ക്രൈം പിന്നേം വിജയിച്ചില്ല
ലാവലിന്‍ കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന സിപിഐ എം കേന്ദ്രകമ്മിറ്റി പ്രസ്താവനയ്ക്കെതിരെ ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജി ഫയലില്‍പോലും സ്വീകരിക്കാതെ ഹൈക്കോടതിയും തള്ളി. ഈ പ്രസ്താവന കോടതിയലക്ഷ്യമല്ല. ജനാധിപത്യ റിപ്പബ്ളിക്കന്‍ രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എല്ലാ പാര്‍ടികള്‍ക്കും അവകാശമുണ്ട്. വെറും പബ്ളിസിറ്റിക്കുവേണ്ടിയുള്ള ഹര്‍ജിയാണിതെന്ന് വാക്കാല്‍ ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍ പറഞ്ഞു. നേരത്തെ കീഴ്ക്കോടതിയും നന്ദകുമാറിന്റെ ഹര്‍ജി തള്ളിയിരുന്നു.
ലാവലിന്‍ കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന സിപിഐ എം കേന്ദ്രകമ്മിറ്റി പ്രസ്താവനയ്ക്കെതിരെ ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജി ഫയലില്‍പോലും സ്വീകരിക്കാതെ ഹൈക്കോടതിയും തള്ളി.
ReplyDeleteപിണറായിക്കെതിരെ ഉള്ള കേസും തള്ളും.യദാര്‍ത്ത ലാവലിന്‍ കള്ളന്മാര്‍ ഉണ്ട തിന്നും
ReplyDeleteകുടിലബുദ്ധിക്ക് പിന്നെയും നീതിപീഠത്തിന്റെ പ്രഹരം
ReplyDeleteപ്രത്യേക ലേഖകന്‍
തിരു: നീതിന്യായവ്യവസ്ഥയെ സ്വാര്‍ഥലക്ഷ്യത്തിന് ഉപയോഗിക്കുന്നത് പതിവാക്കിയ ക്രൈംവാരികാ പത്രാധിപര്‍ക്ക് വീണ്ടും പ്രഹരം. പൊതുതാല്‍പ്പര്യഹര്‍ജികളുമായി ഇയാളെ വേഷംകെട്ടിച്ചുവിടുന്ന കേന്ദ്രങ്ങള്‍ക്കും ഹൈക്കോടതിയുടെ തിങ്കളാഴ്ചത്തെ ഉത്തരവ് പാഠമായി. ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഴിമതി കാണിച്ചിട്ടില്ലെന്നും സിബിഐയുടെ കള്ളക്കേസ് രാഷ്ട്രീയവും നിയമപരവുമായി നേരിടുമെന്നും പറഞ്ഞ പാര്‍ടി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയുമായാണ് അശ്ളീല വാരികക്കാരനെ ഒടുവില്‍ രംഗത്തിറക്കിയത്. പേരെടുക്കാനാണ് ഹര്‍ജികളുമായി നടക്കുന്നതെന്ന് ചുണ്ടിക്കാട്ടിയ കോടതി ഇത്തരം നടപടികള്‍ ആശാസ്യമല്ലെന്ന് ഓര്‍മിപ്പിച്ചിട്ടുമുണ്ട്. നിയമത്തിനുമുമ്പില്‍ നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇയാളുടെ വക്കാലത്തുമായി ഒരു വക്കീല്‍ കോടതി കയറി. ഹര്‍ജിക്കു കിട്ടിയ വാര്‍ത്താപ്രാധാന്യം ബഹുകേമം. ചാനലുകളും പത്രങ്ങളും രണ്ടുദിവസം ആഘോഷിച്ചു. അത്രയേ ഹര്‍ജിക്കുപിന്നിലെ ശക്തികള്‍ ഉദ്ദേശിച്ചിരുന്നുമുള്ളൂ.
സിപിഐ എം കേന്ദ്രകമ്മിറ്റി പ്രസ്താവനയുടെ പേരില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സിബിഐ കോടതിയിലാണ് അശ്ളീലവാരികക്കാരന്‍ ആദ്യമെത്തിയത്. കേന്ദ്ര കമ്മിറ്റി പ്രസ്താവന കോടതിയലക്ഷ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളി. തുടര്‍ന്നാണ് ഇതേ ആവശ്യവുമായി ഹൈക്കോടതിയിലെത്തുന്നത്.
കേന്ദ്രകമ്മിറ്റി പ്രസ്താവന കേസിനെ സ്വാധീനിക്കാനോ നീതിനിര്‍വഹണത്തില്‍ ഇടപെടാനോ ഉദ്ദേശിച്ചുള്ളതാണെന്ന വാദം ഹൈക്കോടതി തള്ളി. ജനാധിപത്യഭരണക്രമം നിലവിലുള്ള രാജ്യത്ത് എല്ലാ രാഷ്ട്രീയപാര്‍ടിക്കും നിലപാട് വ്യക്തമാക്കാന്‍ അവകാശമുണ്ടെന്ന് ഹര്‍ജി തള്ളി ജസ്റ്റിസ് എം ശശിധരന്‍നമ്പ്യാര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയകക്ഷികള്‍ ഇത്തരം നിരീക്ഷണം നടത്തുന്നതില്‍ തെറ്റുകാണാനാകില്ലെന്നും പറഞ്ഞു. ക്രൈം പത്രാധിപര്‍ ആദ്യനാളുകളില്‍ ചലച്ചിത്ര-സാംസ്കാരിക രംഗത്തെ പ്രശസ്തര്‍ക്കെതിരെയാണ് കഥകള്‍ മെനഞ്ഞത്. പിന്നീട് ലക്ഷ്യം സിപിഐ എമ്മും പാര്‍ടിയുടെ ഉന്നത നേതാക്കളുമായി. പിണറായി നൂറുതവണ സിംഗപ്പൂര്‍ യാത്ര നടത്തിയെന്നായിരുന്നു ഒരാരോപണം. വിദേശത്ത് വന്‍ ബിസിനസ് സ്ഥാപനങ്ങളുണ്ടെന്നും ആരോപിച്ചു. പാര്‍ടി നേതാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കാന്‍ നീതിന്യായവ്യവസ്ഥ ദുരുപയോഗം ചെയ്യാന്‍ പലതവണ മുതിര്‍ന്നു. സുപ്രീംകോടതിയില്‍വരെ ഹര്‍ജികളുമായി ചെന്നു. ഇതെല്ലാം മാധ്യമങ്ങള്‍ കൊണ്ടാടി. ഹര്‍ജികള്‍ തള്ളുന്ന വാര്‍ത്ത ഒതുക്കാനും ശ്രമിച്ചു. ഹീനലക്ഷ്യങ്ങളുള്ളവനെന്ന് ഹൈക്കോടതി നിരീക്ഷിച്ച വ്യവഹാരിയെ കുടിലബുദ്ധിയെന്ന് ഈയിടെ മറ്റൊരു നീതിപീഠം വിശേഷിപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഒരു അപകീര്‍ത്തിക്കേസിന്റെ വിധിയില്‍ നന്ദകുമാര്‍ കുടിലബുദ്ധിയാണെന്ന് ചുണ്ടിക്കാട്ടിയത്. ക്രൈം വാര്‍ത്തയ്ക്കെതിരായ അപകീര്‍ത്തിക്കേസില്‍ ആറുമാസം തടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചതിനെതിരായ അപ്പീല്‍ തള്ളിയാണ് കോടതി ഇതു പറഞ്ഞത്.
ദേശാഭിമാനി വാര്‍ത്ത 290709