സോഷ്യലിസത്തിനു മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന പ്രഖ്യാപനത്തോടെ ചൈന വിപ്ളവത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ചു. ലോകത്തെ ഏറ്റവും വലിയ സൈന്യം,ആധുനിക യുദ്ധോപകരണങ്ങളുടെ അകമ്പടിയില്‍ ചുവട് വച്ചപ്പോള്‍ ജനലക്ഷങ്ങള്‍ കരഘോഷം മുഴക്കി. വ്യാഴാഴ്ച ടിയാനന്‍മെന്‍ ചത്വരം ലോകചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച മഹാസംഭവത്തിന്റെ അനശ്വരസ്മരണ അഭിമാനപൂര്‍വം പുതുക്കി. ജനകീയ ചൈനയുടെ സ്ഥാപകചെയര്‍മാന്‍ മാവോ പതിവായി ഉപയോഗിച്ചിരുന്നതുപോലുള്ള വേഷമണിഞ്ഞെത്തിയ ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ ചടങ്ങില്‍ മുഖ്യസന്ദേശം നല്‍കി.
"സോഷ്യലിസ്റ് ചൈന ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിച്ചിരിക്കയാണ്. ലോകവും ഭാവിയും ഉയര്‍ന്നുനില്‍ക്കുക ഭൂമിയുടെ പൌരസ്ത്യഭാഗത്തായിരിക്കും. നാം എല്ലാ ബുദ്ധിമുട്ടുകളും തിരിച്ചടികളും മറികടന്ന് മഹത്തായ നേട്ടം കൈവരിക്കാനുള്ള പ്രയാണത്തിലാണ്. കഴിഞ്ഞ 60 വര്‍ഷം രാജ്യം കൈവരിച്ച പുരോഗതിയും വികസനവും തെളിയിക്കുന്നത് സോഷ്യലിസത്തിനു മാത്രമേ ചൈനയെ രക്ഷിക്കാന്‍കഴിയൂ എന്നാണ്. പരിഷ്കാരങ്ങള്‍ ചൈനയുടെ വികസനവും സോഷ്യലിസവും മാര്‍ക്സിസവും ഉറപ്പാക്കാനാണ്''-ഹൂ ജിന്റാവോ പറഞ്ഞു.
തന്റെ മുന്‍ഗാമി ജിയാങ് സെമിന്‍, പ്രധാനമന്ത്രി വെന്‍ ജിയാവോ എന്നിവരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് ഹൂ ജിന്റാവോ വേദിയില്‍ എത്തിയത്. സന്ദേശം നല്‍കിയശേഷം ഹൂ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് സൈനികരുടെ അഭിവാദ്യം സ്വീകരിച്ചു. സൈനികദളങ്ങളുടെ മാര്‍ച്ചില്‍ പ്രദര്‍ശിപ്പിച്ച ആയുധങ്ങള്‍ ചൈനീസ്ശക്തിയുടെ വിളംബരമായി. 60-ാം വാര്‍ഷികത്തിന്റെ പ്രതീകമായി 60 പീരങ്കി വെടി ഉതിര്‍ത്തതോടെയാണ് മാര്‍ച്ചിന് തുടക്കമായത്. രാജ്യത്തെ 56 വംശീയവിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് കര-വ്യോമ സേനകളുടെ 56 റജിമന്റുകള്‍ മാര്‍ച്ചില്‍ അണിനിരന്നു. 151 ആധുനിക യുദ്ധവിമാനങ്ങളുടെ അകമ്പടിയിലാണ് വ്യോമസേനാംഗങ്ങള്‍ മാര്‍ച്ച് ചെയ്തത്. രാജ്യത്ത് ആദ്യമായി പരിശീലനം പൂര്‍ത്തിയാക്കിയ 15 വനിതാ പൈലറ്റുമാര്‍ കെ-എട്ട് ജെറ്റ് വിമാനങ്ങള്‍ പറത്തി. സേനാമാര്‍ച്ചിനുശേഷം അവതരിപ്പിച്ച ദൃശ്യവിരുന്നില്‍ രണ്ടുലക്ഷം കലാകാരന്മാര്‍ പങ്കെടുത്തു. 80,000 സ്കൂള്‍ വിദ്യാര്‍ഥികളുടെ ഡിസ്പ്ളേയുടെ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെട്ട 60 നിശ്ചലദൃശ്യങ്ങള്‍ ചേതോഹരമായി.
ദേശാഭിമാനി
സോഷ്യലിസത്തിനു മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന പ്രഖ്യാപനത്തോടെ ചൈന വിപ്ളവത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ചു. ലോകത്തെ ഏറ്റവും വലിയ സൈന്യം,ആധുനിക യുദ്ധോപകരണങ്ങളുടെ അകമ്പടിയില്‍ ചുവട് വച്ചപ്പോള്‍ ജനലക്ഷങ്ങള്‍ കരഘോഷം മുഴക്കി. വ്യാഴാഴ്ച ടിയാനന്‍മെന്‍ ചത്വരം ലോകചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച മഹാസംഭവത്തിന്റെ അനശ്വരസ്മരണ അഭിമാനപൂര്‍വം പുതുക്കി. ജനകീയ ചൈനയുടെ സ്ഥാപകചെയര്‍മാന്‍ മാവോ പതിവായി ഉപയോഗിച്ചിരുന്നതുപോലുള്ള വേഷമണിഞ്ഞെത്തിയ ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ ചടങ്ങില്‍ മുഖ്യസന്ദേശം നല്‍കി.
ReplyDeleteക്രിസ്തുവില്‍ മാത്രം രക്ഷ എന്നും കേട്ടിട്ടുണ്ട്.
ReplyDeleteചൈനയോട് താങ്കള്‍ക്കും ദേശാഭിമാനിക്കും “പ്രത്യേകിച്ച്” ഒരു അനുഭാവവുമില്ല എന്ന് താങ്കളുടെ ഈ പോസ്റ്റ് വ്യക്തമാക്കുന്നു.
ReplyDeleteസോഷ്യലിസത്തില്‍ മാത്രം രക്ഷ
പിന്നെ സോഷ്യലിസത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിപ്പറഞ്ഞു കഴിഞ്ഞു എന്നും സോഷ്യലിസം കടലാസില്‍ മാത്രമേ സാധ്യമാകൂ (ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ഭരണം അല്ലാത്തതിനാല്‍) എന്നും സിപിഎം തന്നെ വ്യക്തമാക്കിയതും താങ്കള്‍ ഓര്‍ക്കുമെന്ന് വിശ്വസിക്കുന്നു.