Saturday, January 11, 2014

മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ചിട്ടില്ല: ഗൗരിയമ്മ

 മുഖ്യമന്ത്രിയാക്കാന്‍ സിപിഐ എം തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. പാര്‍ട്ടിയിലേക്ക് തിരിച്ചു വിളിച്ചിരുന്നുവെന്ന തന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. മുഖ്യമന്ത്രിയാക്കാന്‍ സിപിഐ എം ക്ഷണിച്ചുവെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഗൗരിയമ്മ പറഞ്ഞു. അപമാനം സഹിച്ച് യുഡിഎഫില്‍ ഇനി തുടരില്ല.

യുഡിഎഫ് വിടണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം എടുക്കും.എന്നാല്‍ സിപിഐഎമ്മിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ലോകസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിചാരിച്ചാലും ചിലരെ ജയിപ്പിക്കാനും തോല്പിക്കാനും പറ്റുമെന്നും ഗൗരിയമ്മ പറഞ്ഞു.

deshabhimani

No comments:

Post a Comment