കാലിക്കറ്റില്‍ എസ്എഫ്ഐയ്ക്ക് ഉജ്ജ്വല നേട്ടം
കോഴിക്കോട് > കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐക്ക് തകര്‍പ്പന്‍ ജയം. അഞ്ച് ജില്ലകളിലായി സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കോളേജുകളില്‍ 123 ല്‍ 79 ഇടത്ത് എസ്എഫ്ഐ ഭൂരിപക്ഷം നേടി.
മലപ്പുറമൊഴികെ എല്ലാ ജില്ലകളിലും ഭൂരിപക്ഷം കോളേജും എസ്എഫ്ഐയ്ക്കാണ്. മലപ്പുറത്തും സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 46 ല്‍ 14 കോളേജില്‍ ഭരണം പിടിച്ചു. ഇതില്‍ പലതും എംഎസ്എഫ് കുത്തക തകര്‍ത്താണ് വിജയം. കെഎസ്‌യു-എംഎസ്എഫ് കൂട്ടുകെട്ടിനെയും എബിവിപി, എസ്എഐഒ, ക്യാമ്പസ് ഫ്രണ്ട് വര്‍ഗീയ ശക്തികളെയും മറികടന്നാണ് സര്‍വ്വകലാശാലയില്‍ പലയിടത്തും എസ്എഫ്ഐ വിജയം നേടിയത.്
സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കോളേജുകളില്‍ വയനാട്ടില്‍ എട്ടില്‍ ആറിലും കോഴിക്കോട്ട് 33ല്‍ 22 ലും പാലക്കാട്ട് 28ല്‍ 21ലും തൃശൂരില്‍ 18ല്‍ 16ലും എസ്എഫ്ഐയ്ക്കാണ് വിജയം.
കോഴിക്കോട്
ജില്ലയിലെ 38 യുയുസിമാരില്‍ 30ഉം എസ്എഫ്ഐ സ്വന്തമാക്കി.
സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 33 കോളേജുകളില്‍ 22ഉം എസ്എഫ്ഐ നേടി. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മടപ്പള്ളി ഗവ. കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, മുചുകുന്ന് എസ്എആര്‍ബിടിഎം കോളേജ്, ഒഞ്ചിയം മുക്കാളി സിഎസ്ഐ, മൊകേരി ഗവ. കോളേജ്, ചേളന്നൂര്‍ എസ്എന്‍ കോളേജ്, എസ്എന്‍ സെല്‍ഫ് ഫിനാന്‍സിങ് കോളേജ്, ബാലുശേരി ഗവ. കോളേജ്, ഗോകുലം ആര്‍ട്സ് കോളേജ്, പേരാമ്പ്ര സികെജി കോളേജ്, ഗവ. കോളേജ് കുന്നമംഗലം, നാദാപുരം ഐഎച്ച്ആര്‍ഡി കോളേജ്, കൊയിലാണ്ടി എസ്എന്‍ഡിപി കോളേജ്, കിളിയനാട് ഐഎച്ച്ആര്‍ഡി കോളേജ്, എസ്എന്‍ കോളേജ് വടകര, ഗവ. കോളേജ് കൊടുവള്ളി, പി കെ ആര്‍ട്സ് കോളേജ് മാത്തറ, കുറ്റ്യാടി സഹകരണ കോളേജ് എന്നിവിടങ്ങളില്‍ യൂണിയന്‍ എസ്എഫ്ഐക്കാണ്.
യുഡിഎസ്എഫ് ഭരിച്ചിരുന്ന ഒഞ്ചിയം മുക്കാളി സിഎസ്ഐ കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന നാദാപുരം ഗവ. കോളേജ്, കൊയിലാണ്ടി ഗുരുദേവ കോളേജ് എന്നിവിടങ്ങളിലും യൂണിയന്‍ എസ്എഫ്ഐക്കാണ്.മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട ചെയര്‍മാന്‍ സീറ്റടക്കം തിരിച്ചുപിടിച്ച് ഉജ്വല മുന്നേറ്റമാണ് എസ്എഫ്ഐ നടത്തിയത്.
താമരശേരി ഐഎച്ച്ആര്‍ഡി കോളേജില്‍ കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട യുയുസി എസ്എഫ്ഐ സ്വന്തമാക്കി. ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളും എസ്എഫ്ഐക്കാണ്. മുക്കം ഡോണ്‍ ബോസ്കോയിലും ജെഡിടി ആര്‍ട്സ് കോളേജിലും ആദ്യമായി യുയുസി സീറ്റ് എസ്എഫ്ഐ നേടി.
കുന്നമംഗലം സാവിത്രി സാബു കോളേജിലും യുയുസി എസ്എഫ്ഐക്കാണ്. എംഎസ്എഫ് ശക്തികേന്ദ്രമായ കൊയിലാണ്ടി ഇലാഹിയ കോളേജില്‍ മൂന്ന് സീറ്റ് എസ്എഫ്ഐ നേടി. പാര്‍ലമെന്ററി രീതിയില്‍ തെരഞ്ഞെടുപ്പ് നടന്ന ഫാറൂഖ് കോളേജില്‍ 53 ക്ളാസ് പ്രതിനിധികള്‍ എസ്എഫ്ഐ സ്വന്തമാക്കി. ജനറല്‍ സീറ്റുകളില്‍ രണ്ട് മുതല്‍ ഏഴ് വരെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ യുഡിഎസ്എഫിനാണ് യൂണിയന്‍. മുക്കം എംഎഎംഒ കോളേജില്‍ മൂന്ന് അസോസിയേഷന്‍ സീറ്റുകള്‍ എസ്എഫ്ഐ നേടി. എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.
പാലക്കാട്
പാലക്കാട് ജില്ലയില്‍ കഴിഞ്ഞതവണ കെഎസ്യു, എംഎസ്എഫ് സഖ്യം തൂത്തുവാരിയ പല കോളേജുകളിലും ഇത്തവണ എസ്എഫ്ഐ മുഴുവന്‍ സീറ്റും നേടി. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന 28 കോളേജുകളില്‍ 21ലും യൂണിയന്‍ എസ്എസഫ്ഐ നേടി. 36 യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍മാരില്‍ 28ഉം എസ്എഫ്ഐക്കാണ്. നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചപ്പോള്‍ത്തന്നെ ഗവ. കോളേജ് ചിറ്റൂര്‍, ശ്രീകൃഷ്ണപുരം വിടിബി കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ തവണ കെഎസ്യു എബിവിപി സഖ്യം ഭരിച്ച തുഞ്ചത്തെഴുത്തച്ഛന്‍ കോളേജ്, എംഎസ്എഫ് കെഎസ്യു സഖ്യം വിജയിച്ച മണ്ണാര്‍ക്കാട് എംഇഎസ്, കെഎസ്യുവിന്റെ കൈയിലുണ്ടായിരുന്ന അട്ടപ്പാടി ഐഎച്ച്ആര്‍ഡി, ഗവണ്‍മെന്റ് കോളേജ് അഗളി, എബിവിപി ജയിച്ച കല്ലേപ്പുള്ളി ഐഎച്ച്ആര്‍ഡി, എംഎസ്എഫ്കെഎസ്‌യു വിജയിച്ച ചെര്‍പ്പുളശേരി സിസിഎസ്ടി കോളേജ്, പുതിയതായി തെരഞ്ഞെടുപ്പ് നടന്ന പത്തിരിപ്പാല ഗവണ്‍മെന്റ് കോളേജ്, കഴിഞ്ഞതവണ തെരഞ്ഞെടുപ്പ് നടക്കാതിരുന്ന ആലത്തൂര്‍ എസ്എന്‍ കോളേജ് എന്നിവിടങ്ങളില്‍ എസ്എഫ്ഐ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.
മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുശേഷം മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. തുടര്‍ച്ചയായി 11ാംവര്‍ഷവും ആലത്തൂര്‍ എസ്എന്‍ കോളേജില്‍ എസ്എഫ്ഐ വിജയിച്ചു. കഴിഞ്ഞതവണ മാനേജ്മെന്റിന്റെ നിലപാടിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കാതെപോയതിന് ഇത്തവണ വിദ്യാര്‍ഥികള്‍ എസ്എസഫ്ഐക്ക് വിജയം സമ്മാനിച്ച് പ്രതികാരം ചെയ്തു. നാടിന്റെ തുടിപ്പറിയുന്ന എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളേയും ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്തു.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ എസ്എഫ്ഐക്ക് ചരിത്ര വിജയം. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടന്ന ജില്ലയിലെ 18 കോളേജില്‍ 16ലും എസ്എഫ്ഐ വിജയക്കൊടിപ്പാറിച്ചു. പതിനൊന്ന് കോളേജില്‍ മുഴുവന്‍ സീറ്റും നേടി നൂറുശതമാനം വിജയം നേടിയപ്പോള്‍, അഞ്ചു കോളേജില്‍ യൂണിയനുകളും എസ്എഫ്ഐക്കൊപ്പം നിന്നു.
കേരളവര്‍മ കോളേജ്, സെന്റ് അലോഷ്യസ്, എസ്എന്‍ അഡ്വാന്‍സ്ഡ് നാട്ടിക, എംഇഎസ് അസ്മാബി, ശ്രീകൃഷ്ണ ഗുരുവായൂര്‍, എംഡി പഴഞ്ഞി, എംഒസി അക്കിക്കാവ്, ചിറ്റിലപ്പിള്ളി ഐഇഎസ് എന്‍ജിനിയറിങ്, മദര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പെരുവല്ലൂര്‍, ഗവ. കോളേജ് പനമ്പിള്ളി, ഗവ. കോളേജ് കുട്ടനെല്ലൂര്‍ എന്നീ കോളേജുകളിലെ മുഴുവന്‍ സീറ്റും എസ്എഫ്ഐ തൂത്തുവാരി.
ഐഎച്ച്ആര്‍ഡി നാട്ടിക, ഐഎച്ച്ആര്‍ഡി ചേലക്കര, ഗവ. കോളേജ് കിള്ളിമംഗലം, തരുണല്ലൂര്‍ കോളേജ്, കെകെടിഎം എന്നീ കോളേജുകളിലാണ് ഭൂരിപക്ഷം സീറ്റും നേടിയെടുത്തത്. ഇതില്‍ മുഴുവന്‍ സീറ്റുംനേടി മദര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ എംഎസ്എഫില്‍നിന്ന് എസ്എഫ്ഐ തിരിച്ചുപിടിക്കുകയായിരുന്നു.
നാട്ടിക എസ്എന്‍ കോളേജില്‍ മാനേജ്മെന്റും പ്രിന്‍സിപ്പല്‍ അനിതാ ശങ്കറിന്റെ നേതൃത്വത്തില്‍ ഒരു സംഘം അധ്യാപകരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. വിദ്യാര്‍ഥികളുടെ ജനാധിപത്യാവകാശം ഇല്ലാതാക്കി പ്രിന്‍സിപ്പലിന്റെ നോമിനികളെ പ്രധാന സ്ഥാനങ്ങളില്‍ തിരുകിക്കയറ്റുകയായിരുന്നു. എല്ലാ എതിര്‍പ്പുകളും അതിജീവിച്ച് യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലറായി എസ്എഫ്ഐയുടെ ഹീരയെ വിദ്യാര്‍ഥികള്‍ വിജയിപ്പിക്കുകയും ചെയ്തു.
വയനാട്
വയനാട് ജില്ലയില്‍ സര്‍വ്വകലാശാലയുടെ പരിധിയില്‍ വരുന്ന അഞ്ച് ജില്ലകളിലെ ബഹുഭൂരിപക്ഷം കോളേജുകളും എസ്എഫ്ഐ നേടി. എംഎസ്എഫിന്റെയും കെഎസ്യുവിന്റെ വര്‍ഷങ്ങളായുള്ള ആധിപത്യത്തിന് വിരാമമിട്ട് പലകോളേജ് യൂണിയനുകളും എസ്എഫ്ഐ പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് നടന്ന എട്ടുകോളേജുകളില്‍ ആറിലും യൂണിയന്‍ ഭരണം എസ്എഫ്ഐ നേടി. മറ്റ് രണ്ട് കോളേജുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച നേട്ടമാണ് എസ്എഫ്ഐ കൈവരിച്ചത്. 11 യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍മാരില്‍ എട്ടും എസ്എഫ്ഐക്കാണ്. ജില്ലയില്‍ ഭൂരിഭാഗം കോളേജുകളിലും കെഎസ്യു എംഎസ്എഫ് മുന്നണിയായി മത്സരിച്ചപ്പോള്‍ ചിലകോളേജുകളില്‍ എസ്എഫ്ഐയെ പരാജയപ്പെടുത്താന്‍ എബവിപിയുമായും കെഎസ്യു സഖ്യത്തിലേര്‍പ്പെട്ടു.
ബത്തേരി സെന്റമേരീസ് കോളേജിലും ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന പുല്‍പ്പള്ളി ജയശ്രി കോളേജിലും മുഴുവന്‍ സീറ്റും എസ്എഫ്ഐ തൂത്തുവാരി. മീനങ്ങാടി ഐഎച്ച്ആര്‍ഡിയില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേരത്തേ എതിരില്ലാതെ വിജയിച്ചിരുന്നു. കല്‍പ്പറ്റ എന്‍എംഎഎസ്എം കോളേജില്‍ ഒന്നൊഴിച്ചുള്ള എല്ലാ മേജര്‍ സീറ്റും എസ്എഫ്ഐ നേടിയപ്പോള്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ഒമ്പത് ജനറല്‍ സീറ്റുകളില്‍ ഏഴും എസ്എഫ്ഐയ്ക്കാണ്. കഴിഞ്ഞവര്‍ഷം എസ്എഫ്ഐക്ക് ഇവിടെ നാലു സീറ്റ് മാത്രമാണ് ലഭിച്ചത്. ബത്തേരി ഡോണ്‍ബോസ്ക്കോ കോളേജില്‍ ഭൂരിഭാഗം സീറ്റും എസ്എഫ്ഐക്ക് നേടാനായി. എംഎസ്എഫിന്റെ ശക്തികേന്ദ്രമായായിരുന്ന മുട്ടില്‍ ഡബ്ളുഎംഒ കോളേജില്‍ യുയുസി, ജോ.സെക്രട്ടറി സ്ഥാനങ്ങള്‍ വിജയിച്ച് എസ്എഫ്ഐ കരുത്തുകാട്ടി.
പനമരം സിഎം കോളേജില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ എസ്എഫ്ഐക്ക് ലഭിച്ചു. വിജയിച്ച എസഎഫ്ഐ സ്ഥാനാര്‍ഥികളെ ആനയിച്ച് വിവിധ കേന്ദ്രങ്ങളില്‍ ആഹ്ളാദ പ്രകടനം നടന്നു.
മലപ്പുറം
മലപ്പുറം ജില്ലയിലും എസ്എഫ്ഐക്ക് മികച്ച മുന്നേറ്റം. എംഎസ്എഫ് കെഎസ്യു സഖ്യത്തില്‍നിന്ന് ആറ് കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. മലപ്പുറം ഗവ. കോളേജ്, തവനൂര്‍ ഗവ. കോളേജ്, ചുങ്കത്തറ മാര്‍ത്തോമ കോളേജ്, എസ്എന്‍ഡിപി കോളേജ് പെരിന്തല്‍മണ്ണ, സഫ കോളേജ് വളാഞ്ചേരി, ജെഎം കോളേജ് തിരൂര്‍ എന്നിവയാണ് പിടിച്ചെടുത്തത്. പുതുതായി തെരഞ്ഞെടുപ്പ് നടന്ന തവനൂര്‍ ഗവ. കോളേജ്, പൊന്നാനി എംടിഎം കോളേജുകളിലും എസ്എഫ്ഐ നേടി.
മലപ്പുറം ഗവ. കോളേജില്‍ എസ്എഫ്ഐക്ക് ചരിത്രവിജയമാണ്. 2009ന് ശേഷം ആദ്യമായാണ് ഇവിടെ എസ്എഫ്ഐ യൂണിയന്‍. ഒമ്പതില്‍ അഞ്ച് ജനറല്‍ സീറ്റും എസ്എഫ്ഐ നേടി.
മഞ്ചേരി എന്‍എസ്എസ് കോളേജ് തുടര്‍ച്ചയായി 38ാം വര്‍ഷവും എസ്എഫ്ഐ നിലനിര്‍ത്തി.
സിപിഎ വളാഞ്ചേരി, ടിഎംജി തിരൂര്‍, എംഇഎസ് പൊന്നാനി, ഐഡിയല്‍ എടപ്പാള്‍, മലപ്പുറം ഐഎച്ച്ആര്‍ഡി എന്നീ കോളേജുകളും എസ്എഫ്ഐ നേടി.
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ എസ്എഫ്ഐക്ക് ഹാട്രിക് ജയമാണ്. തിരൂര്‍ പരന്നേക്കാട് ജെഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും മുഴുവന്‍ സീറ്റും എസ്എഫ്ഐ തൂത്തുവാരി.
പൊന്നാനി എംഇഎസ് കോളേജില്‍ പതിമൂന്നാം തവണയാണ് എസ്എഫ്ഐ വിജയിക്കുന്നത്.
മൂത്തേടം ഫാത്തിമ കോളേജില്‍ എട്ട് ജനറല്‍ സീറ്റുകളില്‍ എസ്എഫ്ഐ മൂന്നും എംഎസ്എഫ് നാലും നേടിയപ്പോള്‍ കെഎസ്യു ഒരുസീറ്റിലൊതുങ്ങി.
പാലേമാട് ശ്രീവിവേകാനന്ദ കോളേജ് പാര്‍ലമെന്റിലേക്ക് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മികച്ച വിജയം നേടി. എന്നാല്‍ തുടര്‍ന്ന് നടന്ന യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കെഎസ്യു എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലമാക്കി. പിന്നീട് സംഘര്‍ഷം ഉടലെടുത്തു. റിട്ടേണിങ് ഓഫീസര്‍ തെരഞ്ഞെടുപ്പ് മറ്റൊരുദിവസത്തേക്ക് മാറ്റിവച്ചതായി അറിയിച്ചു.
കൊണ്ടോട്ടി ഐഎച്ച്ആര്‍ഡി കോളേജില്‍ മത്സരിച്ച ഒമ്പത് സീറ്റില്‍ എട്ടും നേടി എസ്എഫ്ഐ ചരിത്രവിജയം കരസ്ഥമാക്കി.
താനൂര്‍ ഗവ. കോളേജ് യൂണിയന്‍ എസ്എഫ്ഐ പിടിച്ചെടുത്തു. നാല് ജനറല്‍ സീറ്റുകള്‍ നേടിയാണ് എസ്എഫ്ഐ, യുഡിഎസ്എഫില്‍നിന്നും യൂണിയന്‍ പിടിച്ചെടുത്തത്. ബാക്കിയുള്ള മൂന്ന് സീറ്റ് യുഡിഎസ്എഫും ഒരു സീറ്റ് എബിവിപിയും നേടി. കോളേജ് ആരംഭിച്ചശേഷം രണ്ടാമത് തെരഞ്ഞെടുപ്പാണിത്. ആദ്യതെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് സംഖ്യം വിജയിച്ചു. ഒരു സീറ്റ് മാത്രമായിരുന്നു ലഭിച്ചത്.
കലിക്കറ്റ് എസ്എഫ്ഐ തൂത്തുവാരി
തൃശൂര്‍ > കലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിലെ കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് ചരിത്ര വിജയം. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടന്ന ജില്ലയിലെ 18 കോളേജില്‍ 16ലും എസ്എഫ്ഐ വിജയക്കൊടിപ്പാറിച്ചു. പതിനൊന്ന് കോളേജില്‍ മുഴുവന്‍ സീറ്റും നേടി നൂറുശതമാനം വിജയം നേടിയപ്പോള്‍, അഞ്ചു കോളേജില്‍ യൂണിയനുകളും എസ്എഫ്ഐക്കൊപ്പം നിന്നു. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് കെട്ടുകഥകളും വര്‍ഗീയവാദികളുടെ ആക്രമണങ്ങളും അവിശുദ്ധകൂട്ടുകെട്ടും തള്ളിക്കളഞ്ഞാണ് വിദ്യാര്‍ഥിസമൂഹം എസ്എഫ്ഐയെ അധികാരം ഏല്‍പ്പിച്ചത്.
കേരളവര്‍മ കോളേജ്, സെന്റ് അലോഷ്യസ്, എസ്എന്‍ അഡ്വാന്‍സ്ഡ് നാട്ടിക, എംഇഎസ് അസ്മാബി, ശ്രീകൃഷ്ണ ഗുരുവായൂര്‍, എംഡി പഴഞ്ഞി, എംഒസി അക്കിക്കാവ്, ചിറ്റിലപ്പിള്ളി ഐഇഎസ് എന്‍ജിനിയറിങ്, മദര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പെരുവല്ലൂര്‍, ഗവ. കോളേജ് പനമ്പിള്ളി, ഗവ. കോളേജ് കുട്ടനെല്ലൂര്‍ എന്നീ കോളേജുകളിലെ മുഴുവന്‍ സീറ്റും എസ്എഫ്ഐ തൂത്തുവാരി. ഐഎച്ച്ആര്‍ഡി നാട്ടിക, ഐഎച്ച്ആര്‍ഡി ചേലക്കര, ഗവ. കോളേജ് കിള്ളിമംഗലം, തരുണല്ലൂര്‍ കോളേജ്, കെകെടിഎം എന്നീ കോളേജുകളിലാണ് ഭൂരിപക്ഷം സീറ്റും നേടിയെടുത്തത്. ഇതില്‍ മുഴുവന്‍ സീറ്റുംനേടി മദര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ എംഎസ്എഫില്‍നിന്ന് എസ്എഫ്ഐ തിരിച്ചുപിടിക്കുകയായിരുന്നു.
നാട്ടിക എസ്എന്‍ കോളേജില്‍ മാനേജ്മെന്റും പ്രിന്‍സിപ്പല്‍ അനിതാ ശങ്കറിന്റെ നേതൃത്വത്തില്‍ ഒരു സംഘം അധ്യാപകരും ചേര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. വിദ്യാര്‍ഥികളുടെ ജനാധിപത്യാവകാശം ഇല്ലാതാക്കി പ്രിന്‍സിപ്പലിന്റെ നോമിനികളെ പ്രധാന സ്ഥാനങ്ങളില്‍ തിരുകിക്കയറ്റുകയായിരുന്നു. എല്ലാ എതിര്‍പ്പുകളും അതിജീവിച്ച് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി എസ്എഫ്ഐയുടെ ഹീരയെ വിദ്യാര്‍ഥികള്‍ വിജയിപ്പിക്കുകയും ചെയ്തു. "കമ്പോള വിദ്യാഭ്യാസത്തിനും വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പരാജയം മുന്‍കൂട്ടികണ്ട കെഎസ്യു- എബിവിപി-എഐഎസ്എഫ് അവിശുദ്ധസഖ്യം ചേര്‍ന്നാണ് മിക്ക കോളേജുകളിലും എസ്എഫ്ഐക്കെതിരെ മത്സരിച്ചത്. പിലയിടങ്ങളിലും ഈ സഖ്യത്തിന് നൂറില്‍ താഴെ വോട്ടുമാത്രമാണ് ലഭിച്ചത്. എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്ത് ജില്ലയില്‍ വന്‍ വിജയം നല്‍കിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാ പ്രസിഡന്റ് കെ എസ് സെന്തില്‍ കുമാര്‍, സെക്രട്ടറി കെ എസ് റോസല്‍രാജ് എന്നിവര്‍ അഭിവാദ്യം ചെയ്തു. ബുധനാഴ്ച മുഴുവന്‍ കോളേജുകളിലും വിജയാഹ്ലാദ പ്രകടനം നടത്തണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
എസ്എഫ്ഐക്ക് ഉജ്വല വിജയം
പാലക്കാട് > കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തിളക്കമാര്‍ന്ന വിജയം. കഴിഞ്ഞതവണ കെഎസ്യു, എംഎസ്എഫ് സഖ്യം തൂത്തുവാരിയ പല കോളേജുകളിലും ഇത്തവണ എസ്എഫ്ഐ മുഴുവന്‍ സീറ്റും നേടി. കമ്പോളവിദ്യാഭ്യാസത്തിനും വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ എസഎഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്ന 28 കോളേജുകളില്‍ 21ലും യൂണിയന്‍ എസ്എസഫ്ഐ നേടി. 36 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 28ഉം എസ്എഫ്ഐക്കാണ്. നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചപ്പോള്‍ത്തന്നെ ഗവ. കോളേജ് ചിറ്റൂര്‍, ശ്രീകൃഷ്ണപുരം വിടിബി കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണ കെഎസ്യു- എബിവിപി സഖ്യം ഭരിച്ച തുഞ്ചത്തെഴുത്തച്ഛന്‍ കോളേജ്, എംഎസ്എഫ്- കെഎസ്യു സഖ്യം വിജയിച്ച മണ്ണാര്‍ക്കാട് എംഇഎസ്, കെഎസ്യുവിന്റെ കൈയിലുണ്ടായരുന്ന അട്ടപ്പാടി ഐഎച്ച്ആര്‍ഡി, ഗവണ്‍മെന്റ് കോളേജ് അഗളി, എബിവിപി ജയിച്ച കല്ലേപ്പുള്ളി ഐഎച്ച്ആര്‍ഡി, എംഎസ്എഫ്-കെഎസ്യു വിജയിച്ച ചെര്‍പ്പുളശേരി സിസിഎസ്ടി കോളേജ്, പുതിയതായി തെരഞ്ഞെടുപ്പ് നടന്ന പത്തിരിപ്പാല ഗവണ്‍മെന്റ് കോളേജ്, കഴിഞ്ഞതവണ തെരഞ്ഞെടുപ്പ് നടക്കാതിരുന്ന ആലത്തൂര്‍ എസ്എന്‍ കോളേജ് എന്നിവിടങ്ങളില്‍ എസ്എഫ്ഐ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുശേഷം മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. തുടര്‍ച്ചയായി 11-ാംവര്‍ഷവും ആലത്തൂര്‍ എസ്എന്‍ കോളേജില്‍ എസ്എഫ്ഐ വിജയിച്ചു. കഴിഞ്ഞതവണ മാനേജ്മെന്റിന്റെ നിലപാടിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കാതെപോയതിന് ഇത്തവണ വിദ്യാര്‍ഥികള്‍ എസ്എസഫ്ഐക്ക് വിജയം സമ്മാനിച്ച് പ്രതികാരം ചെയ്തു. നാടിന്റെ തുടിപ്പറിയുന്ന എസ്എഫ്ഐയെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളേയും ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്തു.
എംഇഎസ് കല്ലടിയില്‍ ചരിത്രവിജയം
മണ്ണാര്‍ക്കാട് > എംഇഎസ് കല്ലടി കോളേജില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം. ഒമ്പത് പ്രധാന സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ എംഎസ്എഫിന് കനത്ത തിരിച്ചടി നല്‍കി. സംസ്ഥാനഭരണത്തിന്റെ മറവില്‍ കോളേജിലും പരിസരത്തും ഗ്യാങ് ആക്രമണവും വര്‍ഗീയവല്‍ക്കരണവും നടത്തിയവരെ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍നിന്ന് തൂത്തെറിഞ്ഞു. 20 വര്‍ഷത്തിനുശേഷം 2013ലാണ് എസ്എഫ്ഐ ജയിച്ചത്. തുടര്‍ന്ന് ഇത്തവണയും വിജയം ആവര്‍ത്തിച്ചു. എം കെ അബ്ദുള്‍ ബായിസ്(ചെയര്‍മാന്‍), ശ്രീലക്ഷ്മി(വൈസ് ചെയര്‍മാന്‍), കെ ശ്രീറാം(ജനറല്‍ സെക്രട്ടറി), ഷൈമ(ജോ.സെക്രട്ടറി),അജമല്‍ റഷീദ്, കെ അനുരാജ്(യുയുസി),മുഹമ്മദ് ഫാസില്‍(ജനറല്‍ ക്യാപ്റ്റന്‍), എംടി രാഹുല്‍(ഫൈനാന്‍സ് സെക്രട്ടറി),ബഷിറുദ്ദീന്‍(മാഗസിന്‍ എഡിറ്റര്‍).52 ക്ലാസുകളില്‍ 26 സീറ്റും എസ്എഫ്ഐ നേടി. മറുപക്ഷത്തിന് 20വോട്ട് മാത്രമാണ് ലഭിച്ചത്.എസ്എഫ്ഐസ്ഥാനാര്‍ഥികള്‍ 27വോട്ട് നേടിയാണ് ജയിച്ചത്. എന്നാല്‍, പരാജയത്തിന്റെ നാണക്കേട് മറയ്ക്കാന്‍ എംഎസ്എഫുകാര്‍ കള്ളംപ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കെഎസ്യുവുമായി എസ്എഫ്ഐ സഖ്യമുണ്ടാക്കിയെന്നാണ് പ്രചാരണം നടത്തുന്നത്. അത്തരം സഖ്യമോ ചര്‍ച്ചയോ ഉണ്ടായിട്ടില്ലെന്ന് എസ്എഫ്ഐ നേതാക്കള്‍ അറിയിച്ചു.
എബിവിപിയെ തൂത്തെറിഞ്ഞു
പാലക്കാട് > കേന്ദ്രഭരണത്തിന്റെ മറവില്‍ വര്‍ഗീയത പ്രചരിപ്പിച്ച്ക്യാമ്പസില്‍ സ്ഥാനമുറപ്പിക്കാനിറങ്ങിയ ബിജെപി വിദ്യാര്‍ഥിസംഘടനയായ എബിവിപിയെ, നാളത്തെ പൗരന്മാരായ കോളേജ് വിദ്യാര്‍ഥികള്‍ തൂത്തെറിഞ്ഞു. ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 28 കോളേജുകളില്‍ ഒന്നില്‍പ്പോലും എബിവിപിക്ക് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്ല. കഴിഞ്ഞ തവണ നേടിയ പല സീറ്റുകളും നഷ്ടമാകുകയും ചെയ്തു. പാലക്കാട് വിക്ടോറിയ, ഷൊര്‍ണൂര്‍ എസ്എന്‍, കൊഴിഞ്ഞാമ്പാറ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ എബിവിപിക്ക് സീറ്റുണ്ടായിരുന്നത് ഇത്തവണ നഷ്ടമായി. കെഎസ്യു സഖ്യത്തില്‍ ഭരിച്ച എലവഞ്ചേരി തുഞ്ചത്തെഴുത്തച്ഛന്‍ കോളേജില്‍ ഇത്തവണ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേടി. കല്ലേപ്പുള്ളി ഐഎച്ച്ആര്‍ഡി കോളേജില്‍ കഴിഞ്ഞതവണ മുഴുവന്‍ സീറ്റും എബിവിപിക്ക് ആയിരുന്നു. ഇത്തവണ ഒരു സീറ്റിലൊതുങ്ങി. മിസ്കോളിലൂടെയും മറ്റും സംഘപരിവാരത്തിലേക്ക് പുതുതലമുറയെ ക്ഷണിക്കുന്ന വര്‍ഗീയസംഘടനക്ക് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിപ്പിടിച്ച മതേതരനിലപാട് കനത്ത തിരിച്ചടിയായി.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ; ജില്ലയില്‍ 14 യൂണിയനുകളില്‍ എസ്എഫ്ഐ;
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ; ജില്ലയില്‍ 14 യൂണിയനുകളില്‍ എസ്എഫ്ഐ; മലപ്പുറം ഗവ. കോളേജില്‍ ചര�� മലപ്പുറം > കലിക്കറ്റ് സര്‍വകലാശാലാ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് മികച്ച മുന്നേറ്റം. എംഎസ്എഫ് - കെഎസ്യു സഖ്യത്തില്‍നിന്ന് ആറ് കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. മലപ്പുറം ഗവ. കോളേജ്, തവനൂര്‍ ഗവ. കോളേജ്, ചുങ്കത്തറ മാര്‍ത്തോമ കോളേജ്, എസ്എന്‍ഡിപി കോളേജ് പെരിന്തല്‍മണ്ണ, സഫ കോളേജ് വളാഞ്ചേരി, ജെഎം കോളേജ് തിരൂര്‍ എന്നിവയാണ് പിടിച്ചെടുത്തത്. പുതുതായി തെരഞ്ഞെടുപ്പ് നടന്ന തവനൂര്‍ ഗവ. കോളേജ്, പൊന്നാനി എംടിഎം കോളേജുകളിലും എസ്എഫ്ഐ നേടി.
മലപ്പുറം ഗവ. കോളേജില്‍ എസ്എഫ്ഐക്ക് ചരിത്രവിജയമാണ്. 2009ന് ശേഷം ആദ്യമായാണ് ഇവിടെ എസ്എഫ്ഐ യൂണിയന്‍. ഒമ്പതില്‍ അഞ്ച് ജനറല്‍ സീറ്റും എസ്എഫ്ഐ നേടി. ഭാരവാഹികള്‍: വൈസ് ചെയര്‍മാന്‍- ടി അമൃത, ജോ. സെക്രട്ടറി- രേഷ്മ രാമകൃഷ്ണന്‍, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി- സി അരുണ്‍രാജ്, ജനറല്‍ ക്യാപ്റ്റന്‍- അബ്ദുള്‍റഷീദ്, എഡിറ്റര്‍- സി വി ഹരിഗോവിന്ദ്. എംഎസ്എഫിന്റെ അഹങ്കാരത്തിനും വര്‍ഗീയനിറം കലര്‍ത്തിയ പ്രചാരണത്തിനും തിരിച്ചടിയാണ് ഈ വിജയം. മഞ്ചേരി എന്‍എസ്എസ് കോളേജ് തുടര്‍ച്ചയായി 38-ാം വര്‍ഷവും എസ്എഫ്ഐ നിലനിര്‍ത്തി. ഭാരവാഹികള്‍: അരുണ്‍സായ് ഗോഗുല്‍ (ചെയര്‍മാന്‍), കെ ജിത്തുമോള്‍ (വൈസ് ചെയര്‍പേഴ്സണ്‍), സി അഖില്‍ (ജനറല്‍ സെക്രട്ടറി), യു ആതിര (ജോയിന്റ് സെക്രട്ടറി), ജിതിന്‍ (ജനറല്‍ ക്യാപ്റ്റന്‍), അജയ്ഘോഷ് (ഫൈന്‍ ആര്‍ട്സ്), ആര്‍ രാഹുല്‍ (മാഗസിന്‍ എഡിറ്റര്‍), വി എ മിഥുന, റഹന, ടി പി സബിന (യുയുസി). സിപിഎ വളാഞ്ചേരി, ടിഎംജി തിരൂര്‍, എംഇഎസ് പൊന്നാനി, ഐഡിയല്‍ എടപ്പാള്‍, മലപ്പുറം ഐഎച്ച്ആര്‍ഡി എന്നീ കോളേജുകളും എസ്എഫ്ഐ നേടി.
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ എസ്എഫ്ഐക്ക് ഹാട്രിക് ജയമാണ്. തിരൂര്‍ പരന്നേക്കാട് ജെഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും മുഴുവന്‍ സീറ്റും എസ്്എഫ്ഐ തൂത്തുവാരി. തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് ഭാരവാഹികള്‍:: വി വി മുഹമ്മദ് സലീം (ചെയര്‍മാന്‍), എം സജ്ന (വൈസ് ചെയര്‍മാന്‍), കെ ശ്രീരാഗ് (ജനറല്‍ സെക്രട്ടറി), പി പി രന്‍ജി (ജോയിന്റ് സെക്രട്ടറി), എ മുഹമ്മദ് ഫാസില്‍ റഹ്മാന്‍ (യുയുസി), വി ഷിജിത്ത് (മാഗസിന്‍ എഡിറ്റര്‍), ഷഹലാസ് (ജനറല്‍ ക്യാപ്റ്റന്‍). തിരൂര്‍ ജെഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്: ഹൃദിന്‍ ജോയ് (ചെയര്‍മാന്‍), കെ റുക്സാന സുബൈര്‍ (വൈസ് ചെയര്‍മാന്‍), ടി പി ഇഹ്സാന്‍ (ജനറല്‍ സെക്രട്ടറി), എ പി വിബിഷ (ജോയിന്റ് സെക്രട്ടറി), എന്‍ മുഹമ്മദ് ഫാസില്‍ (യുയുസി), നസീം (ജനറല്‍ ക്യാപ്റ്റന്‍), വി വി സാദിയ (ഫൈനാര്‍ട്സ്), നിഹാല്‍ (മാഗസിന്‍ എഡിറ്റര്‍).
പൊന്നാനി എംഇഎസ് കോളേജില്‍ പതിമൂന്നാം തവണയാണ് എസ്എഫ്ഐ വിജയിക്കുന്നത്. ഭാരവാഹികള്‍: ചെയര്‍മാന്‍- പി ഹാരിസ്, വൈസ് ചെയര്‍പേഴ്സണ്‍- ശില്‍പ്പ, ജനറല്‍ സെക്രട്ടറി-നീതു, ജോ. സെക്രട്ടറി- എ ശില്‍പ്പ, ജനറല്‍ ക്യാപ്റ്റന്‍- ശഹീര്‍, എഡിറ്റര്‍- തൗഫീഖ്, യുയുസി- സൗരവ്, അഭിജിത്.ചുങ്കത്തറ മാര്‍ത്തോമാ കോളേജില്‍ എട്ട് ജനറല്‍ സീറ്റുകളും എട്ട് അസോസിയേഷന്‍ സെക്രട്ടറിസ്ഥാനവും എസ്എഫ്ഐ കൈയടക്കി. മൂത്തേടം ഫാത്തിമ കോളേജില്‍ എട്ട് ജനറല്‍ സീറ്റുകളില്‍ എസ്എഫ്ഐ മൂന്നും എംഎസ്എഫ് നാലും നേടിയപ്പോള്‍ കെഎസ്യു ഒരുസീറ്റിലൊതുങ്ങി.പാലേമാട് ശ്രീവിവേകാനന്ദ കോളേജ് പാര്‍ലമെന്റിലേക്ക് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മികച്ച വിജയം നേടി. എന്നാല്‍ തുടര്‍ന്ന് നടന്ന യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കെഎസ്യു-എബിവിപി പ്രവര്‍ത്തകര്‍ അലങ്കോലമാക്കി. പിന്നീട് സംഘര്‍ഷം ഉടലെടുത്തു. റിട്ടേണിങ് ഓഫീസര്‍ തെരഞ്ഞെടുപ്പ് മറ്റൊരുദിവസത്തേക്ക് മാറ്റിവച്ചതായി അറിയിച്ചു.
ചുങ്കത്തറ മാര്‍ത്തോമ കോളേജ് ഭാരവാഹികള്‍: എല്‍ദോ രാജു (ചെയര്‍മാന്‍), ടി ആര്‍ അമൃത (വൈസ് ചെയര്‍മാന്‍), ലിജിന്‍ (ജനറല്‍ സെക്രട്ടറി), എച്ച് അഞ്ജു (ജോ. സെക്രട്ടറി), അര്‍ജുന്‍ (ജനറല്‍ ക്യാപ്റ്റന്‍), പി ആര്‍ രാഹുല്‍ (ഫൈന്‍ ആര്‍ട്സ്), റിഷാദലി (മാഗസിന്‍ എഡിറ്റര്‍), കെ ശരത് (യുയുസി). മൂത്തേടം ഫാത്തിമാ കോളേജ് ഭാരവാഹികള്‍: കെ എച്ച് മുഹമ്മദ് ജാഫില്‍ (ചെയര്‍മാന്‍), ഷൈമ ചന്ദ്രന്‍ (വൈസ് ചെയര്‍മാന്‍), നവാസ് (ജനറല്‍ സെക്രട്ടറി), സി ടി ജംഷീന (ജോ. സെക്രട്ടറി), ഫസ്ന മുഹമ്മദ് (ഫൈന്‍ ആര്‍ട്സ്), ഷബ്ന (സുറ്റഡന്റ് എഡിറ്റര്‍), കെ ഫാസില്‍ (ജനറല്‍ ക്യാപ്റ്റന്‍), തോമസ് സണ്ണി (യുയുസി).
കൊണ്ടോട്ടി ഐഎച്ച്ആര്‍ഡി കോളേജില്‍ മത്സരിച്ച ഒമ്പത് സീറ്റില്‍ എട്ടും നേടി എസ്എഫ്ഐ ചരിത്രവിജയം കരസ്ഥമാക്കി. ഭാരവാഹികള്‍: കെ എം ജിഷ്ണു (ജനറല്‍ ക്യാപ്റ്റന്‍), മഹേഷ്കുമാര്‍ (ആര്‍ട്സ് സെക്രട്ടറി), അപര്‍ണ (ജോ. സെക്രട്ടറി), ജസ്ന സകറിയ (വൈസ് ചെയര്‍മാന്‍), ജിഷ്ണു (യുയുസി).വിജയിച്ചവര്‍ക്ക് സ്വീകരണം നല്‍കി. ഉമ്മര്‍ കുഞ്ഞാപ്പി, അസ്ലം ഷേര്‍ഖാന്‍, സൈഫുദ്ദീന്‍, സക്കീര്‍ എന്നിവര്‍ സംസാരിച്ചു. താനൂര്‍ ഗവ. കോളേജ് യൂണിയന്‍ എസ്എഫ്ഐ പിടിച്ചെടുത്തു. നാല് ജനറല്‍ സീറ്റുകള്‍ നേടിയാണ് എസ്എഫ്ഐ, യുഡിഎസ്എഫില്‍നിന്നും യൂണിയന്‍ പിടിച്ചെടുത്തത്. ബാക്കിയുള്ള മൂന്ന് സീറ്റ് യുഡിഎസ്എഫും ഒരു സീറ്റ് എബിവിപിയും നേടി. ഭാരവാഹികള്‍: വിഷ്ണു പ്രസാദ് (ചെയര്‍മാന്‍), മനുപ്രസാദ് (യുയുസി), ശാലിനി (ജോയിന്റ് സെക്രട്ടറി), നിതിന്‍ മോഹന്‍ (ജനറല്‍ ക്യാപ്റ്റന്‍). കോളേജ് ആരംഭിച്ചശേഷം രണ്ടാമത് തെരഞ്ഞെടുപ്പാണിത്. ആദ്യതെരഞ്ഞെടുപ്പില്‍ യുഡിഎസ്എഫ് സംഖ്യം വിജയിച്ചു. ഒരു സീറ്റ് മാത്രമായിരുന്നു ലഭിച്ചത്.പൂക്കാട്ടിരി സഫ കോളേജ് ഭാരവാഹികള്‍: ചെയര്‍മാന്‍- ബിലാല്‍ മുഹദിന്‍, ജനറല്‍ സെക്രട്ടറി- എ മുഹമ്മദ് ഫൈസല്‍, യുയുസി- വി പി സവീന്‍. ജനറല്‍ ക്യാപ്റ്റന്‍- എന്‍ ആഷിഖ്, വൈസ്ചെയര്‍മാന്‍- രമിത, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി- ഷബീര്‍ മുഹമ്മദ്, എഡിറ്റര്‍- പി ടി അമീന.
ജെംസ് കോളേജില്‍ ലീഗ് അഴിഞ്ഞാട്ടം
രാമപുരം > കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാമപുരം ജെംസ് കോളേജില്‍ ലീഗുകാരുടെ അഴിഞ്ഞാട്ടം. കോളേജിനകത്തുകയറിയ ലീഗുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. പൊലീസ് നോക്കിനില്‍ക്കുമ്പോഴാണിത്. കബീര്‍, ആസിഫ്, അഭര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. സംഭവസ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരെ കുളത്തൂര്‍ പൊലീസ് കേസെടുക്കാതെ വിട്ടയച്ചു. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്ഐ മങ്കട ഏരിയാ സെക്രട്ടറിയറ്റ് അംവുമായ ടി പി സുഫൈലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടനെ നടപടിയെടുക്കണമെന്ന് എസ്എഫ്ഐ മങ്കട ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
മലപ്പുറം കോളേജില്‍ എംഎസ്എഫ് അക്രമം
മലപ്പുറം > ആധിപത്യം നഷ്ടപ്പെട്ടതിന്റെ വെപ്രാളത്തില്‍ മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ എംഎസ്എഫിന്റെ അതിക്രമം. തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ എംഎസ്എഫുകാര്‍ കോളേജില്‍ അഴിഞ്ഞാടി. വോട്ടെണ്ണല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അധ്യാപകരെ തടഞ്ഞുനിര്‍ത്തി കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ചീത്തവിളിച്ചു. അധ്യാപകന്റെ കാര്‍ കേടുവരുത്തി.വിജയത്തില്‍ എസ്എഫ്ഐ ആഹ്ലാദപ്രകടനം നടത്തുന്നത് തടയാന്‍ എംഎസ്എഫുകാര്‍ ഗേറ്റ് അടച്ചു. വടിയും ആയുധങ്ങളുമായി കാവല്‍നിന്ന ഇവര്‍ ഒരു മണിക്കൂറിലേറെ ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. "ഇതു ഞങ്ങളുടെ തറവാടാണ്, ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കു'മെന്ന് പറഞ്ഞുകൊണ്ടായിരുന്നു അക്രമം. ഇതിനിടെ കോളേജിന് പുറത്തുകടന്ന അധ്യാപികയെ എംഎസ്എഫുകാര്‍ വളഞ്ഞുവച്ച് വൃത്തികെട്ട ഭാഷയില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. ഇതിനിടെ പുറത്തുനിന്നുള്ള മുസ്ലിംലീഗുകാരും അകത്തുകടന്നു. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. അക്രമസംഭവങ്ങളും ടീച്ചര്‍മാരെ ഭീഷണിപ്പെടുത്തിയതും സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കോളേജ് അധികൃതര്‍ ബുധനാഴ്ച അടിയന്തരയോഗം ചേരും. അധ്യാപകരെ അപമാനിച്ചതിലും കൈയേറ്റം ചെയ്തതിലും അസോസിയേഷന്‍ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്സ് ജില്ലാ പ്രസിഡന്റ് എം എസ് അജിത്ത്, സെക്രട്ടറി എസ് സഞ്ജയ് എന്നിവര്‍ പ്രതിഷേധിച്ചു.
എസ്എഫ്ഐക്ക് തകര്‍പ്പന്‍ ജയം
കോഴിക്കോട് > ജില്ലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്ഐക്ക് തകര്‍പ്പന്‍ ജയം. കെഎസ്യു-എംഎസ്എഫ് കൂട്ടുകെട്ടിനെയും എബിവിപി, എസ്എഐഒ, ക്യാമ്പസ് ഫ്രണ്ട് വര്‍ഗീയ ശക്തികളെയും വലതുപക്ഷ മാധ്യമങ്ങളുടെ കുപ്രചാരണങ്ങളെയും മറികടന്നാണ് ജില്ലയില്‍ എസ്എഫ്ഐ മേധാവിത്വം ഉറപ്പിച്ചത്. ജില്ലയിലെ 38 യുയുസിമാരില്‍ 30ഉം എസ്എഫ്ഐ സ്വന്തമാക്കി. സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 33 കോളേജുകളില്‍ 22ഉം എസ്എഫ്ഐ നേടി. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മടപ്പള്ളി ഗവ. കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, മുചുകുന്ന് എസ്എആര്‍ബിടിഎം കോളേജ്, ഒഞ്ചിയം മുക്കാളി സിഎസ്ഐ, മൊകേരി ഗവ. കോളേജ്, ചേളന്നൂര്‍ എസ്എന്‍ കോളേജ്, എസ്എന്‍ സെല്‍ഫ് ഫിനാന്‍സിങ് കോളേജ്, ബാലുശേരി ഗവ. കോളേജ്, ഗോകുലം ആര്‍ട്സ് കോളേജ്, പേരാമ്പ്ര സികെജി കോളേജ്, ഗവ. കോളേജ് കുന്നമംഗലം, നാദാപുരം ഐഎച്ച്ആര്‍ഡി കോളേജ്, കൊയിലാണ്ടി എസ്എന്‍ഡിപി കോളേജ്, കിളിയനാട് ഐഎച്ച്ആര്‍ഡി കോളേജ്, എസ്എന്‍ കോളേജ് വടകര, ഗവ. കോളേജ് കൊടുവള്ളി, പി കെ ആര്‍ട്സ് കോളേജ് മാത്തറ, കുറ്റ്യാടി സഹകരണ കോളേജ് എന്നിവിടങ്ങളില്‍ യൂണിയന്‍ എസ്എഫ്ഐക്കാണ്. യുഡിഎസ്എഫ് ഭരിച്ചിരുന്ന ഒഞ്ചിയം മുക്കാളി സിഎസ്ഐ കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു.
ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന നാദാപുരം ഗവ. കോളേജ്, കൊയിലാണ്ടി ഗുരുദേവ കോളേജ് എന്നിവിടങ്ങളിലും യൂണിയന്‍ എസ്എഫ്ഐക്കാണ്.മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട ചെയര്‍മാന്‍ സീറ്റടക്കം തിരിച്ചുപിടിച്ച് ഉജ്വല മുന്നേറ്റമാണ് എസ്എഫ്ഐ നടത്തിയത്. താമരശേരി ഐഎച്ച്ആര്‍ഡി കോളേജില്‍ കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട യുയുസി എസ്എഫ്ഐ സ്വന്തമാക്കി. ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളും എസ്എഫ്ഐക്കാണ്. മുക്കം ഡോണ്‍ ബോസ്കോയിലും ജെഡിടി ആര്‍ട്സ് കോളേജിലും ആദ്യമായി യുയുസി സീറ്റ് എസ്എഫ്ഐ നേടി.
കുന്നമംഗലം സാവിത്രി സാബു കോളേജിലും യുയുസി എസ്എഫ്ഐക്കാണ്. എംഎസ്എഫ് ശക്തികേന്ദ്രമായ കൊയിലാണ്ടി ഇലാഹിയ കോളേജില്‍ മൂന്ന് സീറ്റ് എസ്എഫ്ഐ നേടി. പാര്‍ലമെന്ററി രീതിയില്‍ തെരഞ്ഞെടുപ്പ് നടന്ന ഫാറൂഖ് കോളേജില്‍ 53 ക്ലാസ് പ്രതിനിധികള്‍ എസ്എഫ്ഐ സ്വന്തമാക്കി. ജനറല്‍ സീറ്റുകളില്‍ രണ്ട് മുതല്‍ ഏഴ് വരെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ യുഡിഎസ്എഫിനാണ് യൂണിയന്‍. മുക്കം എംഎഎംഒ കോളേജില്‍ മൂന്ന് അസോസിയേഷന്‍ സീറ്റുകള്‍ എസ്എഫ്ഐ നേടി. എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.
എസ്എന്‍ഡിപി കോളേജില്‍ എസ്എഫ്ഐക്ക് വന്‍ വിജയം
കൊയിലാണ്ടി > ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ ഏഴ് ജനറല്‍ സീറ്റടക്കം 17 സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. ചെയര്‍മാനായി എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റംഗം നിധിന്‍കൃഷ്ണയും, വൈസ് ചെയര്‍പേഴ്സണായി അനുഷയും യുയുസിയായി കൊയിലാണ്ടി ഏരിയാ ജോ.സെക്രട്ടറി കെ കെ ശ്രീരാഗും ജനറല്‍ സെക്രട്ടറിയായി ഏരിയാകമ്മിറ്റി അംഗം അഖിലും തെരഞ്ഞെടുക്കപ്പെട്ടു.കൊയിലാണ്ടി ഗുരുദേവ കോളേജിലും മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ചെയര്‍മാനായി പ്രവീണ്‍ലാലും ജനറല്‍സെക്രട്ടറിയായി ഷിജിനും യുയുസിയായി അരുണ്‍ലാലും തെരഞ്ഞെടുക്കപ്പെട്ടു. കൊയിലാണ്ടി ഗവ. കോളേജില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് തകര്‍പ്പന്‍ വിജയം
കല്‍പ്പറ്റ > കലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ ക്യാമ്പസുകളില്‍ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് തകര്‍പ്പന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന എട്ടുകോളേജുകളില്‍ ആറിലും യൂണിയന്‍ ഭരണം എസ്എഫ്ഐ നേടി. മറ്റ് രണ്ട് കോളേജുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച നേട്ടമാണ് എസ്എഫ്ഐ കൈവരിച്ചത്. 11 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ എട്ടും എസ്എഫ്ഐക്കാണ്. ജില്ലയില്‍ ഭൂരിഭാഗം കോളേജുകളിലും കെഎസ്യു- എംഎസ്എഫ് മുന്നണിയായി മത്സരിച്ചപ്പോള്‍ ചിലകോളേജുകളില്‍ എസ്എഫ്ഐയെ പരാജയപ്പെടുത്താന്‍ എബവിപിയുമായും കെഎസ്യു സഖ്യത്തിലേര്‍പ്പെട്ടു. എന്നാല്‍ കെഎസ്യുവിന്റെയും എംഎസ്എഫിന്റെയും വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ക്ക് ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ നല്‍കിയത്. എബിവിപിയുടെ ക്യാമ്പസ് വര്‍ഗീയവല്‍ക്കരണത്തെയും വിദ്യാര്‍ഥികള്‍ തള്ളി.പൊതുവിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയ്ക്കും കമ്പോളവല്‍ക്കരണത്തിനും കോളേജുകളിലെ വര്‍ഗീയവല്‍ക്കരണത്തിനുമെതിരെയുള്ള മുദ്രാവാക്യങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എസ്എഫ്ഐയെ ജില്ലയിലെ കൗമാരം ഒന്നടങ്കം നെഞ്ചേറ്റുന്ന ചിത്രമാണ് വിവിധ കോളേജുകളിലെ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞത്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സര്‍വകലാശാലയുടെ രക്ഷയ്ക്കായുള്ള വിദ്യാര്‍ഥികളുടെ ചെറുത്തുനില്‍പിന് സാര്‍വത്രികമായ അംഗീകാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം നടന്ന പോളിടെക്കനിക് യൂണിയന്‍ തെരഞ്ഞെടുപ്പിലും ജില്ലയില്‍ രണ്ടു യൂണിനയുകളും എസ്എഫ്ഐ നേടിയിരുന്നു.
ബത്തേരി സെന്റമേരീസ് കോളേജിലും ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന പുല്‍പ്പള്ളി ജയശ്രി കോളേജിലും മുഴുവന്‍ സീറ്റും എസ്എഫ്ഐ തൂത്തുവാരി. മീനങ്ങാടി ഐഎച്ച്ആര്‍ഡിയില്‍ മുഴുവന്‍ സീറ്റും എസ്എഫ്ഐ നേരത്തേ എതിരില്ലാതെ വിജയിച്ചിരുന്നു. കല്‍പ്പറ്റ എന്‍എംഎഎസ്എം കോളേജില്‍ ഒന്നൊഴിച്ചുള്ള എല്ലാ മേജര്‍ സീറ്റും എസ്എഫ്ഐ നേടിയപ്പോള്‍ പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ഒമ്പത് ജനറല്‍ സീറ്റുകളില്‍ ഏഴും എസ്എഫ്ഐയ്ക്കാണ്. കഴിഞ്ഞവര്‍ഷം എസ്എഫ്ഐക്ക് ഇവിടെ നാലു സീറ്റ് മാത്രമാണ് ലഭിച്ചത്. ബത്തേരി ഡോണ്‍ബോസ്ക്കോ കോളേജില്‍ ഭൂരിഭാഗം സീറ്റും എസ്എഫ്ഐക്ക് നേടാനായി. എംഎസ്എഫിന്റെ ശക്തികേന്ദ്രമായായിരുന്ന മുട്ടില്‍ ഡബ്ലുഎംഒ കോളേജില്‍ യുയുസി, ജോ.സെക്രട്ടറി സ്ഥാനങ്ങള്‍ വിജയിച്ച് എസ്എഫ്ഐ കരുത്തുകാട്ടി. പനമരം സിഎം കോളേജില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ എസ്എഫ്ഐക്ക് ലഭിച്ചു. വിജയിച്ച എസഎഫ്ഐ സ്ഥാനാര്‍ഥികളെ ആനയിച്ച് വിവിധ കേന്ദ്രങ്ങളില്‍ ആഹ്ലാദ പ്രകടനം നടന്നു.
വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍:
പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ്: ബേസില്‍ എം ബെന്നി (ചെയര്‍മാന്‍), എം അനഘ (വൈസ് ചെയര്‍മാന്‍) എഡ്വിന്‍ കെ മാത്യു (ജനറല്‍ സെക്രട്ടറി), വി കെ അക്ഷയ (ജോ. സെക്രട്ടറി), ബെന്‍സണ്‍ ബാബു (എഡിറ്റര്‍), ഡോണറ്റ് കെ ജോണ്‍ (ഫൈന്‍ ആര്‍ട്ട്സ് സെക്രട്ടറി) അമല്‍ വിനായക് (യുയുസി).പുല്‍പള്ളി ജയശ്രി കോളേജ്: കെ ആര്‍ രാഹുല്‍(ചെയര്‍മാന്‍), പി എ റഷീദ (വൈസ് ചെയര്‍മാന്‍), ബിബിന്‍ നെല്‍സണ്‍ (ജനറല്‍ സെക്രട്ടറി), പി എസ് അഞ്ജന (ജോ. സെക്രട്ടറി), വി യു യുനൈസ് (യുയുസി), കെ എസ് നന്ദു (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ), അലക്സ് അഗസ്റ്റിന്‍ മാത്യ(ജനറല്‍ ക്യാപ്ടന്‍), ജിനിക്സ് ജോയി(മാഗസിന്‍ എഡിറ്റര്‍)സെന്റ്മേരീസ് കോളേജ് ബത്തേരി: എം റാഷിഖ് (ചെയര്‍മാന്‍), എം ഷെഫീന (വൈസ് ചെയര്‍മാന്‍), എം ആര്‍ ഷിജില്‍ (ജനറല്‍ സെക്രട്ടറി), ഗൗരി ശങ്കര്‍ (ജോ. സെക്രട്ടറി) പി ജെ ശിവപ്രസാദ,് ഇര്‍ഫാന്‍ അലി (യുയുസിമാര്‍), വി ശരത് (മാഗസിന്‍ എഡിറ്റര്‍), അമല്‍കൃഷ്ണ (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), അമല്‍ജിത്ത് (ജനറല്‍ ക്യാപ്റ്റന്‍).
എന്‍എംഎസ്എം ഗവ. കോളേജ് കല്‍പ്പറ്റ: ഹബീബ് റഹ്മാന്‍ (ചെയര്‍മാന്‍), എം ആര്‍ അനുഷ (വൈസ് ചെയര്‍മാന്‍), അബ്ദുള്‍ ജമാല്‍ (ജനറല്‍ സെക്രട്ടറി), ആര്‍ബിന്‍ പി ഐസക്ക് (യുയുസി), അമല്‍ തങ്കച്ചന്‍ (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ), സി ആര്‍ സുദീപ് (ജനറല്‍ ക്യാപ്റ്റന്‍), എ ഡി ആഷിക് (മാഗസിന്‍ എഡിറ്റര്‍).ഡോണ്‍ ബോസ്കോ കോളേജ് ബത്തേരി: അമല്‍ സി ബി (ചെയര്‍മാന്‍), അഞ്ജലി (വൈസ് ചെയര്‍മാന്‍), അശ്വന്ത് (യുയുസി), ലിന്റോ (ഫൈന്‍ ആര്‍ട്സ് സെക്രട്ടറി), അഖില്‍ (ജനറല്‍ ക്യാപ്റ്റന്‍). മുട്ടില്‍ ഡബ്ലുഎംഒ കോളേജില്‍ യുയുസി ആയി ടോണി മാത്യുവിനെയും ജോ. സെക്രട്ടറിയായി ആര്യ കൃഷ്ണയെയും തെരഞ്ഞെടുത്തു. പനമരം സി എം കോളേജില്‍ ചെയര്‍മാനായി മഷറഖ്നെയും വൈസ് ചെയര്‍മാനായി ആര്യ വാസുദേവിനെയും തെരഞ്ഞെടുത്തു.
deshabhimani 160915
No comments:
Post a Comment