എണ്പത്തിനാലാം വയസില്‍ ആണ്ടി പെരുമലയന്റെ കലാജീവിതത്തിന് പെരുമചാര്ത്തി കാളന് പുരസ്കാര ബഹുമതി. പേരാമ്പ്ര കുട്ടോത്ത് സ്വദേശിയായ വിഖ്യാത തെയ്യം കലാകാരനാണ് ഗദ്ദികക്കാരന്റെ പേരിലുള്ള വിശിഷ്ടമായ ഈ ആദരം. കേരളത്തിനകത്തും വിദേശത്തുമായി നിരവധി വേദികളില്‍ തെയ്യംകെട്ടിയാടിയ ആണ്ടി പെരുമലയന് കലയ്ക്ക് വേണ്ടി സമര്‍പ്പിതമായ ജീവിതമാണ്. കഴിഞ്ഞ ദിവസമാണ് ഗദ്ദികയിലൂടെ കലാലോകത്ത് പേരുകേട്ട പി കെ കാളന്റെ പേരിലുള്ള പുരസ്കാരത്തിന് അര്‍ഹനായത്.
സ്വാതന്ത്ര്യസമരത്തിന്റെ ആവേശമേറ്റുവാങ്ങിയ പെരുമലയന് വടകരയില്‍ ഗാന്ധിജി എത്തിയപ്പോള്‍ തെയ്യംകെട്ടി ചെണ്ടകൊട്ടി പാട്ടുപാടിയാണ് കാണാന്‍ പോയത്. മലബാറിലെ മുപ്പതോളം ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടിയിട്ടുണ്ട്. തെയ്യംകോപ്പ് നിര്‍മാണം, കുരുത്തോലകൊണ്ടുള്ള അലങ്കാരങ്ങള്‍, ചെണ്ട, അരിപ്പറ, കുറും കുഴല്‍, തോറ്റം, എണ്ണമന്ത്രം, ബലിക്കള, മലയന്‍കെട്ട്, തിയ്യാട്ട് എന്നിവ ചെയ്യുന്നതിലും പ്രഗത്ഭനാണ്. മലബാര്‍ മഹോത്സവം, റിപ്പബ്ലിക്ദിന പരേഡ് പരിപാടികളില്‍ തെയ്യം കെട്ടിയിട്ടുണ്ട്. ഒമാന്‍, ബഹറൈന്‍ എന്നിവിടങ്ങളില്‍, ദൂരദര്ശന്, കൈരളി ടിവി, ഏഷ്യാനെറ്റ് ചാനലുകളില്‍ നിരവധി പരിപാടി അവതരിപ്പിച്ചു. തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയില്‍ തെയ്യം അധ്യാപകനുമാണ്. ഫോക്ലോര് അക്കാദമി അവാര്‍ഡ് 2003-ല്‍, 2010-ല്‍ ഫോക്ലോര് അക്കാദമി ഫെലോഷിപ്പ്, പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക താളം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, ലളിത കലാഅക്കാദമി ബഹുമതികള്‍ ആണ്ടി പെരുമലയന്റെ കലാജീവീതത്തിന് ലഭിച്ച അംഗീകാരങ്ങളാണ്.
deshabhimani
No comments:
Post a Comment