Wednesday, October 23, 2013

ഭൂമിതട്ടിപ്പ്കേസ് സിബിഐ അന്വേഷിക്കണമെന്ന് കോടതി

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണി കോടതിയെ അറിയിച്ചു.

കേസില്‍ സലീം രാജിന്റെ ഇടപ്പെടലുണ്ടെന്ന ആരോപണം തള്ളികളയാനാവില്ല. കേസ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചു. സലീം രാജിന്റെ ഭാര്യയെ ലാന്‍റ് റവന്യൂ കമ്മീഷന്‍ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത് എന്തിനെന്നും കോടതി ചോദിച്ചു. ഇതേ കുറിച്ച് സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. സലിം രാജ് ഇതിലൊന്നും ഇല്ലെങ്കില്‍ ഇയാള്‍ക്കെതിരെ എന്തിനാണ് ഇത്രയുംപേര്‍ പരാതി നല്‍കുന്നതെന്നും കോടതി ചോദിച്ചു.

ജയിലില്‍ കിടക്കുന്നവര്‍ കേസ് ഒത്തുതീര്‍ക്കുന്നത് എങ്ങിനെയെന്ന് കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കിടക്കുന്ന സരിത നായരും ബിജു രാധാകൃഷ്ണനും എങ്ങിനയാണ് പണം നല്‍കി കേസ് ഒത്തു തീര്‍ക്കുന്നതെന്ന് ഹൈക്കോടതി. കേസ് ഒത്തു തീര്‍ക്കാന്‍ ആരാണ് ഇവര്‍ക്ക് പണം നല്‍കിയതെന്നും ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചു. കോടതിക്ക് പുറത്ത് പണം നല്‍കി രണ്ട് കേസുകള്‍ ഒത്തു തീര്‍പ്പാക്കിയെന്നും ആ കേസിലുള്ള നടപടികള്‍ ഒഴിവാക്കിത്തരണമെന്നും കാണിച്ച് സരിതയും ബിജുവും നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഈ ചോദ്യമുന്നയിച്ചത്.

ജൂഡ് പനയ്ക്കല്‍, വി പി ജോയി എന്നിവര്‍ക്കാണ് പണം നല്‍കി കേസ് ഒത്ത് തീര്‍ത്തത്. പണം ലഭിച്ചതിനാല്‍ കേസ് കേസ് ഒഴിവാക്കിതരണമെന്ന ഇരുവരുടേയും സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രമുഖര്‍ ഉള്‍പ്പെട്ട കേസാണിതെന്നും അങ്ങനെ കോടതിക്ക് പുറത്ത്പണം കൊടുത്ത് തീര്‍പ്പാക്കാനാകില്ലെന്നും കോടതി വിലയിരുത്തി.

deshabhimani

No comments:

Post a Comment