എടിഎം സേവനം വന്‍ബാധ്യത വരുത്തുന്നു എന്നാണ് ഐബിഎയുടെ വാദം. ഓരോ എടിഎമ്മിലും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാനും നിരീക്ഷണക്യാമറ സ്ഥാപിക്കാനും പ്രതിമാസം 40,000ല്‍ അധികം രൂപ ചെലവുണ്ടെന്ന് ബാങ്കുകള്‍ പറയുന്നത്. നഷ്ടം നികത്താന്‍ സൗജന്യസേവനം അവസാനിപ്പിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്നും വാദിക്കുന്നു. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎം ഉപയോഗിക്കാന്‍ പരിധികളില്ല. മറ്റ് ബാങ്കുകളുടെ എടിഎം കൗണ്ടറില്‍ നിന്ന് മാസം അഞ്ച് തവണ സൗജന്യമായും പണമെടുക്കാം. അക്കൗണ്ടുള്ള ബാങ്ക് നല്കുന്ന സൗജന്യസേവനം അഞ്ച് തവണയാക്കി ചുരുക്കണമെന്നാണ് ഐബിഐ ആവശ്യം. തുടര്‍ന്നുള്ള ഓരോ ഇടപാടിനും മറ്റ് ബാങ്കുകളുടേതിന് തുല്യമായി 20രൂപ ചാര്‍ജ് ഈടാക്കണമെന്നാണ് നിര്‍ദേശം. സൗജന്യസേവനങ്ങളുടെ എണ്ണം കുറയ്ക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എച്ച് ആര് ഖാന് അറിയിച്ചു.
ഉപയോക്താക്കള്‍ നിരവധി തവണ എടിഎം ഉപയോഗിക്കുന്നത് ബാങ്കുകളുടെ ചെലവ് വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇത് നിയന്ത്രിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എടിഎമ്മുകള്‍ നിയന്ത്രിക്കാന്‍ ഏകീകൃത നടപടി സ്വീകരിക്കണമെന്ന ആവശ്യവും റിസര്‍വ് ബാങ്ക് പരിഗണനയിലുണ്ട്. സൗജന്യസേവനം വെട്ടിക്കുറക്കണമെന്ന് സ്വകാര്യബാങ്കുകളാണ് ആദ്യം ആവശ്യമുന്നയിച്ചത്. പൊതുമേഖലാ ബാങ്കുകളും ഇതിനെ അനുകൂലിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ തന്നെയാണ് ഇക്കാര്യം പരസ്യമായി പറഞ്ഞിരിക്കുന്നത്. രാജ്യത്ത് ആകെയുള്ള 1.4 ലക്ഷം എടിഎം കൗണ്ടറുകളില്‍ കൂടുതലും എസ്ബിഐയുടേതാണ്. കോടികളുടെ ഇടപാടാണ് ഓരോ ദിവസവും നടക്കുന്നത്. എന്നാല്‍, എടിഎം ഉപയോഗം വര്‍ധിച്ചത് വന്‍ ബാധ്യത വരുത്തുന്നുണ്ടെന്ന നിലപാടാണ് എസ്ബിഐക്ക്.
deshabhimani
No comments:
Post a Comment