കോലീബി സഖ്യത്തിനു പിന്നില്‍ മുകുന്ദനും കുഞ്ഞാലിക്കുട്ടിയും
മഞ്ചേശ്വരത്ത് കെ ജി മാരാരുടെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിനായി കേന്ദ്രനേതൃത്വം നല്‍കിയ ഒരുലക്ഷം രൂപ വാങ്ങി പോയ പി പി മുകുന്ദന്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയാണ് കോണ്‍ഗ്രസ്- മുസ്ളിംലീഗ്- ബിജെപി സഖ്യത്തിന് രൂപംനല്‍കിയതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള വെളിപ്പെടുത്തി. വോട്ടുകച്ചവടത്തിന് മുകുന്ദനാണ് കരുക്കള്‍ നീക്കിയത്. ബിജെപിയുടെ വോട്ടുമറിക്കലിന് എല്‍ കെ അദ്വാനി പച്ചക്കൊടി കാണിച്ചതായും ആത്മകഥയായ 'ധര്‍മം ശരണം ഗച്ഛാമി'യില്‍ രാമന്‍പിള്ള പറഞ്ഞു.
കെ ജി മാരാരുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കാന്‍ മഞ്ചേശ്വരത്തേക്ക് അയച്ച മുകുന്ദന്‍ കോട്ടയ്ക്കല്‍ ടിബിയില്‍ തങ്ങിയാണ് കുഞ്ഞാലിക്കുട്ടിയുമായി കൂടിയാലോചന നടത്തിയത്. '91ലെ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലും കെ ജി മാരാരും താനും സ്ഥാനാര്‍ഥികളായ സാഹചര്യത്തില്‍ മുകുന്ദനായിരുന്നു സംഘടനാചുമതല. വടകരയിലും ബേപ്പൂരിലും സ്വതന്ത്രസ്ഥാനാര്‍ഥികളെ നിര്‍ത്താനും മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ടുമറിക്കാനും ഈ കൂടിയാലോചനയിലാണ് തീരുമാനമായത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിക്ക് വിജയം ഉറപ്പെന്ന് വിശ്വസിപ്പിച്ചാണ് കോണ്‍ഗ്രസ്- ലീഗ്- ബിജെപി സഖ്യത്തിലുള്ള എതിര്‍പ്പ് മറികടക്കാന്‍ മുകുന്ദന്‍ ശ്രമിച്ചത്. നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസുമായി ഒത്തുകളിച്ച് തന്നെ തോല്‍പ്പിക്കാന്‍ കരുക്കള്‍ നീക്കിയതും മുകുന്ദനാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി വിജയകുമാറിനെ പിന്‍വലിപ്പിക്കാമെന്ന് കരുണാകരനും പത്മജയും ഉറപ്പുതന്നിട്ടുണ്ടെന്നാണ് വിശ്വസിപ്പിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ താന്‍ മൂന്നാംസ്ഥാനത്തായി. പിന്‍മാറുമെന്ന് മുകുന്ദനും കൂട്ടരും പ്രചരിപ്പിച്ച വിജയകുമാര്‍ ജയിച്ചു.
സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ളിടത്ത് ചെലവഴിക്കാന്‍ അഖിലേന്ത്യാ ട്രഷറര്‍ വി പി ഗോയല്‍ തന്റെ കൈയില്‍ രണ്ടുലക്ഷം രൂപ ഏല്‍പ്പിച്ചു. ഇതില്‍ ഒരുലക്ഷം രൂപ മുകുന്ദനെ നേരിട്ട് താന്‍ ഏല്‍പ്പിച്ചു. മഞ്ചേശ്വരത്ത് ചെലവഴിക്കാനാണെന്നു പറയുകയും ചെയ്തു. മഞ്ചേശ്വരത്തേക്ക് പുറപ്പെട്ട മുകുന്ദന്‍ കോഴിക്കോട്ട് തങ്ങി. 50,000 രൂപ മഞ്ചേശ്വരത്തേക്ക് കൊടുത്തയച്ചു. സ്ഥാനാര്‍ഥിയായ മാരാര്‍ അക്കാര്യം അറിഞ്ഞില്ല. കോഴിക്കോട്ട് തങ്ങിയ മുകുന്ദന്‍ ഒരു ബിഎംഎസ് നേതാവും ജന്മഭൂമി ലേഖകനും ചേര്‍ന്ന് കോട്ടയ്ക്കല്‍ ടിബിയില്‍ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി.
'87ല്‍ ബിജെപിക്ക് 8.41 ലക്ഷം വോട്ട് കിട്ടിയിരുന്നു. '91ലെ ജില്ലാ കൌസില്‍ തെരഞ്ഞെടുപ്പില്‍ 10.9 ലക്ഷം വോട്ട് കിട്ടി. ഇതിനുശേഷമാണ് മുകുന്ദന്‍ സംഘടനാ സെക്രട്ടറി ആകുന്നത്. '91ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് 6.78 ലക്ഷമാക്കി കുറയ്ക്കാന്‍ മുകുന്ദനു കഴിഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന സംസ്ഥാനസമിതിയില്‍ വോട്ടുമറിക്കലില്‍ മുകുന്ദന്റെ പങ്ക് വ്യക്തമായി. തുടര്‍ന്ന് അന്വേഷണത്തിന് കമീഷനെ വച്ചു. കമീഷന്‍ റിപ്പോര്‍ട്ടില്‍ വോട്ടുചോര്‍ച്ചയുടെ പ്രധാന ഉത്തരവാദി മുകുന്ദനാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് ലഭിച്ചശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റ് എല്‍ കെ അദ്വാനി മുകുന്ദനെ നാഷണല്‍ കൌസിലിലേക്ക് നാമനിര്‍ദേശം ചെയ്തുകൊണ്ട് വോട്ടുകച്ചവടത്തിന് പച്ചക്കൊടി കാട്ടിയത്. ആര്‍എസ്എസ് ശാഖകളില്‍ ബൈഠക്കുകള്‍ നടത്തിയാണ് വോട്ടുമറിച്ചതെന്ന് രാമന്‍പിള്ള വെളിപ്പെടുത്തുന്നു. വ്യാഴാഴ്ച വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം എ ബേബി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ ജയകൃഷ്ണന് നല്‍കിയാണ് ആത്മകഥ പ്രകാശനംചെയ്തത്.
ദേശാഭിമാനി 22052010
മഞ്ചേശ്വരത്ത് കെ ജി മാരാരുടെ തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിനായി കേന്ദ്രനേതൃത്വം നല്‍കിയ ഒരുലക്ഷം രൂപ വാങ്ങി പോയ പി പി മുകുന്ദന്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയാണ് കോണ്‍ഗ്രസ്- മുസ്ളിംലീഗ്- ബിജെപി സഖ്യത്തിന് രൂപംനല്‍കിയതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള വെളിപ്പെടുത്തി. വോട്ടുകച്ചവടത്തിന് മുകുന്ദനാണ് കരുക്കള്‍ നീക്കിയത്. ബിജെപിയുടെ വോട്ടുമറിക്കലിന് എല്‍ കെ അദ്വാനി പച്ചക്കൊടി കാണിച്ചതായും ആത്മകഥയായ 'ധര്‍മം ശരണം ഗച്ഛാമി'യില്‍ രാമന്‍പിള്ള പറഞ്ഞു.
ReplyDeletevangiya ayirangal kunchalikutty mukkiyoooo? vilayil
ReplyDelete