സെപ്തംബര്‍ 7ലെ മാധ്യമം. മൂന്നാര്‍ സമരവാര്‍ത്ത.ഈ വാര്‍ത്തയില്‍ നിറയുന്ന ആക്രമം, മര്‍ദ്ദനം, തല്ലിത്തകര്‍ക്കല്‍ എന്നിവ നോക്കുക. തൊഴിലാളി സമരത്തിന്റെ ന്യായത്തെപ്പറ്റി ഒരിടത്തും പരാമര്‍ശമില്ല.
സെപ്തംബര്‍ 7ലെ മാതൃഭൂമി വാര്‍ത്ത. ഉള്‍പ്പേജിലാണ് വാര്‍ത്ത. തൊഴിലാളികള്‍ ബോണസ് കുറഞ്ഞെന്ന് ആരോപിച്ചാണ് സമരം ചെയ്യുന്നതെന്ന് വാര്‍ത്ത പറയുന്നു. അല്ല്ലാതെ കുറഞ്ഞെന്ന് മാതൃഭൂമിക്ക് അഭിപ്രായമൊന്നുമില്ല.
തൊട്ടടുത്ത ദിവസത്തെ മാതൃഭൂമി...വഴിയില്‍ കുടുങ്ങിയവര്‍, ലക്ഷങ്ങളുടെ നഷ്ടം,അടിച്ച് തകര്‍ത്ത കമ്പനി ഓഫീസ്, നിശ്ചലമാകുന്ന വ്യാപാര, ടൂറിസം മേഖലകള്‍.... സാധാരണഗതിയില്‍ മുഖ്യധാരാമാധ്യമങ്ങള്‍ തൊഴിലാളി സമരങ്ങളെയും ജനകീയ പ്രക്ഷോഭങ്ങളെയും കൈകാര്യം ചെയ്യുന്ന അതേ രീതി ..തൊഴിലാളി സമരത്തിന്റെ ന്യായത്തെപ്പറ്റി ഒരു വരി, പോട്ടെ ഒരു വാക്ക്...ഇല്ലേയില്ല.
അടുത്ത ദിവസത്തെ പത്രം... പത്ത് ശതമാനം ബോണസ് കൊണ്ട് തൃപ്തരാകാതെ 20 ശതമാനം ആവശ്യപ്പെട്ടുകൊണ്ടാണത്രെ തൊഴിലാളികള്‍ സമരം ചെയ്യുന്നത്.. കിട്ടിയത് വാങ്ങി തൃപ്തരായിക്കൂടേ എന്ന് നേരിട്ട് ചോദിക്കാത്തതില്‍ സന്തോഷിക്കുക നാം.
തൊഴിലാളികളുടെ പോരാട്ടമല്ല...ബോണസ് സമരം! ലക്ഷങ്ങളുടെ നഷ്ട്രം!!
തൊഴിലാളിസമരത്തെ ന്യായീകരിച്ച് ഒരു വരി? ഇല്ലേയില്ല..ഉള്ളത് സ്തംഭനം, കല്ലേറ്, അക്രമം...ഗ്ലാസ് തകര്‍ക്കല്‍...എല്ലാ സമരവാര്‍ത്തകളിലും ഈ വാക്കുകളൊക്കെ ഇല്ലെങ്കില്‍ പിന്നെ എന്ത് മുഖ്യധാരാ മാധ്യമപ്രവര്‍ത്തനം?
നോ കമന്റ്സ്.സൂചനകള്‍ വ്യക്തം
സെപ്തംബര്‍ 12 ലെ പത്രം..ആദ്യമായി വാര്‍ത്ത ഒന്നാം പേജില്‍..സി.പി.ഐ.എം എം.എല്‍.എക്കെതിരെ “പ്രതിഷേധം“ കണ്ടപ്പോള്‍ വാര്‍ത്ത ഒന്നാം പേജിലെത്തി..
പിറ്റേന്ന് മുല്ലപ്പൂ വിപ്ലവവും..നേതാക്കളില്ലാത്തെ സ്ത്രീ സമരവും ഒക്കെയായി വാര്‍ത്തയുടെ സ്വഭാവം മാറുന്നു..നീതിയെപ്പറ്റി പരാമര്‍ശം വരുന്നു.
സമരം വിജയം..ഒരു തൊഴിലാളി സമരം മുഖ്യധാരാമാധ്യമത്തിന്റെ കണ്ണില്‍ അക്രമമവും നഷ്ടവും വരുത്തുന്ന ഒന്നില്‍ നിന്നും വിജയമായതിന്റെ കഥ. താല്പര്യത്തിനനുസരിച്ച് ഏത് നിമിഷം വേണമെങ്കിലും നിലപാട് മാറ്റുന്ന മുഖ്യാധാരാ കാപട്യം.
*
(ഇത്തരമൊരു പരിശോധനയ്ക്കുള്ള സൂചന നല്‍കിയ രവിശങ്കര്‍ ആര്യയുടെ കമന്റിനു നന്ദി)
No comments:
Post a Comment