Saturday, October 31, 2009

സംഘട(ട്ട)ന തെരഞ്ഞെടുപ്പ്

കെഎസ് യു തെരഞ്ഞെടുപ്പ് ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല്

കോഴിക്കോട്: കെ.എസ്.യു യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പിനിടെ ഡിസിസി ഓഫീസില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ഡിസിസി പ്രസിഡന്റ് അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൂട്ടത്തല്ല്. എന്‍എസ് യു അയച്ച കേന്ദ്ര നിരീക്ഷകന്‍ ഗുജറാത്തുകാരന്‍ ബൂപന്‍ ഭട്ട് ഇതിനെല്ലാം സാക്ഷിയായി.
ചുമ്മാ ഒരു വ്യായാമത്തിന്
വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെയാണ് തമ്മില്‍ത്തല്ലിനു തുടക്കം. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കെ.എസ്.യു യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പ് രംഗമായിരുന്നു വേദി. പകല്‍ ഒമ്പതുമുതല്‍ 11 വരെയായിരുന്നു നാമനിര്‍ദേശത്തിനുള്ള സമയം. നിശ്ചിത സമയം കഴിഞ്ഞ് ചില കെ.എസ്.യുക്കാര്‍ നോമിനേഷനുമായി എത്തി. ഇത് നേരത്തെ വന്നവര്‍ ചോദ്യം ചെയ്തു. അതോടെ കൂട്ടത്തല്ല് തുടങ്ങി. തങ്ങളുടെ ഗ്രൂപ്പുകാരെ വിജയിപ്പിക്കാന്‍ തമ്പടിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസുകാരും പങ്കാളികളായതോടെ രംഗം സംഘര്‍ഷഭരിതമായി. ഓഫീസിലുണ്ടായിരുന്ന ഡിസിസി പ്രസിഡന്റ് കെ സി അബുവിനെ പ്രവര്‍ത്തകര്‍ വിവരമറിയിച്ചു. പൊല്ലാപ്പിനില്ലെന്നു പറഞ്ഞ് അദ്ദേഹം മുറിയില്‍നിന്ന് ഇറങ്ങിയില്ല. പിന്നീട് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ സംഭവസ്ഥലത്ത് എത്തിച്ചത്. അബുവിന്റെ സാന്നിധ്യത്തിലും സംഘട്ടനം തുടര്‍ന്നു. തല്ലുണ്ടാക്കിയത് എ ഗ്രൂപ്പുകാരാണെന്ന് ഐക്കാരും തിരിച്ചാണെന്ന് എക്കാരും കുറ്റപ്പെടുത്തുന്നു.

ജില്ലയിലെ കോളേജ് യൂണിറ്റ് തെരഞ്ഞെടുപ്പില്‍ ആദ്യത്തേതായിരുന്നു ക്രിസ്ത്യന്‍ കോളേജിലേത്. ആദ്യ തെരഞ്ഞെടുപ്പ് മാതൃകയാക്കണമെന്നും മറ്റെല്ലാ കോളേജിലും ഈ രീതിയിലായിരിക്കണം തെരഞ്ഞെടുപ്പെന്നും യോഗംകൂടി തീരുമാനിച്ചിരുന്നു. കെ.എസ്.യു പ്രവര്‍ത്തകരെ ഡിസിസി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് തീരുമാനമെടുത്തത്.

1 comment:

  1. കെ.എസ്.യു യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പിനിടെ ഡിസിസി ഓഫീസില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ഡിസിസി പ്രസിഡന്റ് അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൂട്ടത്തല്ല്. എന്‍എസ് യു അയച്ച കേന്ദ്ര നിരീക്ഷകന്‍ ഗുജറാത്തുകാരന്‍ ബൂപന്‍ ഭട്ട് ഇതിനെല്ലാം സാക്ഷിയായി.

    ReplyDelete