Friday, January 17, 2014

രാഹുലിന്റെ തുള്ളിമരുന്നും വിവാദത്തില്‍

ആലപ്പുഴ: കേരള സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധി തുള്ളിമരുന്ന് നല്‍കിയതും വിവാദമാകുന്നു.തുറവൂര്‍ താലുക്കാശുപത്രിയിലാണ് രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചത്. അവിടെയുണ്ടായിരുന്ന ഒരു പിഞ്ചുകുട്ടിക്ക് പോളിയോ മരുന്ന് നല്‍കിയത് വലിയ വാര്‍ത്തയുമായിരുന്നു. എന്നാല്‍ ഇത്തരമൊരു പരിപാടി ജില്ല മെഡിക്കല്‍ ഓഫീസറോ മറ്റ് ഉന്നത അധികാരികളുടേയോ അറിവോടെയായിരുന്നില്ല. ഇക്കാര്യം ഡിഎംഒ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ ആശുപത്രി അധികൃതരോട് വിശദീകരണം തേടുമെന്നും ആലപ്പുഴ ഡിഎംഒ പറഞ്ഞു.

നിലവില്‍ പോളിയോ വിതരണത്തിന്റെ ഉദ്ഘാടനത്തിനാണ് ഉദ്ഘാടകന്‍ പോളിയോ നല്‍കാറുള്ളത്. എന്നാല്‍ അന്ന് അത്തരം ഒരു പരിപാടിയും ആശുപത്രിയില്‍ സംഘടിപ്പിച്ചിരുന്നില്ല. രാഹുല്‍ഗാന്ധിക്ക് ഒരു ആശുപത്രി കാണണമെന്ന് ആവശ്യപ്പെടുകയും അതിന് വേണ്ടി കൊണ്ടുപോയതുമാണെന്നാണ് ലഭിച്ച വിവരമെന്നും ഡിഎംഒ അറിയിച്ചു.

deshabhimani

No comments:

Post a Comment