കെല്‍ട്രോണിലെ മാനേജര്‍ തസ്തികയില്‍നിന്ന് സി ആര്‍ നീലകണ്ഠനെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നല്‍കി സ്ഥലം മാറ്റിയതും സിപിഐ എം വിരോധം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് ആയുധം. അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ പ്രൊമോഷന്‍ ലഭിച്ച് മാറ്റിനിയമിക്കപ്പെട്ട മൂന്ന് മാനേജര്‍മാരില്‍ ഒരാള്‍ മാത്രമാണ് നീലകണ്ഠന്‍. നീലകണ്ഠനൊപ്പം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായി പ്രൊമോഷന്‍ ലഭിച്ച അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലെ കെ എ രാജീവിനെ ചെന്നൈ ബ്രാഞ്ച് മാനേജരുടെയും ജസ്റ്റ് ജോണ്‍ ലൂവീസിനെ മുംബൈ ബ്രാഞ്ച് മാനേജരുടെയും ചുമതല നല്‍കി മാറ്റി നിയമിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ സാധാരണ നടപടി മാത്രമാണ് സ്ഥലംമാറ്റമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു.
മാതാപിതാക്കളെ നോക്കാനുള്ള അവസരവും മക്കളുടെ വിദ്യാഭ്യാസ സൌകര്യവും മുടക്കി നീലകണ്ഠനോട് ക്രൂരത കാണിച്ചെന്നാണ് മാധ്യമവിലാപം. ഇയാളുടെ രണ്ടു മക്കളിലൊരാള്‍ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലാണ് പഠിക്കുന്നത്. നീലകണ്ഠന്‍ കെല്‍ട്രോണില്‍നിന്ന് അവധിയെടുത്ത് അഞ്ചുവര്‍ഷം ഗള്‍ഫിലേക്ക് പോയ ഘട്ടത്തില്‍ ഇത്തരം ന്യായമൊന്നും ആരും ഉയര്‍ത്തിയിരുന്നുമില്ല. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ ഗള്‍ഫിലെ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു നീലകണ്ഠന്‍. വന്‍പ്രതിഫലത്തോടെ അമേരിക്കന്‍ കമ്പനിയെ സുദീര്‍ഘമായി സേവിച്ച് മടങ്ങിയെത്തിയശേഷമാണ് ആഗോളവല്‍ക്കരണത്തിന്റെ ആപത്തിനെക്കുറിച്ച് ഇയാള്‍ വാചകമടി തുടങ്ങിയത്. വിവിധ ആനുകൂല്യം ഉള്‍പ്പെടെ കാല്‍ലക്ഷത്തോളം രൂപ മാസം ഇയാള്‍ കെല്‍ട്രോണില്‍നിന്ന് വാങ്ങുന്നുണ്ട്. സര്‍ക്കാര്‍ വേതനത്തിലാണ് സാമൂഹ്യപ്രവര്‍ത്തനം. ഇതിന്റെ മറവില്‍ നാടുചുറ്റലായിരുന്നു പതിവ്. വിവിധ ചുമതലകള്‍ തരപ്പെടുത്തി സ്ഥാപനത്തില്‍നിന്ന് അടിക്കടി മുങ്ങുകയാണ് രീതി. നേരത്തെ കളമശേരി നഗരസഭയില്‍ ജനകീയാസൂത്രണപദ്ധതി നടത്തിപ്പിന്റെ ഉപദേശകനായി. തിരിച്ചുവന്നയുടന്‍ ജനകീയാസൂത്രണത്തിനെതിരെ കുപ്രചാരണം തുടങ്ങി. പിന്നീട് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ കെല്‍ട്രോണ്‍ ഏറ്റെടുത്ത ഇലക്ട്രോണിക്സ് ജോലികളുടെ മേല്‍നോട്ടക്കാരനായി ചുമതല സംഘടിപ്പിച്ചു. അഞ്ചു വര്‍ഷം ഇത് തുടര്‍ന്നു. ആറു മാസംമുമ്പ് അരൂരിലെ ഓഫീസിലേക്കു മാറ്റി. കെല്‍ട്രോണില്‍ ജോലിചെയ്യുമ്പോള്‍ നീലകണ്ഠന്‍ നടത്തിയ വിദേശയാത്രയിലെ ദുരൂഹതകളില്‍ അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ജീവനക്കാരുടെ വിദേശയാത്ര വ്യവസ്ഥകള്‍ ലംഘിച്ചെന്നായിരുന്നു പരാതി. ലാവ്ലിന്‍കേസ് സംബന്ധിച്ച് മാതൃഭൂമിയില്‍ നീലകണ്ഠന്‍ എഴുതിയ അസംബന്ധങ്ങള്‍ക്ക് ദേശാഭിമാനിയില്‍ വന്ന മറുപടിയുമായി ഈ പ്രൊമോഷന്‍ ട്രാന്‍സ്ഫറിനെ ബന്ധിപ്പിക്കാന്‍വരെ ചിലര്‍ ശ്രമിച്ചു.
(ദേശാഭിമാനി വാര്‍ത്ത 26-07-2009)
സി.ആര്‍. നീലകണ്ഠന്റെ സ്ഥലം മാറ്റത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പോലുള്ള കാര്യങ്ങളില്‍ കമ്പനിക്കു സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞിട്ടുണ്ട്.
മുഖ്യധാരയിലെ പത്രങ്ങളില്‍ ഇതുവരെ വന്ന വാര്‍ത്തകളില്‍ പ്രമോഷന്റെ കാര്യമോ, കൂടെ പ്രമോഷനോടെ സ്ഥലം മാറ്റപ്പെട്ട മറ്റു 2 പേര്‍ക്ക് മാതാപിതാക്കളെ നോക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ചോ, അവരുടെ മക്കളുടെ വിദ്യാഭ്യാസ സൌകര്യം മുടങ്ങുന്നതിനെക്കുറിച്ചോ സൂചനകളില്ല. തന്നെ സ്ഥലം മാറ്റിയ നടപടിയെക്കുറിച്ച് മാത്രമേ ശ്രീ. നീലകണ്ഠനും പറയുന്നുള്ളൂ. പ്രമോഷന്‍ കാര്യം അദ്ദേഹവും പറയുന്നില്ല. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാകയാല്‍ പ്രതികരിക്കുന്നില്ലത്രെ. എന്നാലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിക്കാണും എന്ന് അദ്ദേഹം പറയുന്നുണ്ട്. ആശയക്കുഴപ്പം നിലനിര്‍ത്തുക എന്ന തന്ത്രം ഇവിടെയും പയറ്റപ്പെടുന്നു എന്ന് തോന്നുന്നു.
രാഷ്ട്രീയ ഇടപെടലിലൂടെയാണ് (അര്‍ഹതയില്ലാത്ത) പ്രമോഷനെങ്കില്‍ ധാര്‍മ്മികതയുടെ പേരില്‍ അത് വേണ്ടെന്ന് വെക്കുവാന്‍ അദ്ദേഹം തയ്യാറാകുമെന്നു കരുതാം. ഒരു പക്ഷെ, സര്‍വീസ് ചട്ടമനുസരിച്ച് പ്രമോഷന്‍ വേണ്ടെന്നു വെയ്ക്കുകയാണെങ്കില്‍ ട്രാന്‍സ്ഫര്‍ ഒഴിവാക്കി ഇപ്പോഴത്തെ തസ്തികയില്‍ തുടരാന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കും. മാതാപിതാക്കളെ നോക്കുന്നതും മക്കള്‍ക്ക് വിഭ്യാഭ്യാസം നല്‍കുന്നതും മുടങ്ങാതെയും ഇരിക്കും.
കെല്‍ട്രോണിലെ മാനേജര്‍ തസ്തികയില്‍നിന്ന് സി ആര്‍ നീലകണ്ഠനെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നല്‍കി സ്ഥലം മാറ്റിയതും സിപിഐ എം വിരോധം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് ആയുധം. അരൂരിലെ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സില്‍ പ്രൊമോഷന്‍ ലഭിച്ച് മാറ്റിനിയമിക്കപ്പെട്ട മൂന്ന് മാനേജര്‍മാരില്‍ ഒരാള്‍ മാത്രമാണ് നീലകണ്ഠന്‍. നീലകണ്ഠനൊപ്പം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായി പ്രൊമോഷന്‍ ലഭിച്ച അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലെ കെ എ രാജീവിനെ ചെന്നൈ ബ്രാഞ്ച് മാനേജരുടെയും ജസ്റ്റ് ജോണ്‍ ലൂവീസിനെ മുംബൈ ബ്രാഞ്ച് മാനേജരുടെയും ചുമതല നല്‍കി മാറ്റി നിയമിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ സാധാരണ നടപടി മാത്രമാണ് സ്ഥലംമാറ്റമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു.
ReplyDeleteപിന്നെ പിന്നെ....ഇതത് തന്നെ :)
ReplyDeleteസമാധാനമായി. അതല്ലായിരിക്കുമോ എന്ന് ഭയന്നുപോയി ചെലക്കാണ്ട് പോടാ:):)
ReplyDeleteആന്‍ഡമാനില്‍ കെല്‍ട്രോണിന്‍ ബ്രാഞ്ചില്ലാതിരുന്നത് ഭാഗ്യം, അല്ലെങ്കില്‍ അദ്ധേഹത്തെ ആന്‍ഡമാനിലേക് നാടുകടത്തിയേനെ.
ReplyDeleteരാമായണം മുഴുവന്‍ വായിച്ചിട്ടും സീത രാമനുക്ക് എപ്പടി?
ReplyDeleteഅതുശരി, ഇതാണ് ഈ യഥാര്‍ത്ഥ ഇടതുപക്ഷക്കാരന്റെ ജീവചരിത്രം, അല്ലെ? നെറ്റില്‍ തപ്പിനോക്കിയപ്പോള്‍ കിട്ടിയിരുന്നില്ല.
ReplyDeleteആഗോള ഉദാരവല്‍ക്കരണത്തിനെതിരെ ഡിക് ചിനി ഒരാളെ വളര്‍ത്തിയെടുത്തിരിക്കുന്നു. ഇതാണ് സാറെ യഥാര്‍ത്ഥ ബുദ്ധിജീവി.
ReplyDeleteനമ്മളെല്ലാം പുത്തിയില്ലാത്ത ജീവികള്‍.
ഹൂലിബര്‍ട്ടനിലോ ഷെല്ലിലോ ജോലി കിട്ടിയിരുന്നെങ്കില്‍ ...............
അച്യുതാനന്ദനെ പിന്തുണക്കാമായിരുന്നു.................