അടിയന്തരാവസ്ഥയുടെ ക്രൂരത തുറന്നുകാട്ടി കേന്ദ്രസര്‍ക്കാരിന്റെ പാഠപുസ്തകം
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളും ഇന്ദിര ഗാന്ധിയുടെ ക്രൂരതയും തുറന്നുകാട്ടി കേന്ദ്രസര്‍ക്കാരിന്റെ പാഠപുസ്തകം. രാജ്യമാകെ പ്ളസ്ടുവിന് പഠിക്കാനുള്ള പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലാണ് അടിയന്തരാവസ്ഥയുടെ കെടുതികള്‍ ചിത്രങ്ങളും കാര്‍ട്ടൂണുകളും സഹിതം വിവരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനു കീഴിലെ എന്‍സിഇആര്‍ടി തയ്യാറാക്കിയ ഈ പുസ്തകത്തില്‍നിന്നുള്ള ചോദ്യങ്ങളാണ് ശനിയാഴ്ച നടക്കേണ്ട അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറാക്കിയത്. എങ്കിലും വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ചോദ്യപേപ്പര്‍ പിന്‍വലിച്ചത്. സംസ്ഥാനസര്‍ക്കാര്‍ തയ്യാറാക്കിയ പുസ്തകമാണെന്നു കരുതിയാണ് മാധ്യമങ്ങളും യുഡിഎഫും വിവാദമുണ്ടാക്കിയത്. 'പൊളിറ്റിക്സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ്' എന്ന പുസ്തകം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചിത്രം പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും കോണ്‍ഗ്രസിലെ പിളര്‍പ്പുമെല്ലാം ഇതിലുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുതകുന്നതാണ് പുസ്തകമെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ആമുഖത്തില്‍ പറയുന്നു. ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനിടയായ സാഹചര്യം പുസ്തകം വിശദീകരിക്കുന്നു. ദേശീയനേതാക്കളെ അറസ്റ്റ് ചെയ്തതും മാധ്യമസ്വാതന്ത്ര്യം ഹനിച്ചതും കാര്‍ട്ടൂണുകള്‍ സഹിതം വിവരിക്കുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലൂടെ രൂക്ഷമായി പ്രതികരിച്ച ആര്‍ കെ ലക്ഷ്മണിന്റെ വിഖ്യാതമായ കാര്‍ട്ടൂണുകള്‍ പുസ്തകത്തിലുണ്ട്. ഇന്ദിരഗാന്ധിയുടെ കുപ്രസിദ്ധമായ 'നാവടക്കൂ പണിയെടുക്കൂ' എന്ന ആജ്ഞ പുസ്തകം ഓര്‍മിപ്പിക്കുന്നു. ഷാ കമീഷന്‍ റിപ്പോര്‍ട്ടും രാജന്റെ കസ്റ്റഡി മരണവും വിദ്യാര്‍ഥികളെ ഓര്‍മിപ്പിക്കുന്നു. സ്വന്തം ഗ്രാമത്തില്‍ അടിയന്തരാവസ്ഥക്കാലത്തുണ്ടായ വിവരങ്ങള്‍ ശേഖരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശമുണ്ട്. രക്ഷിതാക്കളോടും അയല്‍വാസികളോടും അടിയന്തരാവസ്ഥക്കാലത്തെ വിവരങ്ങള്‍ ചോദിച്ച് കുറിപ്പ് തയ്യാറാക്കണമെന്നും കോണ്‍ഗ്രസ് സര്‍ക്കാരിനെ തോല്‍പ്പിക്കാനുള്ള കാരണങ്ങള്‍ നാട്ടുകാരോട് ചോദിക്കണമെന്നും പറയുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഓരോ പാര്‍ടിയുടെയും ചരിത്രം, നിലപാടുകള്‍ എന്നിവ പുസ്തകത്തിലുണ്ട്. ഇന്ത്യയും മറ്റു രാജ്യങ്ങളുമായുള്ള രാഷ്ട്രീയബന്ധം, യുദ്ധങ്ങള്‍, ആണവനയം, ചേരിചേരാനയം, തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ കൂട്ടുകെട്ടുകളും, നക്സലൈറ്റ് പ്രസ്ഥാനം എന്നിവയെക്കുറിച്ച് വിശദമായ പരാമര്‍ശമുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയും ഗുജറാത്തിലെ വംശഹത്യയും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു.
ആര്‍ രഞ്ജിത് ദേശാഭിമാനി 29-10-09

ReplyDelete