Monday, July 20, 2009

ക്രൈം വിജയിച്ചില്ല

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതിയാക്കപ്പെട്ട സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന പോളിറ്റ്‌ ബ്യൂറോയുടെ തീരുമാനം കോടതിയലക്ഷ്യമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ കാണിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക സി.ബി.ഐ കോടതിയാണ്‌ തള്ളിയത്‌.

ത്രിപുര, ബംഗാള്‍, കേരളം എന്നീ മൂന്നു സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന പോളിറ്റ്‌ ബ്യൂറോ യോഗത്തിലാണ്‌ ഈ തീരുമാനം അംഗീകരിക്കപ്പെട്ടത്‌. തുടര്‍ന്നു നടന്ന കേന്ദ്രകമ്മിറ്റിയില്‍ സംസ്‌ഥാനത്തു നിന്നു ആറ്‌ മന്ത്രിമാര്‍ പങ്കെടുത്തിരുന്നുവെന്നും നന്ദകുമാര്‍ വാദിച്ചു. വി.എസ്‌ അച്യുതാനന്ദന്‍, മണിക്‌ സര്‍ക്കാര്‍, ബുദ്ധദേവ്‌ ഭട്ടാചാര്യ, പ്രകാശ്‌ കാരാട്ട്‌ എന്നിവരുള്‍പ്പെടെയുള്ള പി.ബി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി പ്രഥമദൃഷ്‌ട്യ നിലനില്‍ക്കുന്നതല്ലെന്നു കാണിച്ചാണ്‌ സി.ബപി.ഐ പ്രത്യേക മകാടതി തള്ളിയത്‌. പ്രതിക്ക്‌ സ്വന്തം നിലപാട്‌ വ്യക്‌തമാക്കുന്നതിന്‌ അവകാശമുണ്ടെന്നും ഹര്‍ജി തള്ളിക്കൊണ്ട്‌ സി.ബി.ഐ കോടതി ജഡ്‌ജി വ്യക്‌തമാക്കി.
*
സ്ഥാപിത താല്പര്യങ്ങള്‍ക്കായി കോടതികളെയും മറ്റു ഭരണകൂടസ്ഥാപനങ്ങളെയും ഉപയോഗിക്കുന്നതും ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നതും വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് പ്രസക്തമായ ഒരു വിധി.

2 comments:

  1. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതിയാക്കപ്പെട്ട സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന പോളിറ്റ്‌ ബ്യൂറോയുടെ തീരുമാനം കോടതിയലക്ഷ്യമാണെന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ കാണിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ക്രൈം എഡിറ്റര്‍ ടി.പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പ്രത്യേക സി.ബി.ഐ കോടതിയാണ്‌ തള്ളിയത്‌.

    ReplyDelete
  2. ഈ വാര്‍ത്ത നാളെ ഏതൊക്കെ പത്രത്തില്‍ വരുമെന്നു നോക്കണം.. വീരഭൂമിയില്‍ വരില്ല എന്നതു നിശ്ചയം.

    ReplyDelete