Friday, January 10, 2014

സ്വര്‍ണം കള്ളക്കടത്തിന് കോണ്‍ഗ്രസ് എംഎല്‍എയുടെ കാര്‍: അന്വേഷണത്തിന് തടയിട്ടത് ആഭ്യന്തരമന്ത്രി

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കള്ളക്കടത്തിന് തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ കാര്‍ ഉപയോഗിച്ച വിവരം പുറത്തായിട്ടും പൊലീസ് അന്വേഷണത്തിന് തയ്യാറാകുന്നില്ല. സ്വര്‍ണക്കടത്തിന്റെ പ്രാഥമിക വിവരങ്ങള്‍ തൃശൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ആസ്ഥാനത്തേക്ക് നല്‍കിയെങ്കിലും തുടരന്വേഷണം ഉന്നതങ്ങള്‍ ഇടപെട്ട് തടഞ്ഞു. ഐ ഗ്രൂപ്പുകാരനായ എംഎല്‍എയെ രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രി ഇടപെട്ട് അന്വേഷണം തടഞ്ഞുവെന്നാണ് സൂചന. എംഎല്‍എ രണ്ടര വര്‍ഷമായി ഉപയോഗിക്കുന്ന കാര്‍ കൊരട്ടി സ്വദേശിയായ സ്വര്‍ണവ്യാപാരിയുടെ പേരിലുള്ളതാണ്. ഈ കാര്‍ നിരവധി തവണ സ്വര്‍ണക്കടത്തിന് ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം. എംഎല്‍എ ആയ ശേഷം നടത്തിയ നിരവധി ഗള്‍ഫ് യാത്രകളും സംശയമുയര്‍ത്തിയിട്ടുണ്ട്. ആരോപണം ഉയര്‍ന്നതോടെ എംഎല്‍എ കാര്‍ മാറ്റി മറ്റൊരു ഇന്നോവ കാര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഈ കാറും മറ്റൊരു സ്വര്‍ണവ്യാപാരിയുടെ പേരിലുള്ളതാണ്. ആരോപണം ശക്തിപ്പെട്ടതിനിടെയാണ് എംഎല്‍എ ആഭ്യന്തര മന്ത്രിയെ സ്വാധീനിച്ച് അന്വേഷണത്തിന് തടയിട്ടതെന്ന് പറയുന്നു.

എംഎല്‍എമാര്‍ക്ക് വാഹനം വാങ്ങാന്‍ പ്രത്യേക വായ്പാ സംവിധാനമുള്ളപ്പോള്‍ സ്വര്‍ണ വ്യാപാരിയുടെ പേരിലുള്ള വാഹനം എംഎല്‍എ ഉപയോഗിക്കുന്നത് ആരോപണം ശരിവയ്ക്കുന്നതാണ്. രണ്ടു മാസംമുമ്പ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിച്ച കള്ളക്കടത്ത് സ്വര്‍ണം തൃശൂരിലെ ജ്വല്ലറിയിലേക്കാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ജ്വല്ലറിയുടെ പാര്‍ട്ണറുടെ ഉടമസ്ഥതയിലുള്ള കാറാണ് എംഎല്‍എ ഉപയോഗിച്ചിരുന്നത്. ഗള്‍ഫില്‍നിന്ന് നെടുമ്പാശേരിയിലെത്തിക്കുന്ന സ്വര്‍ണം എംഎല്‍എയുടെ ബോര്‍ഡുവച്ച കാറിലാണ് പതിവായി തൃശൂരിലും മറ്റും എത്തിച്ചിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടും എംഎല്‍എ വണ്ടിയിലുണ്ടായിരുന്നതിനാല്‍ പരിശോധനയില്‍നിന്ന് പൊലീസ് ഒഴിവാക്കുകയായിരുന്നു. സ്വര്‍ണം കള്ളക്കടത്തിന് തൃശൂരിലെ രണ്ട് ജ്വല്ലറി ഉടമകള്‍ക്കും ഗള്‍ഫില്‍ സ്വാധീനമുള്ള സ്വര്‍ണവ്യാപാര ഇടനിലക്കാരനും ബന്ധമുണ്ടെന്നാണ് സൂചന. എംഎല്‍എക്ക് ഇവരുമായി അടുത്ത ബന്ധമുണ്ട്. തൃശൂരിലെ ഇവരുടെ സങ്കേതത്തില്‍ സ്ഥിരമായി എംഎല്‍എ എത്താറുണ്ട്. എംഎല്‍എയുടെ സ്വര്‍ണക്കടത്ത് സംബന്ധിച്ച വിവാദം എ ഗ്രൂപ്പ് ആയുധമാക്കാനും തീരുമാനിച്ചു. നേരത്തേ എംഎല്‍എ കാര്‍ വാങ്ങാന്‍ വ്യാപാരികളില്‍നിന്ന് ലക്ഷങ്ങള്‍ സമാഹരിച്ചതായും എ ഗ്രൂപ്പുകാര്‍ പറയുന്നു.

നെടുമ്പാശ്ശേരി സ്വര്‍ണ്ണം കള്ളക്കടത്ത് സംശയനിഴലില്‍ എംഎല്‍എ

സ്വര്‍ണ്ണക്കടത്ത്: വിവാദ കാര്‍ മാറ്റി

2 comments:

  1. LDF ruled at least 20 years after our independence... did you ever try to collect from the jewelry shops and textiles shops in kerala?

    I havent seen it....

    then what the heck are you BARKING now?

    ReplyDelete