Thursday, October 8, 2009

രാഷ്ട്രീയ വിനോദയാത്ര

മിനറല്‍ വാട്ടറും തലയണയും കിടക്കയും മൂവി പ്രൊജക്ടറുകളുമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ദളിത് വീടുകളിലേക്ക് നടത്തിയ വിനോദയാത്ര കോണ്‍ഗ്രസിന് തലവേദനയാകുന്നു. ദളിതരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുകയെന്ന രാഹുലിന്റെ രാഷ്ട്രീയലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് നേതാക്കള്‍ വീടുകളിലേക്ക് പോയത്. എന്നാല്‍, അടിസ്ഥാന സൌകര്യം പോലുമില്ലാത്ത ദളിതരുടെ വീടുകളിലേക്ക് ഇവര്‍ നടത്തിയ വിനോദസഞ്ചാരം രാഹുലിന്റെ സ്വപ്നം അട്ടിമറിച്ചതായി പാര്‍ടിയില്‍തന്നെ അഭിപ്രായം ഉയര്‍ന്നു. യുപി കോണ്‍ഗ്രസ് നേതാക്കളുടെ ഈ പ്രവര്‍ത്തനം കോണ്‍ഗ്രസ് നേതൃത്വത്തെ നിരാശപ്പെടുത്തിയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുപിതയാണെന്നും ഒരു സീനിയര്‍ നേതാവ് പറഞ്ഞു. എന്ത് ലക്ഷ്യവുമായാണോ ഈ പരിപാടി തുടങ്ങിയത് അത് പരാജയപ്പെട്ടു- അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന ദളിതരുടെ വിഷമങ്ങള്‍ മനസ്സിലാക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഈ വിനോദസഞ്ചാര യാത്ര. ശ്രാവസ്തി ജില്ലയിലെ രാംപൂര്‍ ദേവ്മെന്‍ ഗ്രാമത്തിലെ ദളിത് വീട്ടില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി അന്തിയുറങ്ങിയത് അനുകരിക്കാനായിരുന്നു ഉത്തര്‍പ്രദേശില്‍നിന്ന് ജയിച്ച കോണ്‍ഗ്രസിലെ 19 എംപിമാരും(അമേത്തി എംപി രാഹുല്‍ ഗാന്ധിയും റായ്ബറേലി എംപി സോണിയ ഗാന്ധിയും ഒഴിച്ച്) 19 എംഎല്‍എമാരും 71 ഡിസിസി പ്രസിഡന്റുമാരും ഗാന്ധിജയന്തി ദിനത്തില്‍ ദളിത് വീടുകളിലേക്ക് അവരെ അപമാനിക്കാനായി യാത്ര നടത്തിയത്. 200 കുപ്പി മിനറല്‍ വാട്ടറും കടലാസ് പ്ളേറ്റുകളുമായാണ് മൊറാദാബാദ് എംപിയും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദീന്‍ ബദര്‍പുര്‍-ഗോപാല്‍പുര്‍ ഖാദര്‍ഗ്രാമത്തില്‍ രാത്രിഭക്ഷണം കഴിക്കാനായി പോയത്. ദളിത് വീട്ടുടമ ബാല്‍കര ജാദവ് പൂരി വിളമ്പാനായി അടുത്തപ്പോള്‍ അസ്ഹറുദീന്‍ അദ്ദേഹത്തെ ആട്ടിയകറ്റിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എംപിയുടെ അടുത്തുപോലും എത്താന്‍ അസ്ഹറുദീന്റെ അനുയായികള്‍ ആ ദളിതനെ അനുവദിച്ചില്ല. കൊണ്ടുവന്ന ഭക്ഷണം കഴിച്ച് അസ്ഹറുദീന്‍ സ്ഥലം വിടുകയുംചെയ്തു.

പുതിയ കിടക്കയും തലയണയും മ്യൂസിക് സിസ്റ്റവും മൂവിപ്രൊജക്ടുമായാണ് കേന്ദ്ര കല്‍ക്കരിമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ കാപൂരിനടുത്തുള്ള ദ്വാരികാപുരി ഗ്രാമത്തിലെത്തിയത്. കാറ്റ് കൊള്ളാനായി ഫാനും അദ്ദേഹത്തിന്റെ അനുയായികള്‍ കൊണ്ടുവന്നിരുന്നു. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ 'ഗാന്ധി' എന്ന സിനിമ ദളിതരെ കാണിക്കാനായിരുന്നു മൂവി പ്രൊജക്ടര്‍. എന്നാല്‍, ദളിതരുടെ കൂടെ അന്തിയുറങ്ങാനൊന്നും ജയ്സ്വാളിന് കഴിഞ്ഞില്ല. നാല് മണിക്കൂര്‍ ഗ്രാമത്തില്‍ ചെലവഴിച്ച് കാണ്‍പൂരിലെ എസി മുറിയിലേക്ക് ജയ്സ്വാള്‍ ഉറങ്ങാനായി പോയി. കേന്ദ്ര ഗ്രാമീണ സഹമന്ത്രിയും ഝാന്‍സി എംപിയും രാഹുലിന്റെ അടുത്ത സുഹൃത്തുമായ പ്രദീപ് ജെയിനാകട്ടെ ഹസരി ഗ്രാമത്തിലെ ദളിത് വീട്ടില്‍ ജെയ്റാം അഹിര്‍വാര്‍ എന്ന വീട്ടുടമസ്ഥന്‍ നല്‍കിയ പായയില്‍ കിടന്നെങ്കിലും ഉറക്കം വന്നില്ല. രാത്രി രണ്ടു മണിയോടെ അദ്ദേഹം തന്റെ ഝാന്‍സിയിലെ വസതിയിലേക്കു പോയി. (ദേശാഭിമാനി 08 ഒക്ടോബര്‍ 2009)

ഒരു മന്ത്രിയുടെ തികച്ചും വ്യത്യസ്തമായ കോളനി സന്ദര്‍ശനം ഇവിടെ

5 comments:

  1. മിനറല്‍ വാട്ടറും തലയണയും കിടക്കയും മൂവി പ്രൊജക്ടറുകളുമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ദളിത് വീടുകളിലേക്ക് നടത്തിയ വിനോദയാത്ര കോണ്‍ഗ്രസിന് തലവേദനയാകുന്നു. ദളിതരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുകയെന്ന രാഹുലിന്റെ രാഷ്ട്രീയലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് നേതാക്കള്‍ വീടുകളിലേക്ക് പോയത്. എന്നാല്‍, അടിസ്ഥാന സൌകര്യം പോലുമില്ലാത്ത ദളിതരുടെ വീടുകളിലേക്ക് ഇവര്‍ നടത്തിയ വിനോദസഞ്ചാരം രാഹുലിന്റെ സ്വപ്നം അട്ടിമറിച്ചതായി പാര്‍ടിയില്‍തന്നെ അഭിപ്രായം ഉയര്‍ന്നു. യുപി കോണ്‍ഗ്രസ് നേതാക്കളുടെ ഈ പ്രവര്‍ത്തനം കോണ്‍ഗ്രസ് നേതൃത്വത്തെ നിരാശപ്പെടുത്തിയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുപിതയാണെന്നും ഒരു സീനിയര്‍ നേതാവ് പറഞ്ഞു. എന്ത് ലക്ഷ്യവുമായാണോ ഈ പരിപാടി തുടങ്ങിയത് അത് പരാജയപ്പെട്ടു- അദ്ദേഹം പറഞ്ഞു.

    ReplyDelete
  2. അല്ലാ സഖാവെ,

    നമ്മുടെ ലാവ്ലിന്‍ പിണറായി സഖാവ് "അപ്പൊളൊ"യില്‍ പനിക്കും വയറിളക്കത്തിനും ചികില്‍സക്കു പോയപ്പോള്‍, കേരളത്തിലെ ഗവ: ആശുപത്രികള്‍ എല്ലാം പൂട്ടികിടക്കായിരുന്നൊ? അതൊ സഖാവിന്റെ ഇന്‍ഷൂറന്‍സ് അവിടെയെ കിട്ടത്തുള്ളൂ? ഇനീപ്പൊ അവിടെ കുടിച്ച വെള്ളം പൈപ്പിലെ തന്നെയാകുമൊ? അതൊ മിനറല്‍ വാട്ടറൊ?
    ആളുടെ കൂടെ വന്ന മകന്റെ ലണ്ടന്‍ വിദ്യഭ്യാസം എല്ലാം കഴിഞ്ഞല്ലൊ അല്ലേ? കേരളത്തിലെ വിദ്യഭ്യാസ സ്താപനത്തില്‍ ഒന്നുംവിദ്യഭ്യാസം വേണ്ടാ എന്നുള്ളതു ആളുടെ വ്യക്തിപരമായ കാര്യമാണല്ലൊ അല്ലെ?അതിനുള്ള പണമെല്ലാം ഇന്ത്യയില്‍ നിന്നും കൊണ്ട് പോയതൊ അതൊ ലണ്ടണില്‍ നിന്നും അവിടെ താമസിച്ചുണ്ടാക്കിയതൊ? പിന്നെ ആഹാരമെല്ലാം അവിടുത്തെ ബര്‍ഗറും പാസ്തയും ആയിരിക്കും അതൊ ഇന്ത്യന്‍ ഭക്ഷണമൊ?

    സംശയമാണെ....

    ReplyDelete
  3. അല്ലാ,വേ റൊരു സംശയ്മ്ണ്ടേ കൃഷ്ണപ്പിള്ള ഒരു ദിവസം അന്‍പത്‌ അറപതു മയില് നടന്നല്ലേ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയത്,ലണ്ടനിലും ബിലത്തിയിലും പഠിച്ച ഗാന്ധി തോര്‍ത്തുടുത്തു നടന്നു.എന്നാലോ നാട്ടിലെ തോര്‍ത്തുടുത്തവര്‍ക്കെല്ലാം ലണ്ടനിനില്‍ പഠിച്ചൂടാരുന്നോ.ഈ എമ്മെസിനു കണ്ണൂരിലേം ബാലരാമാപുരത്തെം നെയ്ത്തുകാര് നെയ്യുന്ന കൈത്തറി ജുബ്ബ ധരിച്ച്ചാ പോരായിരുന്നോ,ടെര്‍ലിന്‍ ഷര്‍ട്ടിട്ട് അല്ലെ നടന്നത്? നോക്ക് കിളീ ആ ളോഹ ! ഗോപാലന്‍ തിരോന്തരത്തു വന്നത് (ചര്‍ച്ച്ചക്കാ കേട്ടാ)ഏതു തരം കാറിലാന്നറിയാ ? ടെന്റുകെട്ടി മഴയും വെയിലും ചെള്ളും ഈച്ചീം ഒക്കെയാ കൂടെള്ളവര്‍ക്ക്,ചെങ്ങറയിലേ, എന്നിട്ടും നടന്നു വന്നില്ലാ ഗോപാലന്‍.എന്താ നടന്നൂടാരുന്നോ? പഴയ മോഹന്‍ ഗാന്ധി നവഖാലീലെക്ക് നടന്നാ പോയെ,മദാമ്മ കാന്ധിം ചെക്കന്‍ കാന്ധീം റെയില്‍വേ സ്റ്റേഷന്‍ മുറ്റത്തു ഹെലിക്പ്ടരിലു വരും പിന്നെ അബ്ടന്ന് "പാവങ്ങളോടൊപ്പം' ട്രെയിന്‍ റോഡ്‌ ഷൊ..ഇതൊക്കെ സംശ്യാട്ടാ..പിന്നെ സംശയം വരുമ്പോ ഒരു സൈഡ്‌ വലിവുണ്ട്..ക്ഷമി.

    ReplyDelete
  4. alle mickle, ethachan vannalum ammaku thozhiyanennu paranja polayi ithu. ethu kaariyathinu pinarayinte methu keriko ningal...!!!

    ReplyDelete
  5. alla makale,പൂച്ച എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം എലി പുന്നെല്ലു കണ്ടു ഇളിക്കുന്നത് കാണാലോ?

    ReplyDelete