Tuesday, September 15, 2015

മൂന്നാര്‍ സമരത്തില്‍ നിന്നും മുഖ്യധാരാമാധ്യമങ്ങള്‍ പഠിച്ചത്

1. സമരംപരാജയം എന്ന ഒറ്റ അച്ച് എപ്പോഴും ഉപയോഗിക്കാന്‍ പറ്റൂല്ല.

2. സമരം ചരിത്രവിജയം എന്ന് സ്പെല്ലിംഗ് മിസ്റ്റേക്ക് ഇല്ലാതെ എഴുതാന്‍ പഠിക്കുന്നത് തൊഴില്‍ പരമായ ഉത്തരവാദിത്വം. ഉപയോഗം വരും.

3. സമരമുഖത്തേക്ക് ലേറ്റായി ചെന്നാലും അതിന്റെ ചമ്മല്‍ പാടില്ല. ലേറ്റസ്റ്റായി ചെന്നതാണെന്ന് അഭിനയിക്കണം.

4. എല്ലാ ആവശ്യങ്ങളും നേടിയാലേ സമരം വിജയിച്ചു എന്ന് വാര്‍ത്ത കൊടുക്കൂ എന്ന് പിടിവാശിക്കരുത്.

5. സമരം മൂലം ഉണ്ടായ നഷ്ടം എത്ര എന്ന കണക്കുമായി എല്ലായ്പ്പോഴും ഇറങ്ങാന്‍ പറ്റൂല്ല. പണി പാളും.

6.എല്ലാ‍ റോഡ് തടയലും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യം തടയുന്നവ മാത്രമാണെന്ന സ്വന്തം അഭിപ്രായം എപ്പോഴും അച്ചടിക്കാന്‍ പറ്റൂല്ല.

7. മുദ്രാവാക്യം വിളികള്‍ ശല്യമല്ല കവിത പോലെ മനോഹരം എന്ന് എഴുതാനും പറയാനും പഠിക്കണം.

8. സമരക്കാര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന് മനസിലേ ചോദിക്കാവൂ..

9. ഈ സമരം കൊണ്ടൊക്കെ നാട് നന്നാവുമോ എന്നൊക്കെ ചുമ്മാ കേറി എപ്പോഴും ചോദിച്ചളയരുത്.

10. സമരമാണ് ഭാവി എന്ന് എഴുതേണ്ടി വരും..ഖേദിക്കരുത്..

തല്‍ക്കാലം ഇത്ര മതി..

:)

No comments:

Post a Comment