Friday, July 10, 2009

ലാവലിന്‍ ഇടപാടില്‍ മാധ്യമ പ്രചാരണത്തിന് വീണ്ടും തിരിച്ചടി

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ലാവലിനുമായി അനുബന്ധകരാര്‍ ഒപ്പിട്ടത് പാര്‍ട്ടി അറിഞ്ഞില്ലെന്ന മാധ്യമ പ്രചാരണം തെറ്റാണെന്നതിനുള്ള തെളിവുകള്‍ ഇന്നലെയും കൈരളി-പീപ്പിള്‍ പുറത്തുകൊണ്ടു വന്നു. EK നായനാരും പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുന്നത് വൈദ്യുതി രംഗത്തും മറ്റ് മേഖലകളിലും കരാര്‍ ഒപ്പിടാനാണെന്ന് കാണിച്ച് അക്കാലത്ത് VS അച്യുതാനന്ദന്‍ പുറപ്പെടുവിച്ച പ്രസ്താവന പുറത്തുവന്നു. 1997 ജൂണ്‍ 15നാണ് CPIM പൊളിറ്റ്ബ്യൂറോ അംഗം എന്ന നിലക്ക് VS അച്യുതാനന്ദന്‍ ഈ പ്രസ്താവന ഇറക്കിയത്.

EK നായനാര്‍ സര്‍ക്കാര്‍ ലാവലിനുമായുള്ള കരാര്‍ പിന്തുടര്‍ന്നത് മന്ത്രിസഭയിലും LDFലും ആലോചിച്ചിട്ടല്ല എന്ന മാധ്യമ പ്രചാരണത്തിന് തിരിച്ചടി നല്‍കുന്ന തെളിവുകള്‍ പുറത്തുവന്നു. ലാവലിനുമായി നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അനുബന്ധ കരാര്‍ ഒപ്പുവെച്ചതിനു പിന്നാലേ അന്നത്തെ മുഖ്യമന്ത്രി EK നായനാര്‍ ഇറക്കിയ പ്രസ്താവനയും അന്നത്തെ മന്ത്രി PJ ജോസഫ് നടത്തിയ വാര്‍ത്താസമ്മേളനവുമാണ് മാധ്യമ പ്രചാരണം തെറ്റാണെന്നു തെളിയിക്കുന്നത്. ഇക്കാര്യങ്ങള്‍ അക്കാലത്തെ പത്രങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

ലാവലിന്‍ കരാര്‍ എല്‍ ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ഓര്‍മ്മയില്ലെന്ന് ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. ലാവലിന്‍ കരാര്‍ ചര്‍ച്ച ചെയ്തതിനെക്കുറിച്ചുള്ള എല്‍ ഡി എഫ് യോഗ മിനിറ്റ്സ് കാണാതായതിനെക്കുറിച്ചുള്ള വാര്‍ത്തകളോട് ദില്ലിയില്‍ പ്രതികരിക്കുകയായിരുന്നു ചന്ദ്രചൂഡന്‍. മിനിറ്റ്സ് വായിച്ച് അംഗീകരിക്കുന്ന പതിവ് എല്‍ ഡി എഫ് യോഗത്തിലില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു. സി പി ഐ എമ്മിലെ പ്രശ്നങ്ങള്‍ ആ പാര്‍ട്ടി തന്നെ പരിഹരിക്കുമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു

പീപ്പിള്‍ ടി.വി. വാര്‍ത്ത

1 comment:

  1. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ലാവലിനുമായി അനുബന്ധകരാര്‍ ഒപ്പിട്ടത് പാര്‍ട്ടി അറിഞ്ഞില്ലെന്ന മാധ്യമ പ്രചാരണം തെറ്റാണെന്നതിനുള്ള തെളിവുകള്‍ ഇന്നലെയും കൈരളി-പീപ്പിള്‍ പുറത്തുകൊണ്ടു വന്നു. EK നായനാരും പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുന്നത് വൈദ്യുതി രംഗത്തും മറ്റ് മേഖലകളിലും കരാര്‍ ഒപ്പിടാനാണെന്ന് കാണിച്ച് അക്കാലത്ത് VS അച്യുതാനന്ദന്‍ പുറപ്പെടുവിച്ച പ്രസ്താവന പുറത്തുവന്നു. 1997 ജൂണ്‍ 15നാണ് CPIM പൊളിറ്റ്ബ്യൂറോ അംഗം എന്ന നിലക്ക് VS അച്യുതാനന്ദന്‍ ഈ പ്രസ്താവന ഇറക്കിയത്.

    ReplyDelete