Saturday, October 5, 2013

സിപിഐ എം പഞ്ചായത്ത് അംഗത്തെ തൃണമൂലുകാര്‍ വധിച്ചു

സിപിഐ എം പ്രവര്‍ത്തകനായ പഞ്ചായത്ത് അംഗത്തെ തൃണമൂലുകാര്‍ വധിച്ചു. നാദിയ ജില്ലയില്‍ കരിമ്പൂര്‍ ബ്ലോക്കിലെ നാരായണ്‍പുര്‍ പഞ്ചായത്ത് അംഗം രഞ്ജിത് മിത്ര (47) ആണ് കൊല്ലപ്പെട്ടത്. ജൂലൈയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം സിപിഐ എമ്മിന്റെ നാല് പഞ്ചായത്ത് അംഗങ്ങളാണ് കൊലപ്പെടുത്തിയത്. രഞ്ജിത് വ്യാഴാഴ്ച ജോലി കഴിഞ്ഞു മടങ്ങവെ കാറിലെത്തിയ തൃണമൂലുകാര്‍ ഇരുമ്പുകമ്പികൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.

കൊലപാതകത്തില്‍ സിപിഐ എം നാദിയ ജില്ലാ സെക്രട്ടറി സുമിത് ദേ പ്രതിഷേധിച്ചു. തൃണമൂല്‍ അക്രമം നേരിട്ട് ഇടതുമുന്നണി നേടിയ പഞ്ചായത്ത് ഭരണം തട്ടിയെടുക്കാനുള്ള നീക്കമാണ് രഞ്ജിത്തിന്റെ കൊലപാതകത്തിനു പിന്നില്‍. നാരായണ്‍പുര്‍ പഞ്ചായത്തില്‍ 15 സീറ്റില്‍ എട്ടെണ്ണം സിപിഐ എമ്മിനും 7 എണ്ണം തൃണമൂലിനുമാണ് ലഭിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കരിമ്പൂരില്‍ ഇടതുമുന്നണി ഹര്‍ത്താല്‍ ആചരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിജയം നേടിയ സ്ഥലങ്ങളില്‍ ഭരണം തട്ടിയെടുക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നത്. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഹസ്സനാബാദ് പഞ്ചായത്ത് സമിതി, മൂര്‍ഷിദാബാദ് ജില്ലയിലെ ഫറാക്ക, ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ മെരിഗഞ്ച് എന്നിവിടങ്ങളില്‍ ഇടതുമുന്നണി അംഗങ്ങളെ കൊലപ്പെടുത്തി ഭരണം കൈക്കലാക്കി. കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലയിലെ ഹാള്‍ദിയ മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലര്‍മാരെ വധഭീഷണി മുഴക്കി കൂറുമാറ്റിച്ച് ഭരണം കയ്യടക്കി.

ഗോപി

deshabhimani

No comments:

Post a Comment