കോണ്‍ഗ്രസ്സിന്റെ മുന്‍ മന്ത്രി ജി കാര്‍ത്തികേയന്‍ പള്ളിവാസല്‍, സെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണ കരാര്‍ നല്‍കുന്നതിനു പ്രത്യുപകാരമായി കേരളത്തില്‍ ഒരു ആശുപത്രി നിര്‍മ്മിക്കാന്‍ സഹായിക്കണമെന്ന് കനേഡിയന്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാവലിന്‍ കേസില്‍ ആരോപണ വിധേയനായിട്ടുള്ള ആ സമയത്ത് ലാവലിന്റെ വൈസ്പ്രസിഡന്റ് Klaus Triendl നു കാര്‍ത്തികേയന്‍ അയച്ച കത്തിന്റെ കോപ്പി തങ്ങളുടെ പക്കലുണ്ടെന്നും ഇന്ത്യാ ടുഡെ അവകാശപ്പെടുന്നു. Canadian International Development Agency (CIDA)യില്‍ നിന്നുള്ള സഹായത്തിനായി Klaus Triendl നടത്തുന്ന ചര്‍ച്ചകളില്‍ സഹായകമാകാനാണ് ഈ കത്തെഴുതിയതത്രെ.
കോണ്‍ഗ്രസ് ഇതുവരെയും ആരോപിച്ചിരുന്നത് സി.പി.എം ആശുപത്രിക്കുവേണ്ടി ലാവലിനുമായി കരാറില്‍ ഒപ്പിട്ടു എന്നാണ്. എന്നാല്‍ ഈ കത്ത് വെളിപ്പെടുത്തുന്നത് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരും ലാവലിനുമായി ഇത്തരത്തില്‍ ഒരു കരാറിനായി ശ്രമിച്ചിരുന്നു എന്നാണ്.
ആശുപത്രിക്കു പുറമെ ഒരു ടെക്നിക്കല്‍ ട്രെയിനിംഗ് കോളേജ്, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, കുടിവെള്ളപദ്ധതി എന്നിവയും ആ പ്രദേശത്ത് സ്ഥാപിക്കുന്നതിനുള്ള സഹായത്തിനായും കാര്‍ത്തികേയന്‍ ശ്രമിച്ചിരുന്നു
1996 മാര്‍ച്ച് 28നാണ് കാര്‍ത്തികേയന്റെ കത്ത് ലാവലിന്റെ കോര്‍പ്പറേറ്റ് സെക്രട്ടറിക്ക് ലഭിച്ചത്. ഈ കേസ് ഏറ്റെടുത്ത സിബിഐയെ കോണ്‍ഗ്രസ്സിന്റെ പങ്ക് ചെറുതാക്കിക്കാണിച്ചതിന്റെ പേരില്‍ കോടതി വിമര്‍ശിച്ചിരുന്നു.
ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അടുത്ത ലക്കം ഇന്ത്യാടുഡെയില്‍ പ്രസിദ്ധീകരിക്കുമെന്നും അറിയുന്നു.
കോണ്‍ഗ്രസ്സിന്റെ മുന്‍ മന്ത്രി ജി കാര്‍ത്തികേയന്‍ പള്ളിവാസല്‍, സെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണ കരാര്‍ നല്‍കുന്നതിനു പ്രത്യുപകാരമായി കേരളത്തില്‍ ഒരു ആശുപത്രി നിര്‍മ്മിക്കാന്‍ സഹായിക്കണമെന്ന് കനേഡിയന്‍ അധികാരികളോട് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ReplyDeleteലാവലിന്‍ കേസില്‍ ആരോപണ വിധേയനായിട്ടുള്ള ആ സമയത്ത് ലാവലിന്റെ വൈസ്പ്രസിഡന്റ് Klaus Triendl നു കാര്‍ത്തികേയന്‍ അയച്ച കത്തിന്റെ കോപ്പി തങ്ങളുടെ പക്കലുണ്ടെന്നും ഇന്ത്യാ ടുഡെ അവകാശപ്പെടുന്നു. Canadian International Development Agency (CIDA)യില്‍ നിന്നുള്ള സഹായത്തിനായി Klaus Triendl നടത്തുന്ന ചര്‍ച്ചകളില്‍ സഹായകമാകാനാണ് ഈ കത്തെഴുതിയതത്രെ.
ഹാവൂ...കോണ്‍ഗ്രസ്സുകാര്‍ക്ക് സമാധാനമായിക്കാണും. കാന്‍സര്‍ സെന്ററിന്റെ ക്രെഡിറ്റടിക്കാന്‍ വിജയന്‍ ഒറ്റയ്ക്ക് നോക്കി എന്നായിരുന്നല്ലോ സേതുരാമയ്യരട കെറുവ്. ഇനീപ്പം സെന്ററിന് രണ്ട് തന്തയായല്ലോ ;))
ReplyDeleteകേസിന്റെ വെടി തീര്വോ ?
കേസ് ചീറ്റി..രണ്ടാം തന്തയും രക്ഷപ്പെട്ടു ഹാവൂ:))
ReplyDeleteവെറുതയല്ല ഇപ്പോൾ ലാവ്‌ലിൻ മലയാളം പത്രങ്ങളിൽ നിന്നു മാഞ്ഞു പോയത്....!
ReplyDeleteപറഞ്ഞുവരുന്നത് രണ്ട് കള്ളന്മാര്‍ എന്നാണോ?
ReplyDeleteഗതികേടുകൊണ്ടാണോ ഈ ചോദ്യം?
ReplyDeletehaha... what are you asking? every one knows that both looted money... yea... keep shouting for the the master :)
ReplyDeleteഎവരി വണ്ണിന്റെ കുത്തകയൊന്നും ഏറ്റെടുക്കല്ലേ മുക്കുവാ.
ReplyDelete