Sunday, June 6, 2010

ബിജെപി വോട്ടുമറിക്കല്‍ തുടരും

പൊതുശത്രുവിനെ നേരിടാന്‍ വോട്ടുമറിക്കുന്ന തന്ത്രം ഇനിയും തുടരുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയത്തിലെ പൊതുശത്രുവിനെ നേരിടാന്‍ ശത്രുവിന്റെ ശത്രു മിത്രമാണ്. വോട്ടുമറിക്കല്‍ നടപ്പാക്കാന്‍ പണം വാങ്ങാറില്ലെന്നും മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി ദുര്‍ബലമായ പാര്‍ട്ടിയാണ്. സംഘടനാപരമായ ദൌര്‍ബല്യങ്ങളുണ്ട്. ഇരു മുന്നണികളും കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

ദേശാഭിമാനി 06062010

ഇതും വായിക്കാം..

മഞ്ചേശ്വരത്ത് കെ ജി മാരാരുടെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിനായി കേന്ദ്രനേതൃത്വം നല്‍കിയ ഒരുലക്ഷം രൂപ വാങ്ങി പോയ പി പി മുകുന്ദന്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയാണ് കോണ്‍ഗ്രസ്- മുസ്ളിംലീഗ്- ബിജെപി സഖ്യത്തിന് രൂപംനല്‍കിയതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള വെളിപ്പെടുത്തി. വോട്ടുകച്ചവടത്തിന് മുകുന്ദനാണ് കരുക്കള്‍ നീക്കിയത്. ബിജെപിയുടെ വോട്ടുമറിക്കലിന് എല്‍ കെ അദ്വാനി പച്ചക്കൊടി കാണിച്ചതായും ആത്മകഥയായ 'ധര്‍മം ശരണം ഗച്ഛാമി'യില്‍ രാമന്‍പിള്ള പറഞ്ഞു

കോലീബി സഖ്യത്തിനു പിന്നില്‍

1 comment:

  1. പൊതുശത്രുവിനെ നേരിടാന്‍ വോട്ടുമറിക്കുന്ന തന്ത്രം ഇനിയും തുടരുമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയത്തിലെ പൊതുശത്രുവിനെ നേരിടാന്‍ ശത്രുവിന്റെ ശത്രു മിത്രമാണ്. വോട്ടുമറിക്കല്‍ നടപ്പാക്കാന്‍ പണം വാങ്ങാറില്ലെന്നും മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി ദുര്‍ബലമായ പാര്‍ട്ടിയാണ്. സംഘടനാപരമായ ദൌര്‍ബല്യങ്ങളുണ്ട്. ഇരു മുന്നണികളും കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

    ReplyDelete