Friday, January 10, 2014

സരിതയുടെ സാരികൾ പിടിച്ചെടുത്തു കൂടെയെന്ന് ഹൈക്കോടതി

കൊച്ചി: സോളാർ കേസിലെ തട്ടിപ്പ് പണം കൊണ്ട്  പ്രതി സരിത എസ് നായർ വാങ്ങിക്കൂട്ടിയ വസ്ത്രങ്ങൾ പിടിച്ചെടുക്കാത്തതെന്തെന്ന് ഹൈക്കോടതി. തട്ടിപ്പിൽ നിന്ന് ലഭിച്ച പതിനൊന്നര ലക്ഷംരൂപയ്ക്ക് വസ്ത്രം വാങ്ങിയെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ അവ പിടിച്ചെടുക്കണമെന്ന് ജ. ഹാരൂൺ അൽ റഷീദ് നിർദേശിച്ചു.  അതോ ജയിലിലും ആഡംബര ജീവിതം നയിക്കാൻ ഉദ്യോഗസ്ഥർ സരിതയ്ക്ക് കൂട്ടുനില്ക്കുകയാണോ എന്ന് കോടതി ആരാഞ്ഞു.

മുഖ്യമന്ത്രിയുടെ മുൻ ഗണ്മാൻ സലീം രാജനെതിരായ ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ജഡ്ജിയുടെ പരാമർശം. പരിഗണിക്കുന്ന കേസുമായി ബന്ധമില്ലാത്ത കാര്യമായതിനാൽ മറൂപടി പറയാനാകില്ലെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഒരു ജഡ്ജി എന്ന് നിലയിൽ തനിക്ക് ഇക്കാര്യങ്ങൾ ആരായാൻ അവകാശമുണ്ടെന്ന് ജ. ഹാറൂൺ അൽ റഷീദ് പ്രതികരിച്ചു.

ഉള്ളി കഴിക്കാതിരുന്നാല്‍ വിലകുറയുമെന്ന് സുപ്രീം കോടതി

ന്യൂഡര്‍ഹി: രണ്ട് മാസത്തേയ്ക്ക് ഉള്ളി കഴിയ്ക്കാതിരുന്നാല്‍ ഉള്ളി വില താനേ കുറയുമെന്ന് സുപ്രീം കോടതി. രാജ്യത്ത് ഉള്ളിയുടെയും പച്ചക്കറികളുടെയും വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ഉള്ളിയുടെയും മറ്റും വില നിയന്ത്രിക്കലല്ല കോടതിയുടെ ജോലിയെന്നും ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഓര്‍മ്മിപ്പിച്ചു. ഇത്തരം ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജികളുടെ ഗണത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

deshabhimani

No comments:

Post a Comment