചെടുക്കാം.

കേരളത്തിലെ ജനങ്ങള്‍ക്ക് ഏതായാലും സിപിഐ എമ്മിന്റെ എല്ലാ കാര്യങ്ങളും താല്‍പ്പര്യമുള്ളതുതന്നെയാണ്. അപ്പുക്കുട്ടനും അദ്ദേഹം വാഴ്ത്തിപ്പാടുന്ന വിശുദ്ധ ജന്മങ്ങളും അക്ഷൌഹിണി തീര്‍ത്ത് എതിര്‍ത്തിട്ടും കേരളത്തിലെ 41.89 ശതമാനം വോട്ടര്‍മാര്‍ സിപിഐ എം നയിക്കുന്ന എല്‍ഡിഎഫിനാണ് വോട്ടുചെയ്തത്. ആ വോട്ടര്‍മാരെ ഒഴിവാക്കിയുള്ളതാണോ അപ്പുക്കുട്ടന്റെ ഭാഷയിലെ'ജനങ്ങള്‍'? വരദാചാരിയുടെ തല ഉള്‍പ്പെടെയുള്ള കള്ളങ്ങള്‍ പൊളിഞ്ഞുവീണത് അപ്പുക്കുട്ടന്‍ കണ്ടില്ലേ? ലാവ്ലിന്‍ കേസില്‍ നിങ്ങളടക്കമുള്ളവര്‍ പൊക്കിപ്പിടിച്ച ഏത്ര വാദങ്ങളുണ്ട് ഇപ്പോള്‍ പൊളിയാതെ? അതില്‍ കേസുണ്ടെങ്കില്‍ അത് ജി കാര്‍ത്തികേയനെതിരായാണ് വേണ്ടതെന്ന് സിപിഐ എം പറഞ്ഞപ്പോള്‍ പരിഹസിച്ചവര്‍ക്ക്, ഇപ്പോള്‍ സിബിഐ കോടതിതന്നെ കാര്‍ത്തികേയനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടപ്പോള്‍ എന്തേ ഒന്നും മിണ്ടാനില്ല? അപ്പുക്കുട്ടനെപ്പോലെ നശീകരണവാസനയുള്ള ചിലര്‍ അമിതാധ്വാനം നടത്തിയതിന്റെ ഫലമായി പിണറായി വിജയനെ ഒരു കള്ളക്കേസില്‍ കുടുക്കാനായി. അത് അവരുടെ മിടുക്കുതന്നെ. അതിന്റെ പേരില്‍ പാര്‍ടിയുടെ നയംതിരുത്തിക്കാന്‍ ചാടിപ്പുറപ്പെടുകയും പിബിയിലും ഭിന്നത ആരോപിക്കുകയും ചെയ്യുമ്പോള്‍ അതിരുകടക്കുകയല്ല മതില്‍ ചാടുകതന്നെയാണ് അപ്പുക്കുട്ടന്‍ എന്ന് സ്വയം മനസ്സിലാക്കിയാല്‍ നന്ന്.

അപ്പുക്കുട്ടന്റെ ഉദ്ദേശ്യം വ്യക്തമാണ്. "പാര്‍ട്ടി എടുക്കുന്ന തീരുമാനം കേരളത്തില്‍ സ്വീകാര്യമാണോ എന്നതാണ് ജനങ്ങളുടെ മുമ്പിലുള്ള പ്രശ്നം. അത് അവര്‍ അംഗീകരിക്കുമോ എന്നതാണ് യഥാര്‍ത്ഥ പ്രശ്നം. ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയതീരുമാനങ്ങളും നടപടികളുമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ എന്ന കടലിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ ശക്തി എന്ന തിരിച്ചറിവ് കേന്ദ്രനേതൃത്വത്തിനെങ്കിലും ഉണ്ടാകേണ്ടതാണ്''-ഇതാണുപദേശം.

ഈ ജനങ്ങളുടെ പ്രതിനിധിയായി അപ്പുക്കുട്ടനെ ആര് മാറ്റി എന്നത് ആദ്യത്തെ ചോദ്യം. സിപിഐ എം എന്നാല്‍ ജനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നാണ് എന്നത് ആരുടെ കണ്ടുപിടിത്തം എന്നത് രണ്ടാമത്തെ ചോദ്യം. അങ്ങനെയെങ്കില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ യുഡിഎഫാണോ? എങ്കില്‍ അപ്പുക്കുട്ടന് പറഞ്ഞുകൂടേ, ഞാന്‍ യുഡിഎഫിന്; കോണ്‍ഗ്രസിനുവേണ്ടി നിലകൊള്ളുകയാണെന്ന്. അതല്ലേ മര്യാദ?

ഒരു തെരഞ്ഞെടുപ്പുതോല്‍വിയാണ് പാര്‍ടിയുടെ ജനപിന്തുണ ആകെ നഷ്ടപ്പെട്ടു എന്ന് തീരുമാനിക്കാനുള്ള അളവുകോലെന്ന് അപ്പുക്കുട്ടന്‍ ഏത് സ്കൂളിലാണ് പഠിച്ചത്? അങ്ങനെയെങ്കില്‍ എല്ലാ സീറ്റിലും തോറ്റ 1977ലെ തെരഞ്ഞെടുപ്പിനുശേഷം ഈ പാര്‍ടി കേരളത്തില്‍ ഉയര്‍ന്നുവരുമായിരുന്നുവോ? ഏതെങ്കിലും നാലുപേര്‍ പുറത്താകുന്നതാണ് പാര്‍ടിയുടെ തകര്‍ച്ചയുടെ മാനദണ്ഡമെങ്കില്‍, 1986ല്‍ എം വി രാഘവനും കൂട്ടരും പോയശേഷം അടുത്തകൊല്ലം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ടി വിജയം നേടുമായിരുന്നുവോ?

എന്തായാലും ഒന്ന് ഉറപ്പിച്ചുപറയാം-

സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റിക്കോ ഏതെങ്കിലുമൊരു ബ്രാഞ്ചിനോ തീരുമാനമെടുക്കാന്‍ അപ്പുക്കുട്ടനെപ്പോലെ ഒരു പാര്‍ടിവിരുദ്ധന്റെ; ഒറ്റുകാരന്റെ ഉപദേശം വേണ്ടതില്ലെന്ന്. ലാവ്ലിന്‍ വിഷയവും ചര്‍ച്ചയില്‍ കടന്നുവരാമെന്ന് എം കെ പന്ഥെ പറഞ്ഞുവെങ്കില്‍, അതിനര്‍ഥം അപ്പുക്കുട്ടനെപ്പോലുള്ളവരുടെ വികൃതമായ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുമെന്നല്ല. മറിച്ച്, അതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന പ്രശ്നങ്ങള്‍ക്കടക്കം പാര്‍ടി പരിഹാരം കാണുമെന്നാണ്. കുറെ വ്യാജവാര്‍ത്തകളുടെ പുറത്തുകയറിയിരുന്ന് സിപിഐ എം തകരുന്നത് സ്വപ്നം കാണുന്നവരെ സന്തോഷിപ്പിക്കുന്നതായിരിക്കില്ല ആ തീരുമാനം എന്ന് ഉറപ്പിക്കാം.

അപ്പുക്കുട്ടനെപ്പോലെ, സ്വന്തം ഉയര്‍ച്ചമാത്രം താലോലിച്ച് ഉപജാപങ്ങളില്‍മുഴുകി ജീവിക്കുകയും അതിന് പ്രസ്ഥാനത്തെ ദുരുപയോഗിക്കുകയും ഒറ്റുകാരനായി മാറുകയുംചെയ്ത പാരമ്പര്യമല്ല ഈ പാര്‍ടിയില്‍ അണിചേര്‍ന്ന ലക്ഷങ്ങളുടേത്. സ്വജീവന്‍പോലും ത്യജിക്കാന്‍ തയ്യാറാകുന്ന; രക്തസാക്ഷിത്വം മഹത്തായ ത്യാഗമായി നെഞ്ചേറ്റുന്ന പാരമ്പര്യമാണവരുടേത്. അതിനെയാണ് ഇന്നാട്ടിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. സിപിഐ എമ്മിനെ തകര്‍ക്കാന്‍ പ്രതിജ്ഞയെടുത്ത മാതൃഭൂമിയുടെയും അതിന്റെ ശേവുകക്കാരനായ അപ്പുക്കുട്ടന്റെയും കുത്തും പിച്ചും ഈ മഹത്തായ പ്രസ്ഥാനത്തെ തളര്‍ത്താന്‍മാത്രം വളര്‍ന്നിട്ടില്ലെന്നോര്‍ക്കുക. ജനങ്ങള്‍ എന്ന മഹാസാഗരത്തിന്റെ ഭാഗമാണ് പാര്‍ടി എന്നും അതിന്റെ മാറോടുചേര്‍ന്നുനില്‍ക്കുന്നവരാണ് പാര്‍ടിപ്രവര്‍ത്തകരെന്നും അപ്പുക്കുട്ടന് മനസ്സിലാകാത്തത്, ചെളിമാത്രമുള്ള പൊട്ടക്കുളത്തില്‍ വീണുപോയതുകൊണ്ടാണ്. താന്‍ കിടക്കുന്ന പൊട്ടക്കുളവും മഹാസമുദ്രവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന തിരിച്ചറിവ് എന്നാണാവോ അദ്ദേഹത്തിന് ലഭിക്കുക.

നിരൂപകന്‍ ദേശാഭിമാനി 2009 ജൂലൈ 9

2 comments:

  1. ആരോഗ്യ വിദ്യാഭ്യാസത്തില്‍ ഫാര്‍മോക്കോളജി സംബന്ധമായ വൈവയില്‍ സാധാരണ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഏതെങ്കിലുമൊരു മരുന്നിന്റെ പേരുപറഞ്ഞ് അത് മനുഷ്യരിലുണ്ടാക്കുന്ന പാര്‍ശ്വഫലം വയറിളക്കം, ഛര്‍ദി, തലവേദന എന്നിവയൊഴികെ എതൊക്കെ എന്നാണത്. സാധാരണ എല്ലാവരും മനഃപാഠമാക്കി ചെല്ലുന്നത് ഈ മൂന്ന് പാര്‍ശ്വഫലങ്ങളാണ്. അതൊഴികെ ഏത് എന്ന ചോദ്യത്തിനുമുന്നില്‍ പലപ്പോഴും ഉത്തരം മുട്ടിപ്പോകും. അതുപോലെയാണ് നമ്മുടെ നാട്ടിലെ ചില പത്രക്കാര്‍. അവര്‍ ഇപ്പോള്‍ ഏതു സിപിഐ എം നേതാവിനെ കണ്ടാലും ചോദിക്കുന്നത് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യാന്‍ പോകുന്ന വിഷയം എന്തൊക്കെയാണ് എന്നത്രേ. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ എന്ന് ഉത്തരം കിട്ടിയാല്‍ അതില്‍ ലാവ്ലിന്‍ പ്രശ്നം വരുമോ എന്ന് അടുത്ത ചോദ്യം.

    ReplyDelete
  2. Review of the 15th Lok Sabha Elections
    (Adopted by the Central Committee
    At Its Meeting Held On June 20 & 21, 2009)



    Kerala

    The UDF and the media were successful in creating
    some confusion among a section of the secular minded people that the CPI(M)
    is also resorting to an opportunistic stand in the matter of getting the support
    of Madani's PDP to the LDF candidates. It may be necessary during elections to
    get support from different parties, groups and sections of people in elections,
    but at the same time, we should be careful to ensure that our secular identity
    does not get blurred by any such maneouvres. We should have avoided having
    a joint platform with the PDP during the election campaign. It is to be noted
    here that the UDF got the support of the NDF or Popular Front which is an
    extremist outfit involved in communal and criminal activities.
    The Party should continue its struggle against using caste and communalism
    for political or electoral gains. It was this secular stand taken by the Party that
    helped to expand its influence among the common people belonging to
    different castes or religions. Any weakness in taking such secular positions
    should be eschewed.
    While the UDF was a united force, the disunity in the LDF was one of the factors
    for the defeat. The disunity in the Party and LDF had an adverse impact on the
    people. Some of the statements of Com. V.S. Achuthanandan during the
    campaign had an adverse effect and helped the opposition campaign.
    The public controversies that erupted in the LDF just on the eve of Lok Sabha
    elections conveyed an impression in the minds of the people that the LDF was
    disunited and was fighting each other. It led to the dominant section of the JD
    (S) going out and opposing the LDF. The dispute over Ponnani seat with the
    CPI saw public acrimony. All this created frustration and confusion among the
    supporters and well-wishers of the Party and LDF. As the major component of
    the LDF, the Party should have taken steps to avoid such differences at least
    after the announcement of Lok Sabha elections.

    Even though the LDF government did many things for the common people,
    they were not adequately projected and people rallied to support, because of
    the never ending controversies in the leadership of the Party and government.
    The opponents of the LDF made use of the SNC Lavalin case to create
    17
    confusion in the minds of the people. The media used the Lavalin issue as the
    central issue in the elections.
    A section of the media continuously carried out a vicious attack against the LDF
    and particularly the CPI(M). The anti-LDF media acted as the propaganda
    team of the UDF and tried to see that the media reports were mainly confined
    to three issues – Lavalin controversy, PDP's support to the LDF and disunity in
    the Party and the LDF. They were successful in creating confusion in the
    minds of the people.

    The Party failed to assess the magnitude of the setback till the counting day.
    We were hopeful of getting more than a majority of seats for the LDF. The Party
    has to identify why such a wrong estimation was made. It should be examined
    whether factionalism has adversely affected the organisational work in certain
    areas.
    There are instances of alien trends among some Party members which violate
    Communist norms. All such and other shortcomings and weaknesses should be
    critically and self-critically examined and rectified. A rectification campaign
    should be organised within the Party against all the shortcomings, mistakes
    and deviations. The disunity and wrong trends should be firmly put down.

    ReplyDelete