മുംബൈയില്‍ തോമസ് ഐസക്കിന്റെ 'രഹസ്യസന്ദര്‍ശനം' എന്ന 'മാതൃഭൂമി' പ്രസിദ്ധീകരിച്ച ബോക്സ് വാര്‍ത്ത എന്നെ അത്ഭുതസ്തബ്ധനാക്കി. പിണറായി വിജയന് അനുകൂലമായി പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളെ സ്വാധീനിക്കാന്‍ ഐസക് മുംബൈയില്‍ എത്തിയെന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നത്. സിപിഐ എം നേതാക്കള്‍ക്ക് എതിരായി വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്നെന്ന് ഇനിയും വിശ്വസിക്കാത്തവര്‍ക്ക് ഇതൊരു നല്ല പാഠമാണ്.
ഈ റിപ്പോര്‍ട്ട് മറ്റൊന്നുമല്ല, പക്ഷേ വലിയൊരു നുണയാണ്. വെറുമൊരു നുണയല്ല, എന്നെ അതിശയിപ്പിച്ച സംഗതികള്‍ ഇവയാണ്;
(1) കള്ളമാണെന്ന് തനിക്കുതന്നെ ബോധ്യമുള്ള ഒരുകാര്യം എഴുതാനുള്ള റിപ്പോര്‍ട്ടറുടെ കഴിവ്;
(2) അദ്ദേഹത്തിന്റെ സാങ്കല്‍പ്പികശേഷി;
(3) സിപിഐ എം നേതാക്കളെ കരിതേച്ചു കാണിക്കാന്‍ മാതൃഭൂമിപോലുള്ള ഒരു പത്രം ഇത്രയും തരംതാഴുന്നത്.
തോമസ് ഐസക് മുംബൈയില്‍ വന്നത് രഹസ്യമായി ഏതെങ്കിലും നേതാവിനെ കാണാനല്ല, മറിച്ച് അമേരിക്കയില്‍നിന്നു വന്ന തന്റെ മകള്‍ സാറായെ സ്വീകരിക്കാനാണ്. ജൂലൈ ഒമ്പതിന് രാത്രി വൈകിയാണ് അദ്ദേഹം മുംബൈയില്‍ എത്തിയത്. മുംബൈ വിമാനത്താവള അധികൃതര്‍ അദ്ദേഹത്തെ രാജ്യാന്തര ടെര്‍മിനലിലേക്ക് കടത്തിവിട്ടു, പത്തിനു പുലര്‍ച്ചെ ഒന്നോടെ അദ്ദേഹം അവിടെവച്ച് തന്റെ മകളെ വരവേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തന്റെ രണ്ടു പെണ്‍മക്കളുമായി ഐസക് ചെമ്പൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി (ടിഐഎസ്എസ്)ലേക്ക് പോയി, അവിടെയാണ് താമസസൌകര്യം ഒരുക്കിയിരുന്നത്. ക്ഷീണിതരായിരുന്ന അവര്‍ ഉടന്‍തന്നെ ഉറങ്ങുകയും ചെയ്തു. രാവിലെ വൈകിയാണ് എഴുന്നേറ്റത്. മുറിയില്‍ത്തന്നെ ഉച്ചഭക്ഷണം കൊണ്ടുവരാന്‍ ഐസക് ഏര്‍പ്പാട് ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം, ഈ മാസം സാഗാ പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകത്തിനുവേണ്ടി ഐസക് ഞങ്ങളില്‍ ചിലരുമായി ചേര്‍ന്ന് ജോലിയില്‍ മുഴുകി. അത്താഴത്തിനായി തന്റെ നാലു സുഹൃത്തുക്കള്‍ എത്തുന്നതുവരെ അദ്ദേഹം മുറിക്കു പുറത്തുപോയില്ല. അത്താഴത്തിനുശേഷം ഐസക് മുറിയിലേക്ക് പോയി ഉറങ്ങി. ഒരിക്കല്‍പോലും ഐസക് ഗസ്റ്റ്‌ഹൌസിലെ തന്റെ മുറിയുടെ പുറത്തുവന്നിട്ടില്ല. അന്നേദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ച ഏക വ്യക്തി ടിഐഎസ്എസ് ഡയറക്ടര്‍ ഡോ. പരശുരാമനാണ്.
പകല്‍ രണ്ടോടെ മുംബൈയിലുള്ള ഒരു എഫ്ഇസി(ഫോര്‍ത്ത് എസ്റ്റേറ്റ് ക്രിട്ടിക്ക്) അംഗത്തെ (ഈ ലേഖകനെയല്ല) മാതൃഭൂമിയുടെ മുംബൈ സ്റ്റാഫ് ലേഖകന്‍ എന്‍ ശ്രീജിത് ഫോണില്‍ വിളിച്ചു. തോമസ് ഐസക് മുംബൈയില്‍ എത്തിയിട്ടുണ്ടോ എന്ന് ശ്രീജിത് ചോദിച്ചു. സംശയം മണത്ത എഫ്ഇസി അംഗം 'എന്റെ അറിവില്‍ ഇല്ല' എന്ന മറുപടി നല്‍കി. സംഭാഷണം അവസാനിക്കുകയും ചെയ്തു. പിറ്റേന്ന് ഈ പത്രറിപ്പോര്‍ട്ടാണ് ഞങ്ങള്‍ കണ്ടത്! മകളെ സ്വീകരിക്കാന്‍ വന്ന പിതാവാണ് ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ടത്.
പത്രവാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന മഹാരാഷ്ട്രക്കാര്‍ (അശോക് ധാവ്ളെ, കുമാര്‍ ശിരാല്‍ക്കാര്‍, കെ എല്‍ ബജാജ്) ഐസക് മുംബൈയില്‍ എത്തിയപ്പോള്‍ ന്യൂഡല്‍ഹിയിലേക്കുള്ള ട്രെയിനിലായിരുന്നു. 'രഹസ്യ കൂടിക്കാഴ്ചയ്ക്കായി' ഈ വ്യക്തികള്‍ മുംബൈയിലുണ്ടോ എന്ന് അന്വേഷിക്കാനുള്ള അടിസ്ഥാനപരമായ സാമാന്യബോധംപോലും മാതൃഭൂമി ലേഖകന്‍ കാട്ടിയില്ല. ഇക്കാര്യം സംബന്ധിച്ച് അശോക് ധാവ്ളെ ഇതിനകം പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഐസക്കിനെ മുംബൈയില്‍ കണ്ടെത്താന്‍ ശ്രമിക്കാനും അത് പരാജയപ്പെട്ടപ്പോള്‍ ഇത്തരമൊരു വലിയ നുണ വാര്‍ത്തയായി പ്രസിദ്ധീകരിക്കാനും മാതൃഭൂമി കാട്ടിയ ധൈര്യം അങ്ങേയറ്റം ലജ്ജാകരമാണ്.
മാന്യതയുള്ള ഏതു പത്രവും പിറ്റേന്ന് ഈ ലേഖകനെ പുറത്താക്കിയേനേ. പക്ഷേ, വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി അങ്ങനെ ചെയ്തില്ല. പിറ്റേദിവസം ഒരു ഖേദപ്രകടനം നടത്താന്‍പോലും ആ പത്രം തയ്യാറായില്ല, ഏതുവിധത്തിലും അവരുടെ ലക്ഷ്യം നിറവേറ്റുകയും ചെയ്തു (ഹോട്ട് ഡോഗ് പ്രശ്നത്തില്‍ 'ദേശാഭിമാനി' അന്തസ്സോടെ ഖേദം പ്രകടിപ്പിച്ചു). കേശവമേനോനില്‍ ആത്മാഭിമാനം തരിമ്പെങ്കിലും ശേഷിക്കുന്നുണ്ടോ എന്നതാണ് എന്റെ അത്ഭുതം. കേരളത്തിലെ മാധ്യമങ്ങളുടെ അവസ്ഥ എത്ര ലജ്ജാകരമാണ്.
ആര്‍ രാംകുമാര്‍ കടപ്പാട്: ദേശാഭിമാനി 2009 ജൂലൈ 13
മുംബൈയില്‍ തോമസ് ഐസക്കിന്റെ 'രഹസ്യസന്ദര്‍ശനം' എന്ന 'മാതൃഭൂമി' പ്രസിദ്ധീകരിച്ച ബോക്സ് വാര്‍ത്ത എന്നെ അത്ഭുതസ്തബ്ധനാക്കി. പിണറായി വിജയന് അനുകൂലമായി പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളെ സ്വാധീനിക്കാന്‍ ഐസക് മുംബൈയില്‍ എത്തിയെന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നത്. സിപിഐ എം നേതാക്കള്‍ക്ക് എതിരായി വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്നെന്ന് ഇനിയും വിശ്വസിക്കാത്തവര്‍ക്ക് ഇതൊരു നല്ല പാഠമാണ്.
ReplyDeleteഈ റിപ്പോര്‍ട്ട് മറ്റൊന്നുമല്ല, പക്ഷേ വലിയൊരു നുണയാണ്. വെറുമൊരു നുണയല്ല, എന്നെ അതിശയിപ്പിച്ച സംഗതികള്‍ ഇവയാണ്;
(1) കള്ളമാണെന്ന് തനിക്കുതന്നെ ബോധ്യമുള്ള ഒരുകാര്യം എഴുതാനുള്ള റിപ്പോര്‍ട്ടറുടെ കഴിവ്;
(2) അദ്ദേഹത്തിന്റെ സാങ്കല്‍പ്പികശേഷി;
(3) സിപിഐ എം നേതാക്കളെ കരിതേച്ചു കാണിക്കാന്‍ മാതൃഭൂമിപോലുള്ള ഒരു പത്രം ഇത്രയും തരംതാഴുന്നത്.
തോമസ് ഐസക് മുംബൈയില്‍ വന്നത് രഹസ്യമായി ഏതെങ്കിലും നേതാവിനെ കാണാനല്ല, മറിച്ച് അമേരിക്കയില്‍നിന്നു വന്ന തന്റെ മകള്‍ സാറായെ സ്വീകരിക്കാനാ'''''
ReplyDeleteboorsha go back...
pepsi go back...
FBI behind LDF loss...
but my grandson should be a american citizen:)
ahahahahahha
മുക്കുവന്‍ ചിരിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ? an american citizen എന്നതല്ലേ ശരിയായ പ്രയോഗം. ഇംഗ്ലീഷ് സ്ഥിരമായി ഉപയോഗിക്കുന്നതു കണ്ട് ചോദിച്ചെന്നെ ഉള്ളൂ. പോസ്റ്റിലെ വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ലല്ലോ അല്ലേ? അപ്പോ ശരി.
ReplyDeleteസ്ഥിരമായി ഇംഗ്ലീഷില്‍ കമന്റുന്നവര്‍ക്ക് bourgeois(ബൂര്‍ഷ്വ) “boorsha”യാകുന്നതും സ്വാഭാവികമാണ്. ഫ്രെഞ്ച് വാക്കല്ലേ ജനശക്തീ...ക്ഷമിച്ചേരെ ;))
ReplyDeleteഅമേരിക്കയില്‍ (വരെ!) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യു.എസ്.ഏ ഉണ്ട്. പോരെങ്കില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഉണ്ട്. എന്താണെന്നറിയില്ല, ഇന്ത്യയില് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ ദൂരക്കൂട്ടിയുള്ള ബന്ധുക്കള്‍ അമേരിക്കയില്‍ പോയാല്‍ പോലും ഫയങ്കരമാന സര്‍ക്കാസമിളകും എല്ലാര്‍ക്കും. ഓരോരോ കോമഡികളേയ് !
അങ്ങനെ തന്നെ വേണം... അമേരിക്ക എന്ത് ചെയ്താലും 'സാമ്രാജ്യ ഭീകരന്‍' എന്ന് വിളിച്ചുകൂവാന്‍ നാണമില്ലാത്ത 'പാവപ്പെട്ട' തൊഴിലാളി വര്‍ഗ്ഗ നേതാക്കളുടെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുമ്പോള്‍ ഗ്രാമര്‍ നോക്കി തന്നെ താങ്ങണം.. എന്നാലല്ലേ അത് ഇതാകൂ,, ഏത്??
ReplyDeleteathe, corporate party of india (mafia)yude nethakkal americayilo singaporilo pokunnathil mukkuvanentha ithra choriyunne....?! poyi valla grammaro spellingo ezhuthi padikkoo manushya!
ReplyDeleteപാപ്പരാസി ജേര്‍ണലിസം എന്ന് പറയുന്നത് ഇങ്ങ് കേരളത്തില്‍ പൊളിറ്റിക്കല്‍ ജേര്‍ണലിസമായിരിക്കുന്നു. കുഴപ്പം ഇവിടുത്തെ രാഷ്ട്രീയത്തിന്റേതോ പത്രപ്രവര്‍ത്തന ശൈലിയുടേതോ അതോ രണ്ടിലുമോ? എന്തോ ഒരുതരം അശ്ലീലം രണ്ടു മേഖലയിലും നിലനില്‍ക്കുന്നുണ്ട് എന്നാണ് തോന്നുന്നത്.
ReplyDeleteപിന്നെ,
'കേശവമേനോനില്‍ ആത്മാഭിമാനം തരിമ്പെങ്കിലും ശേഷിക്കുന്നുണ്ടോ എന്നതാണ് എന്റെ അത്ഭുതം' എന്ന കമന്റ് എന്തിനാണെന്ന് മനസ്സിലായില്ല. കേശവമേനോനും ഇന്നത്തെ മാതൃഭൂമിയും തമ്മിലെന്ത് ?ചന്ദ്രനും വീരനുമൊന്നും അദ്ദേഹത്തിന്റെ മോശം സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരിക്കയില്ല.
അമേരിക്കന്‍ സാമ്രാജ്യത്വം, അമേരിക്കയിലെ ജനങ്ങള്‍,അമേരിക്ക എന്ന രാജ്യം ഇതെല്ലാം വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ പേറുന്ന സംജ്ഞകള്‍. അവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാല്‍ ‘അമേരിക്ക എന്ത് ചെയ്താലും സാമ്രാജ്യത്വഭീകരന്‍ എന്ന് വിളിച്ചുകൂവാന്‍ നാണമില്ലാത്ത’ മട്ടിലുള്ള മണ്ടത്തരങ്ങള്‍ എഴുതുന്നത് ഒഴിവാക്കാം. സൂരജിന്റെ ലിങ്കുകള്‍ ഒന്ന് നോക്കിയിരുന്നെങ്കിലും ഇത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ തോന്നുമായിരുന്നു. പോസ്റ്റിനെ ട്രിവ്യലൈസ് ചെയ്യുന്ന തരത്തിലുള്ള മുക്കുവന്റെ കമന്റുകള്‍ മറ്റെന്ത് പ്രതികരണമാണ് അര്‍ഹിക്കുന്നത്?
ReplyDeleteജനശക്തി,
ReplyDeleteഇതിന്റെ കടപ്പാട് ഹോട്ട് ടോഗ്ഗിനെ ചൂട് പട്ടി ആക്കിയവ്ര്‍ക്ക് അല്ലെ?? ആര്‍ക്കറിയാം നാളെ അവര് ഇതിനും ഒരു ഖേദം പ്രകടിപ്പിക്കില്ല എന്ന്..
I dont know how to write in english.. too weak to in grammer too.. but I dont have an option right now to comment here other than in english....
ReplyDeleteI dont have keyman in my office system and its not allowed to install too...
so janasakthi agreed that Isac send his daughter to US to get a us citizenship... pinarayi send his son to birmigham for getting a paid MBA! yeaa.. keep comment about my grammer...
ജനശക്തി,
ReplyDeleteഅമേരിക്കയെക്കുറിച്ച് നൂറു വാക്ക് എഴുതാന്‍ ഒരു സഖാവിനോട് പറഞ്ഞാല്‍ നൂറും മോശം ആക്കി സഖാവ് എഴുതുമ്പോള്‍ സാധാരണക്കാരന്‍ നല്ലതും ചീത്തയും പ്രാധാന്യതിനനുസരിച്ചു എഴുതും.
അതേപോലെ ക്യൂബയെ, ചൈനയെ, ഉത്തരകൊറിയയെ കുറിച്ചോ എഴുതാന്‍ പറഞ്ഞാല്‍ സഖാവ് നല്ലത് മാത്രം എഴുതി കുത്തി ഇരിക്കുമ്പോള്‍ സാധാരണക്കാരന്‍ അതും നല്ലതും ചീത്തയും പ്രാധാന്യതിനനുസരിച്ചു എഴുതും.
ഇതാണ് സഖാക്കളും സാധാരണക്കാരും തമ്മിലുള്ള വത്യാസം...!
ഇത് മുന്‍ വിധി ആയി തോന്നിയേക്കാം.. പക്ഷെ അനുഭവത്തില്‍ നിന്നും അന്നും ഇന്നും നിരീക്ഷിക്കുന്ന കാര്യമാണ് മുകളിലത്തെ ഉദാഹരണം..
പാവപ്പെട്ടവരെ ഉപയോഗിച്ച് വരട്ടുവാദങ്ങള്‍ തട്ടി വിടുന്ന മുതലാളിമാര്‍ മാത്രമായി സി പി എം ചുരുങ്ങി എന്ന് നിരീക്ഷിച്ചാല്‍ തല്‍ക്കാലം മറ്റൊരു വരട്ടുവാദം പറയേണ്ടി വരുന്നില്ലേ ഇന്നത്തെ സഖാക്കള്‍ക്ക്?? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍??
സി പി എംനെ അപമാനിക്കാന്‍ എഴുതിവിട്ട ഒരു പച്ചക്കള്ളം തുറന്നുകാട്ടിയപ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്ന നേതാക്കളുടെ മക്കളെപ്പറ്റിയായി,
ReplyDeleteഎന്നാല്‍ അതിനെപ്പറ്റി ആകാം ചര്‍ച്ച എന്നുവന്നപ്പോള്‍ കുറെ സ്ഥിരം വാചകങ്ങള്‍ വരുന്നു:
“പാവപ്പെട്ടവരെ ഉപയോഗിച്ച് വരട്ടുവാദങ്ങള്‍ തട്ടി വിടുന്ന മുതലാളിമാര്‍ മാത്രമായി സി പി എം ചുരുങ്ങി....”
ഇതിങ്ങനെയാണ്, ഇങ്ങനെതന്നെ തുടര്‍ന്നുകൊണ്ടിരിക്കും.
ജീവി,
ReplyDeleteമാതുഭൂമി എഴുതുന്നത് മുഴുവന്‍ ശരിയാണെന്ന് കരുതുന്നില്ല.. ഇതും അങ്ങനെ ഒന്നാകാം എന്നും കരുതുന്നു. മാതൃഭൂമി മാത്രമല്ല, പല ടി വി ചാനലുകളും പത്രങ്ങളും പലതും അവതരിപ്പിക്കുന്നതില്‍ അപാകതകളും രാഷ്ട്രീയവും ഉണ്ട് എന്നും സമ്മതിക്കുന്നു. പക്ഷെ, സഖാക്കള്‍ എന്താണ് ചെയ്യുന്നത്?? പാര്‍ട്ടിക്ക് അനുകൂലമായി എഴുതാത്ത എല്ലാത്തിനെയും കാടടച്ചു വെടി വക്കുന്നില്ലേ? അവരുടെ വായടക്കാന്‍ ഗുടായിപ്പ് മുതല്‍ ഗുണ്ടായിസം വരെ കാണിക്കുന്നു.. എന്നാല്‍ സ്വന്തം ചാനലോ പത്രമോ മര്യാദക്ക് പ്രവര്‍ത്തിക്കുന്നതാനെന്നു ഉറപ്പില്ലാത്തവര്‍ എന്തിനാണ് മറ്റുള്ളവര്‍ക്ക് എതിരെ വാളും കൊണ്ട് ഓടുന്നത്?? ആദ്യം അവനവന്റെ കണ്ണിലെ തൂമ്പാ എടുക്കൂ..എന്നിട്ടുപോരേ... മറ്റുള്ളവരുടെ കരടിന്റെ കാര്യം??
ഇവിടെ പക്ഷെ, അതിനിടയില്‍ കണ്ട ഒരു കോമഡി ചൂണ്ടി കാണിച്ച വായനക്കാരനെ കളിയാക്കുന്നതെന്തിനു? അതും വിരോധാഭാസമായിട്ടുള്ള ഒന്ന്..
അപ്പോള്‍ അതുപോലെ പ്രതികരിച്ചുപോകുന്നു.. അത്രേ ഉള്ളൂ..
അതിലൊരു കോമഡിയും ഇല്ല സത. വിശദീകരണം മുന്‍ കമന്റില്‍ ഉണ്ട്. സൂരജിന്റെ കമന്റിലും നല്‍കിയ ലിങ്കിലും ഉണ്ട്.അത് മനസ്സിലായില്ലെങ്കില്‍ പിന്നെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.
ReplyDeleteജനശക്തി,
ReplyDeleteസംജ്ഞകള്‍ ആണെന്ന് അറിയാം.. പക്ഷെ, എപ്പോളും ഈ സംജ്ഞകള്‍ അമേരിക്കയും ഇസ്രായേലും മാത്രമാകുന്നു? ചൈനയിലും ഉത്തരകൊറിയയിലും അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളോ ആ രാജ്യങ്ങളോ ഒന്നും ഉദാഹരണങ്ങള്‍ ആകാതെ പോകുന്നു? അതെന്താ അങ്ങനെ? അനുബന്ധ ചോദ്യങ്ങള്‍ നിരവധി ഉള്ളതിനാല്‍ ചുരുക്കുന്നു..
മാതുഭൂമി പണി തന്നാല്‍ സന്തോഷത്തോടെ സ്വീകരിച്ചോളൂ.. കാരണം, വീരനിട്ടു പണിതതിന്റെ കണക്കു നോക്കിയാല്‍ ഇതൊന്നും പോരാ..
After Janda Dal boycott LDF Mathrubhumi trying to lead against cpi(m)faster than Manorama.
ReplyDeleteമാതൃഭുമി എഴുതിയ കുറ്റം പറയുന്നത് ദേശാഭിമാനി .. ദേശാഭിമാനി പറയുന്നത് എങ്ങനെ വിശ്വസിക്കും.? അമേരികാക്കാരനെ പട്ടി ഇറച്ചി തിന്നവനാക്കിയ പത്രം അല്ലെ ... കംമുനിസ്റ്കാരെ പറ്റി പറയുമ്പോ മാത്രം എങ്ങനെ രക്തം തിളച്ചാല്‍ പോര സോദരാ...
ReplyDeleteസന്തോഷേ
ReplyDeleteഇപ്പോള്‍ കേശവമേനോന്‍ തന്നെ അല്ലെ മാതൃഭൂമി പത്രാധിപര്‍?
@avvishnu:
ReplyDeleteമാതൃഭുമി എഴുതിയ കുറ്റം പറയുന്നത് ദേശാഭിമാനി .. ദേശാഭിമാനി പറയുന്നത് എങ്ങനെ വിശ്വസിക്കും.? അമേരികാക്കാരനെ പട്ടി ഇറച്ചി തിന്നവനാക്കിയ പത്രം അല്ലെ ...
ദേശാഭിമാനി വരുത്തിയ തെറ്റ് പിറ്റേ ദിവസം തന്നെ ക്ഷമാപണത്തോട് കൂടി തിരുത്തിയ കാര്യം ശ്രദ്ധിച്ചുവെന്ന് കരുതുന്നു. അമേരിക്കക്കാരനെ പട്ടി ഇറച്ചി തീറ്റക്കാരനായി വേണ്ടിയാണ് ദേശാഭിമാനി അങ്ങനെ ചെയ്തത് എന്നൊക്കെ പറയുന്നത് അല്പം കൂടുതല്‍ അല്ലേ? അഥവാ അങ്ങനെയാണ് അവരുടെ ഉദ്ദേശമെങ്കില്‍ പിറ്റേ ദിവസം ക്ഷമാപണം കൊടുക്കേണ്ട കാര്യമുണ്ടായിരുന്നോ?
കംമുനിസ്റ്കാരെ പറ്റി പറയുമ്പോ മാത്രം എങ്ങനെ രക്തം തിളച്ചാല്‍ പോര സോദരാ...
ദേശാഭിമാനി സി.പി.ഐ(എം)-ന്റെ മുഖപത്രമായിരിക്കുന്നിടത്തോളം കാലം കമ്മ്യൂണിസ്റ്റുകാരന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. അതിലെന്താണ് തെറ്റ്?
@ ഞാന്‍
ReplyDeleteഞാന്‍ ഒരു മാധ്യമ സിന്‍ഡികേടു അല്ല എന്ന് ആദ്യമേ പറയട്ടെ..!! :)
ആംഗലേയ പത്രങ്ങളില്‍ നിന്നും പകര്‍ത്തുന്നത് വല്ലപോഴുമെങ്കിലും ഒരു തവണ വായിച്ചു നോക്കിയിട്ട് വേണം അല്ലേല്‍ ഇങ്ങനെ സംഭവിക്കും... പണ്ട് മൊബൈലില്‍ ഇന്‍കമിംഗ് കാള്‍സ് ഫ്രീ ആക്കിയ പോലെ..!! :)
"ദേശാഭിമാനി സി.പി.ഐ(എം)-ന്റെ മുഖപത്രമായിരിക്കുന്നിടത്തോളം കാലം കമ്മ്യൂണിസ്റ്റുകാരന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും. അതിലെന്താണ് തെറ്റ്?"
ആ പറഞ്ഞത് സത്യം...!! അത് കൊണ്ട് ആ പത്രത്തില്‍ വരുന്ന വാര്‍ത്തകളും അവര്‍ക്ക് വേണ്ടി മാത്രം ഉള്ളതായിരികും എന്നെ ഞാന്‍ പറയുന്നുള്ളൂ... അആരു പറഞ്ഞതാണ് സത്യം എന്നറിയണമെങ്കില്‍ ഐസക് തന്നെ ചോദിക്കണം..!!
തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രം തിളക്കാന്‍ ഉള്ളതല്ല സോദരാ ഈ രക്തം....!! :)
CPI(M) വിരുദ്ധ പ്രകടനങ്ങലുടെ പിന്നില്‍ ആര്‍?
ReplyDeletehttp://www.youtube.com/watch?v=c-IcJ3ZS47c
സുഹ്ര്ത്തുക്കളേ.....
ReplyDeleteപരിഹാസത്തെ കുറിച്ച് സി.പി.എമ്മുകാരോട് ഒന്നും പറയാതിരിക്കുകയാവും അതിന്റെ ഭഗി....
അവര്‍ സാദാരണക്കാരല്ലാ....
അവരു ബൂര്‍ഷ്വ, ഗ്ലാസ്നോസ്ത, ചെക്കോസ്ലാവക്യ ഇത്യാദി ഭയങ്കര സംഭവങ്ങളുമായി ഡീലിയുന്ന ഒരു ഭയങ്കര സംഭവമാ.... അവരെ പരിഹസിക്കുന്നത് വിവരക്കേടാകും.....
സാദാരണക്കാര്‍ക്കു ചിലപ്പൊ bourgeois ചിലപ്പോ boorsha ആവും കാരണം സാദാരണക്കാര്‍ക്ക് ഫ്രഞ്ച് അറിയില്ലല്ലോ...
എന്തായാലും നന്ദി സഹോദരാ.... എനിക്ക് ഇത്രേം കാലമായിട്ട് ഈ സംഭവം എഴുതാന്‍ അറിയില്ലായിരുന്നു..
ഈ ''ബൂര്‍ഷ്വ'' യ്.....
അരിയെത്ര ?, പയര്‍ അഞ്ഞാഴി !!!
ReplyDeleteമാതൃഭൂമിയുടെ നിഷ്പക്ഷത ചര്‍ച്ചചെയ്യുമ്പോള്‍
സി.പി.എം- ന്റെ രാഷ്ട്രീയ-സദാചാരാദികളെക്കുറിച്ച് ആകുന്നു
മറുപടികള്‍! അപ്പോള്‍ പുറത്തുവരുന്നതോ, അന്ധമായ രാഷ്ട്രീയ വിരോധം!
CPM, കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെന്ന നിലയില്‍ ഭീതിതമാംവിധം അധ:പ്പതിച്ചു. ഒരുപക്ഷേ നമുക്കൊരിക്കലും വീണ്ടെടുക്കാനാവാത്തവിധം !
പക്ഷെ സീറ്റ് കിട്ടിയില്ല എന്ന ഒറ്റക്കാരണത്താല്‍ വീരപ്പന്‍ ഇതുവരെ അട്ടഹസിച്ചിരുന്ന സാമ്രാജ്യത്വചൂഷണവിരുദ്ധരാഷ്ട്രീയം
എവിടെ കൊണ്ടുകളഞ്ഞിട്ടാണ് ലജ്ജയില്ലാതെ UDFലും UPAലും ഭിക്ഷാംദേഹിയായി ചെന്നിരിക്കുന്നത്. അതിനനുസൃതമാംവിധം, മനോരമയെന്ന പൈങ്കിളിയെ പോലും നാണിപ്പിക്കും വിധമല്ലേ കെട്ടിച്ചമച്ച, കല്ലുവെച്ച നുണകള്‍ കൊണ്ട് മാതൃഭൂമി ഒരു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. 99% പത്രമാധ്യമങ്ങളും വിഷ്വല്‍ മീഡിയകളും ആഗോളീകരണശക്തികളാല്‍ വിലയ്ക്കെടുക്കപ്പെട്ടു എന്ന സത്യം അന്വര്‍ത്ഥമാകും വിധമാണ് അവരുടെ റിപ്പോര്‍ട്ടിംഗുകള്‍. ജനാധിപത്യത്തിലെ എല്ലാ തൂണുകളും അധ:പ്പതിച്ചുകൊണ്ടിരിക്കുമ്പോള്‍ 3-നേയും 4-നേയും മാത്രം ആരോഗ്യകരമായി വിമര്‍ശിക്കാതെ എന്തിനൊഴിവാക്കണം! പക്ഷെ മാധ്യമത്തെ സംബന്ധിച്ച ചര്‍ച്ചയില്‍
പുറത്തുവന്നുകൊണ്ടിരിക്കുന്നത് CPM- നേക്കാളുപരി കമ്മ്യൂണിസത്തോടുള്ള വിരോധം മാത്രമാണ്. വീരപ്പന്റെ കപടരാഷ്ട്രീയം ആരും വിമര്‍ശിക്കാത്തതുതന്നെ വിരോധം എത്ര ഏകപക്ഷീയമാണെന്നുള്ളതിന് തെളിവാണ്.