Wednesday, January 8, 2014

സരിതയെ പുതുപ്പള്ളി വഴി കൊണ്ടുപോയത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍: ചെന്നിത്തല

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരെ പുതുപ്പള്ളി വഴി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലാണ് മന്ത്രിയുടെ വിശദീകരണം. പുതുപ്പള്ളയില്‍ സരിത ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. യാത്ര സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സരിതയെ കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുതുപ്പള്ളി വഴിപൊലീസ് കൊണ്ടുപോയതാണ് വിവാദമായത്. എറണാകുളം- തിരുവനന്തപുരം ദേശീയപാതയും കോട്ടയം നഗരത്തിലൂടെ എംസി റോഡും ഒഴിവാക്കിയായിരുന്നു വളഞ്ഞുചുറ്റിയുള്ള യാത്ര. എറണാകുളത്തുനിന്ന് പുതുപ്പള്ളിയിലെത്തിയശേഷം ചങ്ങനാശേരി വഴി തിരുവനന്തപുരത്തിന് പോയതായാണ് വിവരം. പുതുപ്പള്ളിയില്‍ ഒരു തട്ടുകടയിലായിരുന്നു ഭക്ഷണം. ഒരു എ വിഭാഗം നേതാവുമായി ഇതിനിടെ സരിത ചര്‍ച്ച നടത്തിയതായും വാര്‍ത്ത വന്നിരുന്നു. കോടതിക്കു പുറത്ത് ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളെ കോടതിതന്നെ വിമര്‍ശിച്ചതിന്റെ പിഗറ്റന്നായിരുന്നു പ്രതിയുമായുള്ള പൊലീസിന്റെ കറക്കം.

deshabhimani

No comments:

Post a Comment