Monday, October 19, 2009

തൊഴിലുറപ്പ്: കേരളമാതൃക ഇനി രാജ്യത്തെങ്ങും

സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ കേരളം നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതി മാതൃക രാജ്യമെങ്ങും വ്യാപിപ്പിക്കുന്നു. കേരളത്തിന്റെ മികച്ച പ്രകടനം വിലയിരുത്തി ദേശീയ തൊഴിലുറപ്പ് കൌസിലില്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് മറ്റ് സംസ്ഥാനങ്ങള്‍ കേരള മാതൃകയിലേക്ക് മാറുന്നത്. സുതാര്യമായ നടത്തിപ്പിനൊപ്പം കൂലി നല്‍കാന്‍ ബാങ്കിങ് സംവിധാനം, കാര്‍ഷികപ്രതിസന്ധി മറികടക്കാനുള്ള ആസൂത്രിത ശ്രമം, സ്ത്രീശാക്തീകരണത്തിലെ ഊന്നല്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍നിന്ന് പകര്‍ത്തുന്നത്. ഇടനിലക്കാരില്ലാതെയും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണനിയന്ത്രണത്തിലും പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ദേശീയ തൊഴിലുറപ്പ് കൌസില്‍ കണ്ടെത്തിയിട്ടുണ്ട്. കരാര്‍ജോലികള്‍ തൊഴിലുറപ്പുപദ്ധതിയുടെ കണക്കിലാക്കി പല സംസ്ഥാനവും കേന്ദ്രത്തില്‍നിന്ന് പണം വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രാജസ്ഥാനില്‍ കേന്ദ്ര ഗ്രാമവികസനമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ ജെസിബി ഉപയോഗിച്ചും മറ്റും നടത്തിയ ജോലികള്‍ വ്യാജരേഖ ചമച്ച് തൊഴിലുറപ്പുപദ്ധതിയിലാക്കിയത് സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് കൂലി നേരിട്ട് നല്‍കുന്ന പദ്ധതിക്കും തുടക്കമിട്ടത് കേരളമാണ്. ആന്ധ്രയടക്കം നാല് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഇത് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീകളുടെ പേരില്‍ അക്കൌണ്ട് തുടങ്ങിയ ഏക സംസ്ഥാനം കേരളമാണ്. പദ്ധതിയിലൂടെ ലഭിക്കുന്ന തുക കുടുംബത്തിലെത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. കാര്‍ഷികപ്രതിസന്ധി മറികടക്കാന്‍ ആസൂത്രിതമായ ശ്രമം കേരളത്തിന്റെയാണെന്നും ദേശീയ തൊഴിലുറപ്പ് കൌസിലിന്റെ റിപ്പോര്‍ട്ട് പറയുന്നു. പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കേരളം നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് കൌസില്‍ വിലയിരുത്തി. പണികളുടെ മേല്‍നോട്ടത്തിനും പണിയായുധങ്ങള്‍ വാടകയ്ക്ക് നല്‍കാനും കുടുംബശ്രീയെ ചുമതലപ്പെടുത്തിയതിലൂടെ സ്ത്രീശാക്തീകരണത്തിന് കേരളം നല്‍കുന്ന പ്രാധാന്യത്തെ കൌസില്‍ പ്രശംസിച്ചു.

മൂന്നുഘട്ടമായി രാജ്യത്ത് ആരംഭിച്ച പദ്ധതിയില്‍ അവസാനഘട്ടത്തില്‍മാത്രമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജില്ലകളും ഉള്‍പ്പെട്ടത്. 2005ല്‍ രാജ്യത്തെ 200 ജില്ലയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ കേരളത്തില്‍നിന്ന് വയനാടും പാലക്കാടും മാത്രമാണ് ഉള്‍പ്പെട്ടത്. എന്നാല്‍, ഒരുരൂപപോലും യുഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടില്ല. 2006 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് കര്‍മപരിപാടി തയ്യാറാക്കി തൊഴില്‍കാര്‍ഡ് വിതരണംപോലും ആരംഭിച്ചത്. അടുത്തവര്‍ഷം 130 ജില്ലയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ കാസര്‍കോടും വയനാടും ഉള്‍പ്പെട്ടു. 2008 ഏപ്രിലില്‍ 266 ജില്ലയില്‍ പദ്ധതിതുടങ്ങിയപ്പോഴാണ് സംസ്ഥാനത്തെ 10 ജില്ല ഉള്‍പ്പെട്ടത്. പ്രാരംഭപ്രവര്‍ത്തനം പൂര്‍ത്തിയാക്കി നവംബറോടെ ഇവിടെ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട വയനാട്, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞവര്‍ഷം ശരാശരി 47 തൊഴില്‍ദിനം നല്‍കാനായി. ദേശീയ ശരാശരിയേക്കാള്‍ (44) കൂടുതലാണിത്. 10 ജില്ലയില്‍ അവസാനഘട്ടമായിമാത്രം പദ്ധതി ആരംഭിച്ചതാണ് ശരാശരി 22 ദിവസമായി കുറയാന്‍ കാരണം. നടപ്പു സാമ്പത്തികവര്‍ഷം ആറുമാസത്തിനകംതന്നെ കേരളത്തില്‍ 4.75 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. കാര്‍ഷികജോലികള്‍ പൂര്‍ത്തിയായശേഷം തൊഴിലുറപ്പുപദ്ധതികള്‍ സജീവമാകുന്നതോടെ തൊഴില്‍ദിനങ്ങളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.

1 comment:

  1. സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ കേരളം നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതി മാതൃക രാജ്യമെങ്ങും വ്യാപിപ്പിക്കുന്നു. കേരളത്തിന്റെ മികച്ച പ്രകടനം വിലയിരുത്തി ദേശീയ തൊഴിലുറപ്പ് കൌസിലില്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് മറ്റ് സംസ്ഥാനങ്ങള്‍ കേരള മാതൃകയിലേക്ക് മാറുന്നത്. സുതാര്യമായ നടത്തിപ്പിനൊപ്പം കൂലി നല്‍കാന്‍ ബാങ്കിങ് സംവിധാനം, കാര്‍ഷികപ്രതിസന്ധി മറികടക്കാനുള്ള ആസൂത്രിത ശ്രമം, സ്ത്രീശാക്തീകരണത്തിലെ ഊന്നല്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍നിന്ന് പകര്‍ത്തുന്നത്. ഇടനിലക്കാരില്ലാതെയും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണനിയന്ത്രണത്തിലും പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ദേശീയ തൊഴിലുറപ്പ് കൌസില്‍ കണ്ടെത്തിയിട്ടുണ്ട്. കരാര്‍ജോലികള്‍ തൊഴിലുറപ്പുപദ്ധതിയുടെ കണക്കിലാക്കി പല സംസ്ഥാനവും കേന്ദ്രത്തില്‍നിന്ന് പണം വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രാജസ്ഥാനില്‍ കേന്ദ്ര ഗ്രാമവികസനമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ ജെസിബി ഉപയോഗിച്ചും മറ്റും നടത്തിയ ജോലികള്‍ വ്യാജരേഖ ചമച്ച് തൊഴിലുറപ്പുപദ്ധതിയിലാക്കിയത് സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് കൂലി നേരിട്ട് നല്‍കുന്ന പദ്ധതിക്കും തുടക്കമിട്ടത് കേരളമാണ്. ആന്ധ്രയടക്കം നാല് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഇത് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീകളുടെ പേരില്‍ അക്കൌണ്ട് തുടങ്ങിയ ഏക സംസ്ഥാനം കേരളമാണ്. പദ്ധതിയിലൂടെ ലഭിക്കുന്ന തുക കുടുംബത്തിലെത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. കാര്‍ഷികപ്രതിസന്ധി മറികടക്കാന്‍ ആസൂത്രിതമായ ശ്രമം കേരളത്തിന്റെയാണെന്നും ദേശീയ തൊഴിലുറപ്പ് കൌസിലിന്റെ റിപ്പോര്‍ട്ട് പറയുന്നു. പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കേരളം നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് കൌസില്‍ വിലയിരുത്തി. പണികളുടെ മേല്‍നോട്ടത്തിനും പണിയായുധങ്ങള്‍ വാടകയ്ക്ക് നല്‍കാനും കുടുംബശ്രീയെ ചുമതലപ്പെടുത്തിയതിലൂടെ സ്ത്രീശാക്തീകരണത്തിന് കേരളം നല്‍കുന്ന പ്രാധാന്യത്തെ കൌസില്‍ പ്രശംസിച്ചു.

    ReplyDelete